“അഫ്ഗാന് പിന്തുണ നല്‍കുന്നത് തുടരും” : കാബൂള്‍ ഭീകരാക്രമണത്തെ അപലപിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി

author

ന്യൂഡല്‍ഹി: കാബൂളില്‍ നടന്ന ഭീകരാക്രമണത്തെ അപലപിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. സര്‍വകലാശാലയില്‍ നടന്ന ഭീകരാക്രമണത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തിയ പ്രധാനമന്ത്രി, അഫ്ഗാന്‍ സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ചു.

‘കാബൂള്‍ സര്‍വകലാശാലയില്‍ നടന്ന ഭീകരാക്രമണത്തെ ഞാന്‍ ശക്തമായി അപലപിക്കുന്നു. കൊല്ലപ്പെട്ടവരുടെയും മുറിവേറ്റവരുടെ യും കുടുംബാംഗങ്ങളോടൊപ്പം ഞങ്ങളുടെ പ്രാര്‍ത്ഥനകള്‍ ഉണ്ട്. ഭീകരവാദത്തിനെതിരെ ഉള്ള അഫ്ഗാന്‍ സര്‍ക്കാരിന്റെ ധീരമായ പോരാട്ടത്തിന് ഇന്ത്യയുടെ നിരുപാധിക പിന്തുണ ഇനിയുമുണ്ടാകുമെന്ന് ഈയൊരു സന്ദര്‍ഭത്തില്‍ ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നു’- എന്നാണ് നരേന്ദ്ര മോദി പറഞ്ഞത്.

ഇന്നലെയാണ് കാബൂള്‍ സര്‍വകലാശാലയില്‍ ഭീകരാക്രമണം നടന്നത്. പുസ്തകോത്സവം നടക്കുകയായിരുന്ന സര്‍വ്വകലാശാലയില്‍ അതിക്രമിച്ചു കയറിയ അക്രമി സംഘം വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമണത്തില്‍, 19 പേര്‍ കൊല്ലപ്പെട്ടതായാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍.

Leave a Reply

Your email address will not be published. Required fields are marked *

Next Post

വിയന്നയില്‍ ഭീകരാക്രമണം ; രണ്ട് പേര്‍ കൊല്ലപ്പെട്ടു , നിരവധി പേര്‍ക്ക് പരുക്കേറ്റു

വിയന്ന: ഓസ്ട്രിയന്‍ തലസ്ഥാന നഗരമായ വിയന്നയില്‍ ഭീകരാക്രമണം. സെന്‍ട്രല്‍ വിയന്നയിലെ ആറിടങ്ങളിലുണ്ടായ വെടിവെപ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. വിയന്നയിലെ സെന്‍ട്രല്‍ സിനഗോഗിന് സമീപമാണ് ആക്രമണമുണ്ടായത്. സിനഗോഗാണോ അക്രമികള്‍ ലക്ഷ്യം വെച്ചതെന്ന് വ്യക്തമല്ല. അക്രമികളില്‍ ഒരാള്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. കൊറോണ വ്യാപനം തടയാന്‍ ഓസ്ട്രിയ പുതിയ ദേശീയ നിയന്ത്രണങ്ങള്‍ ഏര്‍ പ്പെടുത്തുന്നതിനു മണിക്കൂറുകള്‍ക്ക് മുമ്ബാണ് ആക്രമണം നടന്നത്. നവംബര്‍ അവസാനം വരെ അടച്ചിടാനിരിക്കെ ബാറുകളിലും റസ്റ്റോറന്റുകളിലും നല്ല […]

You May Like

Subscribe US Now