അറുപതാം പിറന്നാളില്‍ മകന്‍ സമ്മാനമായി നല്‍കിയത് 30 വര്‍ഷം മുമ്ബ് വില്‍ക്കേണ്ടി വന്ന ഡ്രീം ബൈക്ക്; സഹീദ് അച്ഛന് നല്‍കിയ സമ്മാനത്തിന് കാരണമായത് ഒന്നര വയസിലെ ഫോട്ടോയും

author

കണ്ണൂര്‍: അറുപതാം പിറന്നാളില്‍ സഹീ​ദ് അച്ഛന് സമ്മാനമായി നല്‍കിയത് 30 വര്‍ഷം മുമ്ബ് അദ്ദേഹം ആശിച്ച്‌ വാങ്ങിയ ബൈക്ക്. കണ്ണപുരം പാലത്തിനു സമീപം താമസിക്കുന്ന അവരക്കല്‍ മുസ്തഫ ഹാജിക്ക് വ്യാഴാഴ്ചയാണ് 60 വയസ്സ് പൂര്‍ത്തിയായത്. മകന്‍ സമ്മാനമായി നല്‍കിയതാകട്ടെ, 30 വര്‍ഷം മുമ്ബ് ആശിച്ച്‌ വാങ്ങുകയും പിന്നീട് സാമ്ബത്തിക പ്രയാസങ്ങളെ തുടര്‍ന്ന് വില്‍ക്കുകയും ചെയ്ത യമഹ ആര്‍.എക്സ്. 100 ബൈക്കും. അതിന് നിമിത്തമായത് സഹീദിന്റെ ഒന്നര വയസ്സില്‍ എടുത്ത ഒരു പഴയ ഫോട്ടോയും.

ഏറെക്കാലത്തെ തിരച്ചിലിനൊടുവിലാണ് യമഹ ആര്‍.എക്സ്. 100 ബൈക്ക് സഹീദ് കണ്ടെത്തിയത്. 1990-ല്‍ പുത്തന്‍ ബൈക്ക് വീട്ടിലെത്തിച്ചപ്പോള്‍ ക്യാമറയില്‍ പകര്‍ത്തിയ അതേ ദൃശ്യം പുനഃസൃഷ്ടിക്കുകയും ചെയ്തു. സഹീദിന്റെ മാതാവിന്റെ സഹോദരന്‍ അഷ്‌റഫ് മുക്കോത്തിനും അപൂര്‍വനിമിഷങ്ങളില്‍ അന്നും ഇന്നും കൂടെ നില്‍ക്കാനായി. കണ്ണൂരിലെ ഷോറൂമില്‍നിന്ന് 18,000 രൂപയ്ക്ക് വാങ്ങിയ ബൈക്ക് 50,000 രൂപ നല്‍കിയാണ് മലപ്പുറം കൊണ്ടോട്ടിയിലെ മുഹമ്മദലി എന്ന ബിസിനസുകാരനില്‍നിന്ന് തിരിച്ചുവാങ്ങിയത്. ബൈക്ക് കണ്ടെത്താന്‍ ആറുമാസത്തോളമാണ് അലഞ്ഞത്. വിദേശത്തായിരുന്ന സഹീദ് നാട്ടിലെത്തി ലോക്‌ഡൗണില്‍ കുടുങ്ങുകയായിരുന്നു. അത് ബൈക്ക് കണ്ടെത്തുന്നതിന് നിര്‍ണായകമായി.

ആദ്യം കണ്ണൂരിലും പിന്നീട് കോഴിക്കോട്ടുമെത്തിയ ബൈക്ക് 15 വര്‍ഷം മുന്‍പാണ് മലപ്പുറത്തെത്തിയത്. ഗള്‍ഫില്‍ സഹീദിനൊപ്പമുണ്ടായിരുന്ന മലപ്പുറത്തെ സുഹൃത്തുക്കള്‍, വാട്‌സാപ്പ് കൂട്ടായ്മകള്‍, ആര്‍.ടി. ഓഫീസുകള്‍ എന്നിവ വഴിയാണ് ബൈക്കിനായി തിരച്ചില്‍ നടത്തിയത്. ഒടുവില്‍ നിലവിലെ ഉടമ വണ്ടി വില്‍ക്കാന്‍ തയാറാകാതെ വന്നപ്പോള്‍ പഴയ ഫൊട്ടൊയുമായി നിരവധി തവണ അഭ്യര്‍ഥിച്ചാണ് ബൈക്ക് തിരികെ വാങ്ങിയത്. മംഗളൂരുവിലെയും കണ്ണൂരിലെയും സ്വകാര്യ ആശുപത്രികളില്‍ പബ്ലിക് റിലേഷന്‍സ് ഓഫീസറാണ് ഇപ്പോള്‍ മുസ്തഫ ഹാജി.

മൂന്ന് പതിറ്റാണ്ട് മുമ്ബ് മകനൊപ്പം ബൈക്കിലിരിക്കുന്ന ഫൊട്ടൊ നോക്കി പിതാവ് എന്നും പറയാറുള്ള നല്ല കഥകളായിരുന്നു സഹീദിന്റെ മനസ്സുനിറയെ. ആ കഥകളാണ് ബൈക്ക് വീട്ടില്‍ തിരിച്ചെത്തിക്കാനുള്ള തീരുമാനത്തിലെത്തിച്ചത്. ‘ബൈക്കിനെക്കുറിച്ച്‌ സംസാരിക്കുമ്ബോഴൊക്കെ അറിയാം ബാപ്പ അത് ഏറെ ആശിച്ച്‌ സ്വന്തമാക്കിയതാണെന്ന്. ഇഷ്ടപ്പെട്ട ബൈക്ക് ഓടിച്ച്‌ കൊതി തീരുംമുമ്ബേ വില്‍ക്കേണ്ടി വന്നതില്‍ അദ്ദേഹത്തിന് അതിയായ വിഷമമുണ്ടായിരുന്നു’-സഹീദ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ സമരം ഇന്നും തുടരും

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ സമരം ഇന്നും തുടരും. പ്രത്യക്ഷസമരവുമായി മുന്നോട്ട് പോകുമെന്ന് യുഡിഎഫും ബിജെപിയും ഇതിനോടകം വ്യക്തമാക്കി കഴിഞ്ഞു. ഇന്നലെ യൂത്ത് കോണ്‍ഗ്രസ് ക്ലിഫ് ഹൗസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സുരക്ഷാ വീഴ്ച കൂടി ഉണ്ടായതോടെ കനത്ത പൊലീസ് കാവലിലാണ് ക്ലിഫ് ഹൗസും സെക്രട്ടേറിയറ്റ് പരിസരവും. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനു പിന്നാലെ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനെ കൂടി ഇഡി അറസ്റ്റ് […]

You May Like

Subscribe US Now