അര്‍ബുദം മൂര്‍ച്ഛിച്ചു; ചികിത്സയ്ക്ക് നിവൃത്തിയില്ല; സഹായം അഭ്യര്‍ത്ഥിച്ച്‌ നടന്‍

author

ചെന്നൈ: രോ​ഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ചികിത്സാ സഹായം അഭ്യര്‍ത്ഥിച്ച്‌ തമിഴ് നടന്‍ തവാസി. ശിവകാര്‍ത്തികേയന്‍ ചിത്രം വരുതപടാത്ത വാലിബര്‍ സംഘം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടനാണ് തവാസി.

ഇപ്പോള്‍ ക്യാന്‍സര്‍ ബാധിച്ചതിനെ തുടര്‍ന്ന് ചെന്നൈയില്‍ ചികിത്സയിലാണ് അദ്ദേഹം. സാമ്ബത്തിക പ്രശ്‌നങ്ങള്‍ രൂക്ഷമായതിനെ തുടര്‍ന്ന് ചികിത്സയ്ക്ക് നിവൃത്തിയില്ല. തുടര്‍ന്ന് സിനിമാ പ്രവര്‍ത്തകരോട് സഹായമഭ്യര്‍ഥിച്ച്‌ രംഗത്ത് വന്നിരിക്കുകയാണ് അദ്ദേഹത്തിന്റെ മകന്‍ അറുമുഖം.

ജ്യോത്സ്യന്റേയോ പൂജാരിയുടേയോ വേഷങ്ങളാണ് ഒട്ടുമിക്ക സിനിമകളിലും അദ്ദേഹം അവതരിപ്പിച്ചത്. തവാസിയുടെ പ്രശ്‌നത്തില്‍ നടികര്‍ സംഘം ഇടപെടണമെന്നും ചികിത്സ ലഭ്യമാക്കണമെന്നും സമൂഹ മാധ്യമങ്ങളിലൂടെ പലരും ആവശ്യപ്പെടുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

പടക്കം പൊട്ടിക്കുന്നതിനിടെ പൊള്ളലേറ്റ് ബി.ജെ.പി എം.പിയുടെ കൊച്ചു മകള്‍ മരിച്ചു

ന്യൂഡല്‍ഹി: ബി.ജെ.പി എം.പിയുടെ കൊച്ചുമകള്‍ പൊള്ളലേറ്റ് മരിച്ചു. ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതിനിടെയായിരുന്നു അപകടം. ബി.ജെ.പിയുടെ പ്രയാഗ്‌രാജിലെ എം.പിയായ റീത്ത ബഹുഗുണ ജോഷിയുടെ കൊച്ചുമകളാണ് മരിച്ചത്. പടക്കത്തില്‍ നിന്ന് വസ്ത്രത്തിന് തീപിടിച്ച്‌ പൊള്ളലേറ്റ് ചികിത്സയിലായിരുന്നു ആറുവയസുകാരി. ദീപാവലിക്ക് കൂട്ടുകാരോടൊപ്പം വീടിന്റെ ടെറസില്‍നിന്ന് പടക്കം പൊട്ടിക്കവെയാണ് അപകടമുണ്ടായത്.പടക്കത്തിന്റെ ശബ്ദം കൊണ്ട് കുട്ടികളുടെ ബഹളമോ കരച്ചിലോ വീട്ടുകാര്‍ കേട്ടില്ല. അല്‍പ നേരം കഴിഞ്ഞാണ് കുട്ടിയെ ദേഹമാസകലം പൊള്ളിയ നിലയില്‍ വീട്ടുകാര്‍ കണ്ടെത്തിയത്. കുട്ടിയെ ഉടന്‍ […]

You May Like

Subscribe US Now