അവയക്കച്ചവടം പിടിമുറുക്കുന്നു; സംസ്ഥാനത്തെ ആശുപത്രികളില്‍ ഏജന്റുമാരുടെ മാഫിയ

author

സംസ്ഥാനത്തെ മിക്ക ആശുപത്രികളിലും അവയക്കച്ചവടത്തിന് ഏജന്റുമാര്‍. ക്രൈം ബ്രാഞ്ചിന്റെ വിശദമായ അന്വേഷണത്തിലാണ് കണ്ടെത്തല്‍. അഞ്ച് ലക്ഷം രൂപയാണ് ഏജന്റുമാര്‍ കൈപ്പറ്റുന്നത്. അവയവക്കച്ചവട മാഫിയ പ്രവര്‍ത്തിക്കുന്നത് കോളനികള്‍ കേന്ദ്രീകരിച്ചാണ്. കൊടുങ്ങല്ലൂരിലെ രണ്ട് കോളനികള്‍ കേന്ദ്രീകരിച്ച്‌ പ്രത്യേക അന്വേഷണം നടന്നിരുന്നു.

പത്ത് ലക്ഷം രൂപയാണ് അവയവം സ്വീകരിക്കുന്ന വ്യക്തിയില്‍ നിന്ന് ഏജന്റുമാര്‍ ഈടാക്കുന്നത്. തുടര്‍ന്ന് അഞ്ച് ലക്ഷം വൃക്ക നല്‍കുന്ന വ്യക്തിക്കും. അഞ്ച് ലക്ഷം ഏജന്റുമാരും പങ്കിട്ടെടുക്കും. എന്നാല്‍ വൃക്ക നല്‍കുന്ന വ്യക്തിക്ക് പണം നല്‍കാതെയും തട്ടിപ്പ് നടക്കുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

നേരത്തെ പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. ഇത് സംബന്ധിച്ച്‌ ആശുപത്രികള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഈ നിര്‍ണായക കണ്ടെത്തല്‍ നടത്തിയത്. സര്‍ക്കാര്‍ ആശുപത്രികളിലടക്കം ഇത്തരത്തില്‍ ഏജന്റുമാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

കൊടുങ്ങല്ലൂരില്‍ നടന്ന ചില സാമ്ബത്തിക വിനിമയങ്ങളിലുണ്ടായ സംശയത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് അവയവ മാഫിയയെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നത്. തൃശൂര്‍ എസ് പി സുദര്‍ശനായിരുന്നു അന്വേഷണ ചുമതല.

അതേസമം, അവയവദാതാവും സ്വീകരിക്കുന്നയാളും പ്രതിയാകുമെന്നതാണ് അന്വേഷണത്തിന് തടസമാകുന്നതെന്ന് പൊലീസ് പറയുന്നു. സംസ്ഥാനത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് ക്രൈംബ്രാഞ്ച് നീക്കം.

Leave a Reply

Your email address will not be published. Required fields are marked *

Next Post

മൊറട്ടോറിയം; രണ്ട് കോടി രൂപ വരെയുള്ള വായ്പകള്‍ക്ക് കൂട്ടുപലിശ ഒഴിവാക്കും

ന്യൂഡല്‍ഹി: മൊറട്ടോറിയം കാലയളവിലെ രണ്ട് കോടി രൂപ വരെയുള്ള വായ്പകള്‍ക്ക് കൂട്ടുപലിശ ഒഴിവാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. വെള്ളിയാഴ്ച അര്‍ധ രാത്രിയോടെയാണ് സര്‍ക്കാരിന്റെ പ്രഖ്യാപനം. മൊറട്ടോറിയം ഉപയോഗപ്പെടുത്തിയവര്‍ക്കും അല്ലാത്തവര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും. ഡിപ്പാര്‍ട്‌മെന്റ് ഓഫ് ഫിനാന്‍ഷ്യല്‍ സര്‍വീസാണ് ഇതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. രണ്ട് കോടി വരെയുള്ള വായ്പകള്‍ക്ക് ആറ് മാസകാലയളവില്‍ ഈ ആനുകൂല്യം ലഭിക്കും. ഇളവ് നല്‍കുന്ന തുക സര്‍ക്കാര്‍ ബാങ്കിങ് കമ്ബനികള്‍ക്ക് നല്‍കും. 5500 കോടി രൂപ […]

You May Like

Subscribe US Now