ന്യൂഡല്‍ഹി: റിപബ്ലിക്കന്‍ ടി.വി മേധാവി അര്‍ണാബ് ഗോസ്വാമിയെ അറസ്റ്റു ചെയ്ത മുംബൈ പോലീസിന്റെ നടപടിയില്‍ അപലപിച്ച് കേന്ദ്രസഹമന്ത്രി വി.മുരളീധരന്. മുംബൈ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായത് ദൗര്‍ഭാഗ്യകരമായ പെരുമാറ്റമാണ്. അര്‍ണാബിനെതിരായ ആക്രമണം മാധ്യമ സ്വാതന്ത്ര്യത്തിനു നേര്‍ക്കുള്ള ആക്രമണമാണ്.
അടിയന്തരാവസ്ഥ കാലത്തെ അനുസ്മരിപ്പിക്കുന്നതാണ് പോലീസ് നടപടി. മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്താനും മാധ്യമ സ്വാതന്ത്ര്യം അടിച്ചമര്‍ത്താനുമാണ് സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ശ്രമിക്കുന്നത്. വിയോജിപ്പിന്റെ സ്വരങ്ങള്‍ അടിച്ചമര്‍ത്താനുള്ള ഇരുവരുടേയും ശ്രമം എല്ലാവിധത്തിലും എതിര്‍ക്കുമെന്നും വി.മുരളീധരന് ട്വീറ്റ് ചെയ്തു.
ആര്‍ക്കിടെക്റ്റ് ആത്മഹത്യ ചെയ്ത സംഭവത്തിലാണ് റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാവിലെ നാടകീയമായി മുംബൈയിലെ വീട്ടില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. 2018 ല്‍ ആര്‍ക്കിടെക്റ്റ് ആന്‍വി നായിക് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രേരണാകുറ്റത്തിനാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പൊലീസ് ബലം പ്രയോഗിച്ചാണ് കൂട്ടിക്കൊണ്ടുപോയത്.