അര്‍ധരാത്രി കോളനിയിലെത്തിയ പി.വി. അന്‍വറിനെ യു.ഡി.എഫ്​ പ്രവര്‍ത്തകര്‍ തടഞ്ഞു; നടന്നത്​ വധശ്രമമെന്ന് എം.എല്‍.എ

author

മലപ്പുറം: മലപ്പുറത്ത് പി വി അന്‍വര്‍ എംഎല്‍എയെ നാട്ടുകാര്‍ തടഞ്ഞു. മലപ്പുറം നിലമ്ബൂര്‍ മുണ്ടേരി അപ്പന്‍കാപ്പ് കോളനിയില്‍ ഇന്നലെ രാത്രിയില്‍ അന്‍വര്‍ എത്തിയപ്പോള്‍ ആണ് നാട്ടുകാര്‍ തടഞ്ഞത്. രാത്രി 11 മണിക്ക് അന്‍വര്‍ എത്തിയത് ദുരുദ്ദേശത്തോടെയാണ് എന്ന് പറഞ്ഞാണ് നാട്ടുകാര്‍ എംഎല്‍എയെ തടഞ്ഞത്. ഇപ്പോള്‍ ഇതിനോട് പ്രതികരിച്ചിരിക്കുകയാണ് എംഎല്‍എ. തനിക്കെതിരെ നടന്നത് വധശ്രമമാണെന്നും ആര്യാടന്‍റെ ഗുണ്ടകളാണ് ഇതിന് പിന്നിലെന്നും പി വി അന്‍വര്‍ പറഞ്ഞു.

ഒരു സുഹൃത്തിന്‍റെ വീട്ടില്‍ പോയി വടങ്ങി വരുമ്ബോളായിരുന്നു ആക്രമമെന്നും, കമ്മ്യൂണിസ്റ്റ് രാഷ്ട്രീയം ഇല്ലാതാക്കാനാണ് ശ്രമിക്കുന്നതെന്നും അന്‍വര്‍ പറഞ്ഞു. വോട്ട് സ്വാധീനിക്കാന്‍ ആണ് എംഎല്‍എ എത്തിയതെന്നാണ് ആരോപണം. മദ്യവും പണവും നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാനാണ് അന്‍വര്‍ രാത്രിയില്‍ എത്തിയതെന്ന് യുഡിഎഫ് ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ധനുഷ്-സായ് പല്ലവി ജോഡിയുടെ 'റൗഡി ബേബി' ഒരു ബില്ല്യണ്‍ കാഴ്ചക്കാരുള്ള ആദ്യ ദക്ഷിണേന്ത്യന്‍ ഗാനം

ചെന്നൈ: തമിഴ് സൂപര്‍താരങ്ങളായ ധനുഷും സായ് പല്ലവിയും ചേര്‍ന്ന് അഭിനയിച്ച ഹിറ്റ് ഗാനം റൗഡി ബേബി മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ടു. യൂ ട്യൂബില്‍ ഒരു ബില്ല്യണ്‍ പേര്‍ കണ്ട ആദ്യ ദക്ഷിണേന്ത്യന്‍ ഗാനമായി ഇത് മാറി. ആരാധകര്‍ നല്‍കിയ പിന്തുണയ്ക്ക് സാമൂഹിക മാധ്യമങ്ങളിലൂടെ സായ് പല്ലവിയും ധനുഷും നന്ദി അറിയിച്ചു. ‘ഇത് മധുരമുള്ള യാദൃശ്ചികതയാണ്. കൊലവറി ഡിയുടെ ഒമ്ബതാം വാര്‍ഷികത്തിന്റെ അതേ ദിവസം തന്നെ റൗഡി ബേബി ഒരു ബില്യണ്‍ […]

You May Like

Subscribe US Now