അവിഹിതം എതിര്‍ത്ത ഭര്‍ത്താവിനെ കൊന്നു; ഭാര്യയടക്കം മൂന്ന്​ പേരെ ഗ്രാമീണര്‍ തല്ലിക്കൊന്നു

author

റാഞ്ചി: ഝാര്‍ഖണ്ഡില്‍ ഗുംല ജില്ലയില്‍ വീണ്ടും ആള്‍കൂട്ട കൊലപാതകം. അവിഹിത ബന്ധം എതിര്‍ത്ത ഭര്‍ത്താവിനെ കൊലപ്പെടുത്തിയെന്ന്​ സംശയിക്കുന്ന സ്​ത്രീയെയും കാമുകനെയും സുഹൃത്തിനെയുമാണ്​ ഗുംലയിലെ ഗ്രാമീണര്‍ തല്ലിക്കൊലപ്പെടുത്തിയത്​.

കൊല്ലപ്പെട്ട സ്​ത്രീയുടെ ഭര്‍ത്താവിനെ മൂവരും ചേര്‍ന്ന്​ ശ്വാസം മുട്ടി കൊലപ്പെടുത്തിയതായാണ്​ വിവരം. മരിച്ചവരുമായി സ്​ത്രീയുടെ ബന്ധം ഭര്‍ത്താവ്​ എതിര്‍ത്തതിനെത്തുടര്‍ന്നാണ്​ കൊലപാതകമെന്നാണ്​ കരുതുന്നത്​.

സികോയ്​ പഞ്ചായത്തിലെ ദെരാഗ്​ദി ഗ്രാമത്തില്‍ തിങ്കളാഴ്​ച രാത്രിയാണ്​ സംഭവം. 24 മണിക്കൂറിനിടെ ഗുംല ജില്ലയില്‍ നടക്കുന്ന രണ്ടാമത്തെ ആള്‍കൂട്ട കൊലപാതകമാണിത്​.

42കാരനായ മരിയാനസ്​ കുജൂറിനെയാണ്​ മൂന്ന്​ പേര്‍ ​ചേര്‍ന്ന്​ കൊലപ്പെടുത്തിയത്​. ഇയാളുടെ ഭാര്യ നിലം കജൂറിനെ കാണാനായാണ്​ സുദീപ്​ ദുന്‍ദുങ്​ തിങ്കളാഴ്​ച രാത്രി ഗ്രാമത്തിലെത്തിയത്​. സുഹൃത്ത്​ പാകി കുല്ലുവിനോടൊപ്പമാണ്​ സുദീപ്​ ഗ്രാമത്തിലെത്തിയത്​. കൊലപാതകം ആസുത്രണം ചെയ്​ത അവര്‍ രാത്രി തന്നെ കൃത്യം പൂര്‍ത്തിയാക്കി.

‘ഗ്രാമീണര്‍ നല്‍കിയ വിവരപ്രകാരം മരിയാനസിന്‍െറ ഭാര്യയുമായി അവിഹിതബന്ധം പുലര്‍ത്തിയ യുവാക്കള്‍ മറ്റ്​ സ്​ഥലങ്ങളില്‍ നിന്നും ഗ്രാമത്തിലെത്തുകയായിരുന്നു. മരിയാനസിനെ കൊലപ്പെടുത്തവേ അദ്ദേഹം അലറിവിളിച്ചു. ഇത്​ കേട്ട്​ ഓടിയെത്തിയ കുടുംബാംഗങ്ങള്‍, ബന്ധുക്കള്‍, അയല്‍വാസികള്‍, ഗ്രാമീണര്‍ എന്നിവര്‍ ചേര്‍ന്ന്​ മൂവരെയും കൊല്ലുകയായിരുന്നു’- ഗുംല പൊലീസ്​ സൂപ്രണ്ട്​ പി ജനാര്‍ദ്ദനന്‍ പറഞ്ഞു. സ്​ഥലത്തെത്തിയ മുതിര്‍ന്ന പൊലീസ്​ ഉദ്യോഗസ്​ഥര്‍ മൃതദേഹങ്ങള്‍ പോസ്​റ്റ്​ മോര്‍ട്ടത്തിനയച്ചു.

കൊലപാതകത്തിനും ആള്‍കൂട്ട​​ക്കൊലക്കും വേറെ വേറെ എഫ്​.ഐ.ആര്‍ രജിസ്​റ്റര്‍ ചെയ്​തു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

കൊവിഡ് വാക്സിന്‍ പരീക്ഷണം വീണ്ടും തുടങ്ങാന്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് അനുമതി

ഇന്ത്യയില്‍ കോവിഡ് വാക്സിന്റെ പരീക്ഷണം വീണ്ടും തുടങ്ങാന്‍ അനുമതി നല്‍കി. ഓക്സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ച വാക്സിന്റെ രണ്ട്, മൂന്ന് ഘട്ട പരീക്ഷണങ്ങളാണ് പുനഃരാരംഭിക്കുക. വാക്സിന്റെ ക്ലിനിക്കല്‍ ട്രയല്‍ തുടങ്ങാന്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) ഡോ. വിജി സോമനി അനുമതി നല്‍കിയത്. പരീക്ഷണം വീണ്ടും തുടങ്ങുമ്ബോള്‍ കൂടുതല്‍ ജാഗ്രത വേണമെന്നാണ് ഡിസിജിഐ നിര്‍ദേശം. പുണെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ പരീക്ഷണ പ്രോട്ടോകോള്‍ ഹാജരാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ […]

You May Like

Subscribe US Now