അഴീക്കോട്ടെ പരമ്ബരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് കടലിലിറങ്ങാം

author

എറിയാട്: കോവിഡ് വ്യാപനം കുറഞ്ഞതിനെ തുടര്‍ന്ന് അഴീക്കോട്ടെ പരമ്ബരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യബന്ധനത്തിന് പഞ്ചായത്ത് അനുമതി നല്‍കി. മത്സ്യവില്‍പന നടക്കുന്ന അഴീക്കോട് ജെട്ടി ഉള്‍പ്പെടെയുള്ള ചില വാര്‍ഡുകളില്‍ ട്രിപ്ള്‍ ലോക്ഡൗണും കണ്ടെയ്ന്‍മെന്‍റ് സോണും പിന്‍വലിച്ച്‌ ഉത്തരവായ സാഹചര്യത്തിലാണ് പരമ്ബരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് മത്സ്യബന്ധനം പുനാരാരംഭിക്കാന്‍ പഞ്ചായത്ത് അടിയന്തര യോഗം അനുമതി നല്‍കിയത്.

ഇതേതുടര്‍ന്ന് ചൊവ്വാഴ്ച മുതല്‍ തീരദേശത്ത് മത്സ്യവില്‍പന പുനരാരംഭിച്ചു. നേരത്തേ ഉണ്ടായിരുന്നതുപോലെ ലേലം ഒഴിവാക്കിയും ചെറുകിട കച്ചവടക്കാര്‍ക്ക് മൊത്തക്കച്ചവടക്കാര്‍ വഴിയുമാണ് വില്‍പന അനുവദിച്ചിരിക്കുന്നത്. മത്സ്യബന്ധനത്തിനായി തീരദേശത്തെ വള്ളങ്ങള്‍ പോകുന്നതിന് മാത്രമേ അനുമതിയുള്ളൂ. അന്തര്‍സംസ്ഥാന വാഹനങ്ങള്‍ മാര്‍ക്കറ്റില്‍ വില്‍പന നടത്താന്‍ പാടില്ല.

വില്‍പനക്കായി പുറത്തുനിന്ന് മീന്‍ കൊണ്ടുവരുന്നതും കര്‍ശനമായി നിയന്ത്രിക്കും. അത്തരം മീനുകള്‍ കച്ചവടം ചെയ്യുന്നത് ശ്രദ്ധയില്‍പെട്ടാല്‍ ദുരന്തനിവാരണ നിയമ പ്രകാരം നടപടി സ്വീകരിക്കും. മൊത്തക്കച്ചവടക്കാര്‍ മാത്രമേ ഹാര്‍ബറില്‍ പാടുള്ളൂ. ലേലം കൈക്കൊണ്ടവര്‍ മീന്‍ ഹാര്‍ബറില്‍നിന്ന് ഉടന്‍ തന്നെ നീക്കം ചെയ്യണം. ചില്ലറ വില്‍പനക്കാര്‍ ലേലം കൊണ്ടവരില്‍നിന്ന് മീന്‍ വാങ്ങേണ്ടതാണ്.

ബാഡ്ജ് ഉള്ളവര്‍ക്ക് മാത്രമാണ് പ്രവേശനം. തെര്‍മോമീറ്റര്‍, സാനിറ്റൈസര്‍, മാസ്ക്, ഗ്ലൗസ് എന്നിവ ലേല വില്‍പനക്കാര്‍ വാങ്ങി നല്‍കണം. ഹാര്‍ബറിനകത്ത് വാഹനങ്ങള്‍ വരുന്നത് കര്‍ശനമായി നിയന്ത്രിക്കും. പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിന് ആര്‍.ആര്‍.ടി പ്രവര്‍ത്തകരെ വളന്‍റിയര്‍മാരായി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ട്രിപ്ള്‍ ലോക്ഡൗണിലും കണ്ടെയ്ന്‍മെന്‍റ് സോണിലും ഉള്‍പ്പെട്ട വാര്‍ഡുകളില്‍നിന്ന് ആരും അത്യാവശ്യകാര്യങ്ങള്‍ക്കല്ലാതെ മത്സ്യബന്ധനത്തിനോ മത്സ്യകച്ചവടത്തിനോ പുറത്തിറങ്ങരുത്.

കഴിഞ്ഞമാസം 28നാണ് അഴീക്കോട് ജെട്ടിയില്‍ അഞ്ച് തൊഴിലാളികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഫിഷ് ലാന്‍ഡിങ് സെന്‍ററും മത്സ്യ മാര്‍ക്കറ്റും അടച്ചത്. പഞ്ചായത്ത് പ്രസിഡന്‍റ് പ്രസാദിനി മോഹനന്‍, വൈസ് പ്രസിഡന്‍റ് എം.കെ. സിദ്ദിഖ്, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ അഡ്വ. വി.എ. സബാഹ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രാജന്‍, തീരദേശ പൊലീസ് ഇന്‍സ്പെക്ടര്‍ ദിലീപ്, പഞ്ചായത്ത് അസി. സെക്രട്ടറി കൊച്ചുത്രേസ്യ, മത്സ്യത്തൊഴിലാളികള്‍, തരകന്‍മാര്‍, മത്സ്യമേഖല പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

അജ്മാനില്‍ വെയര്‍ഹൗസുകള്‍ കത്തിനശിച്ചു

അജ്മാന്‍: അജ്മാനിലെ വ്യവസായിക മേഖലയായ അല്‍ ജറഫില്‍ പ്രവര്‍ത്തിക്കുന്ന നാലു വെയര്‍ഹൗസുകള്‍ കത്തിനശിച്ചു. മൂന്നു വ്യത്യസ്ത കമ്ബനികളുടെ നാലു വെയര്‍ഹൗസുകളാണ് പൂര്‍ണമായി കത്തിനശിച്ചത്. ചൊവ്വാഴ്ച വൈകീട്ട്​ മൂന്നോടെയാണ് അജ്മാന്‍ ഖബര്‍സ്ഥാനു സമീപ പ്രദേശത്തുള്ള ഫര്‍ണിച്ചര്‍ കമ്ബനികളുടെ വെയര്‍ഹൗസുകള്‍ക്ക് തീപിടിച്ചത്. ഒരു വെയര്‍ഹൗസിന് പിടിച്ച തീ സമീപത്തുള്ളവയിലേക്കും പടരുകയായിരുന്നു. ശക്തമായ തീയെ തുടര്‍ന്ന് വാനിലുയര്‍ന്ന പുക ഏറെ അകലേക്കും ദൃശ്യമായിരുന്നു. വിവരം അറിഞ്ഞ ഉടന്‍ സിവില്‍ ഡിഫന്‍സ് വിഭാഗം സ്ഥലത്തെത്തി ദ്രുതഗതിയില്‍ […]

You May Like

Subscribe US Now