അയപ്പനും കോശിയും തെലുങ്കിലേക്ക് ; നായികയാകാന്‍ സായിയും

author

മലയാളത്തില്‍ അടുത്തിടെ വന്‍പിച്ച ഹിറ്റായി മാറിയ ചിത്രമായിരുന്നു അയ്യപ്പനും കോശിയും. പൃഥ്വിരാജും ബിജു മേനോനും ഒന്നിച്ച്‌ തകര്‍ത്തഭിനയിച്ച്‌ പ്രേക്ഷകരില്‍ വലിയ സ്വാധീനം നിറച്ച ചിത്രം. സച്ചിയായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍. അയ്യപ്പനും കോശിയും മറ്റ് ഭാഷകളിലേക്കും റീമേക്ക് ചെയ്യുന്നുവെന്ന് നേരത്തെതന്നെ വാര്‍ത്ത എത്തിയിരുന്നു. എന്നാല്‍ മറ്റ് ഭാഷകളിലെ സിനിമകളുടെ ചിത്രീകരണം ഇനിയും തുടങ്ങിയിട്ടില്ല. ഇപ്പോള്‍ ഉള്ള പുതിയ വാര്‍ത്ത അയ്യപ്പനും കോശിയും തെലുങ്കില്‍ എത്തുന്നു എന്നതും അതില്‍ സായ് പല്ലവി നായികയാകുന്നുവെന്നതാണ്.

പവന്‍ കല്യാണ്‍ ആണ് ചിത്രത്തില്‍ ബിജു മേനോന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പൃഥ്വിരാജിന്റെ കഥാപാത്രത്തില്‍ നിതിനും വേഷമിടുന്നു. സായ് പല്ലവി നായികയായി എത്തിയേക്കും എന്നാണ് അറിയുന്നത്. ഏത് കഥാപാത്രമാണ് സായ് പല്ലവി ചെയ്യുകയെന്ന് ഇനിയും വ്യക്തമല്ല. അന്തരിച്ച സച്ചിയുടെ അവസാനചിത്രമായിരുന്നു അയ്യപ്പനും കോശിയും എന്നത്. ചിത്രം മറ്റ് ഭാഷകളിലേക്ക് എത്തുന്നത് ഏറെ ആകാംക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. രവി തേജയെ നേരത്തെ തെലുങ്ക് സിനിമയിലെ നായകനാക്കാന്‍ സമീപിക്കുകയുണ്ടായി.എന്നാല്‍ അത് നടക്കുകയുണ്ടായില്ല.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ശബരിമല മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനം : പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി സര്‍ക്കാര്‍

പത്തനംതിട്ട : ശബരിമലയില്‍ മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനകാലത്തെ ക്രമീകരണങ്ങള്‍ സംബന്ധിച്ച്‌ അന്തിമ രൂപമായി. പ്രതിദിനം ആയിരം പേര്‍ക്ക് ദര്‍ശനം നടത്താം. ഭക്തര്‍ വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്യണം. ദര്‍ശനത്തിന് 24 മണിക്കൂറിനുള്ളില്‍ പരിശോധിച്ച കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. നവംബര്‍ 15 നാണ് നട തുറക്കുന്നത്. മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനകാലത്ത് ശബരിമലയില്‍ ഭക്തരുടെ എണ്ണം പ്രതിദിനം 1000 പേര്‍ മതിയെന്നാണ് അന്തിമ തീരുമാനം. തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് ദേവസ്വം […]

You May Like

Subscribe US Now