അറസ്റ്റ് നടപടികള്‍ക്കിടെ വനിതാ പൊലീസിനെ ആക്രമിച്ചെന്ന് ആരോപിച്ച്‌ അര്‍ണബിനെതിരെ പുതിയ കേസ്

author

മുംബൈ: അറസ്റ്റിലായ റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിക്കെതിരെ കുരുക്കു മുറുക്കി മുംബൈ പൊലീസ്. അറസ്റ്റ് നടപടികള്‍ക്കിടെ വനിതാ പൊലീസിനെ ആക്രമിച്ചെന്ന് ആരോപിച്ച്‌ അര്‍ണബിനെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തു. ബുധനാഴ്ച രാവിലെയാണു പൊലീസ് വീട്ടിലെത്തി അര്‍ണബിനെ അറസ്റ്റ് ചെയ്തത്.

മുമ്ബ് റിപ്പബ്ലിക് ടിവിയില്‍ ജോലി ചെയ്തിരുന്ന ഡിസൈനറുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിലാണ് കഴിഞ്ഞ ദിവസം അര്‍ണബിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് പ്രതിരോധിക്കാന്‍ അര്‍ണബ് ശ്രമിച്ചെങ്കിലും പൊലീസ് തൂക്കിയെടുത്ത് കൊണ്ടുപോവുകയായിരുന്നു. അര്‍ണബിനെ 14 ദിവസത്തെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന് പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടു. അറസ്റ്റ് ചെയ്യാന്‍ പൊലീസുകാര്‍ വീട്ടില്‍ വന്നപ്പോള്‍ കയ്യേറ്റം ചെയ്‌തെന്നാരോപിച്ച്‌ അര്‍ണബിന്റെ ഭാര്യ, മകന്‍, മറ്റു രണ്ടു പേര്‍ എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ടെന്നാണു വിവരം.

അതിനിടെ അലിബാഗ് കോടതിയില്‍ പൊലീസ് ഹാജരാക്കിയപ്പോള്‍, കോടതി നടപടികള്‍ മൊബൈല്‍ ഫോണിലൂടെ തത്സമയം പ്രക്ഷേപണം ചെയ്യാന്‍ ശ്രമിച്ചതിന് അര്‍ണബിനെ കോടതി ശാസിച്ചതായി റിപ്പോര്‍ട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ജനാധിപത്യത്തെ ശ്വാസം കൊന്നവരാണ് ഇപ്പോള്‍ അടിയന്തരാവസ്ഥയെന്ന് വിലപിക്കുന്നത്- കേന്ദ്രത്തെ പരിഹസിച്ച്‌ പ്രശാന്ത് ഭൂഷണ്‍

ന്യൂഡല്‍ഹി: റിപബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയുടെ അറസ്റ്റ് അടിയന്തരാവസ്ഥയെ ഓര്‍മിപ്പിക്കുന്നുവെന്ന പ്രതികരണവുമായി രംഗത്തെത്തിയ കേന്ദ്രമന്ത്രിമാരെ പരഹസിച്ച്‌ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. ഇന്ത്യന്‍ ജനാധിപത്യത്തെ ശ്വാസം മുട്ടിച്ച്‌ കൊന്നവരാണ് അടിയന്തരാവസ്ഥയെന്ന് വിലപിക്കുന്നതെന്ന് അദ്ദേഹം പരിഹസിച്ചു. ‘ജനാധിപത്യത്തെ ശ്വാസംമുട്ടിച്ചുകൊന്ന സര്‍ക്കാരിന്റെ ഭാഗമായ മന്ത്രിമാര്‍ അടിയന്തരാവസ്ഥയെന്ന് പറഞ്ഞ് നിലവിളിക്കുന്നത് അതിശയിപ്പിക്കുന്നു. ബിഹാറില്‍ തെരഞ്ഞെടുപ്പ് നടക്കവേ അവര്‍ ശരിക്കും കുഴപ്പത്തിലാണെന്നാണ് ഇത് കാണിക്കുന്നത്’- എന്നാണ് പ്രശാന്ത് ഭൂഷന്റെ ട്വീറ്റ്.

Subscribe US Now