അഭയയ്ക്ക് നീതി; പ്രതികള്‍ കുറ്റക്കാരെന്ന് കോടതി, വിധി 28 വര്‍ഷത്തെ നിയമപോരാട്ടങ്ങള്‍ക്കൊടുവില്‍

author

സിസ്റ്റര്‍ അഭയ കേസില്‍ 28 വര്‍ഷങ്ങള്‍ക്ക് ശേഷം വിധി പ്രഖ്യാപിച്ച്‌ കോടതി. അഭയ കേസില്‍ ഫാദര്‍ തോമസ് എം കോട്ടൂരും സിസ്റ്റര്‍ സെഫിയും കുറ്റക്കാരെന്ന് തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതി. ജഡ്ജ് സനല്‍ കുമാര്‍ രാവിലെ 11നാണ് കേസില്‍ വിധി പറഞ്ഞത്. അഭയ കൊല്ലപ്പെട്ട് 28 വര്‍ഷത്തിന് ശേഷമാണ് സുപ്രധാന കേസിന്റെ വിധി. തൊണ്ടിമുതല്‍ പോലും നശിപ്പിക്കപ്പെട്ട കേസിലാണ് ഇപ്പോള്‍ വിധി പ്രഖ്യാപിക്കപ്പെട്ടത്.

കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റിലെ അന്തേവാസി സിസ്റ്റര്‍ അഭയ എന്ന ബീന തോമസ് 1992 മാര്‍ച്ച്‌ 27നാണ് കൊല്ലപ്പെടുന്നത്. കേസിലെ ഒന്നാം പ്രതിയായ കോട്ടയം ബി സി എം കോളജിലെ അഭയയുടെ അധ്യാപകനായിരുന്ന ഫാദര്‍ തോമസ് എം കോട്ടൂരും, മൂന്നാം പ്രതിയായ പയസ് ടെന്‍ത് കോണ്‍വെന്റ് ഹോസ്റ്റലിലെ താത്ക്കാലിക ചുമതലക്കാരി സിസ്റ്റര്‍ സെഫിയുമാണ് കേസില്‍ വിചാരണ നേരിട്ടത്. രണ്ടാം പ്രതി സ്ഥാനത്തുണ്ടായിരുന്ന ഫാദര്‍ ജോസ് പുതൃക്കയിലിനെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടിരുന്നു.

പയസ് ടെന്‍ത് കോണ്‍വെന്റ് ഹോസ്റ്റലില്‍ പ്രതികള്‍ തമ്മിലുള്ള ലൈംഗിക ബന്ധം അഭയ കാണാനിടയായത് കൊലപാതകത്തിന് കാരണമായെന്നാണ് സി ബി ഐ കുറ്റപത്രം. കൊലപാതകം, ഹോസ്റ്റലിലേക്ക് അതിക്രമിച്ച്‌ കയറി കൊലപ്പെടുത്തല്‍, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ സി ബി ഐ ചുമത്തിയിരിക്കുന്നത്. ഒരു വര്‍ഷവും മൂന്നര മാസവും നീണ്ട വിചാരണ ഇക്കഴിഞ്ഞ ഡിസംബര്‍ പത്തിനാണ് പൂര്‍ത്തിയായത്. 49 സാക്ഷികളെ വിസ്തരിച്ചതില്‍ പ്രോസിക്യൂഷന്‍ സാക്ഷികളടക്കം എട്ട് പേര്‍ കൂറ് മാറി.

Leave a Reply

Your email address will not be published. Required fields are marked *

Next Post

പുതിയ കൊറോണ വൈറസ് മാരകമല്ല: വാക്സിനുകള്‍ ഫലപ്രദമാകുമെന്ന് റിപ്പോര്‍ട്ട്

ലോകരാഷ്ട്രങ്ങളെ വീണ്ടും ഭീതിയിലാഴ്ത്തി യുകെയില്‍ കണ്ടെത്തിയ പുതിയ കൊറോണ വൈറസ് മാരകമല്ലെന്ന് റിപ്പോര്‍ട്ട്. അതേസമയം ഇപ്പോള്‍ പരീക്ഷണം നടത്തിക്കൊണ്ടിരിക്കുന്ന വാക്സിനുകള്‍ ഫലപ്രദമാകുമെന്നുളള റിപ്പോര്‍ട്ടുകളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. കൊറോണ വൈറസിന്റെ പുതിയ പരിവര്‍ത്തനത്തിന്റെ വ്യാപനം കുറച്ചു കൂടി ഉയര്‍ന്നതാണെങ്കിലും ‘ഇത് കൂടുതല്‍ മാരകമാണെന്നും അതില്‍ നിന്ന് കൂടുതല്‍ ആളുകള്‍ മരിക്കുമെന്നും ഇത് അര്‍ത്ഥമാക്കുന്നില്ലെന്നാണ് കൗണ്‍സില്‍ ഫോര്‍ സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച്‌ ഡിജി ശേഖര്‍ മാന്‍ഡെ പറയുന്നത്. അതേസമയം കൊറോണ വൈറസിന്റെ […]

You May Like

Subscribe US Now