അശ്ലീല ദൃശ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്തതിന് മകനും അച്ഛനും കുടുങ്ങി ; പൊലീസിനെ ഞെട്ടിച്ച്‌ മകന്റെ മൊഴി

author

ആലപ്പുഴ : അശ്ലീല ദൃശ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്തതിന് പൊലീസിന്റെ വലയില്‍ കുടുങ്ങിയത് അച്ഛനും മകനും. ആലപ്പുഴ തൃക്കുന്നപ്പുഴ സ്വദേശിയായ 22കാരനും ഇയാളുടെ പിതാവുമാണ് പിടിയിലായത്. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ ഡൗണ്‍ലോഡു ചെയ്യുന്നവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ക്കിടയിലാണ് പൊലീസിന്റെ കൈയ്യില്‍ 22-കാരന്‍ അകപ്പെടുന്നത്. ഇയാളെ ചോദ്യം ചെയ്തപ്പോള്‍ പുറത്ത് വന്നത് ഞെട്ടിപ്പിക്കുന്ന കാര്യങ്ങളായിരുന്നു.

മകന്റെ ഈ ലീലാവിലാസം പിതാവ് അറിഞ്ഞിരുന്നില്ല. അച്ഛന്റെ ഫോണ്‍ ഉപയോഗിച്ചായിരുന്നു മകന്‍ അശ്ലീല ദൃശ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്തിരുന്നത്. ഇതോടെ പിതാവും താന്‍ അറിയാത്ത കാര്യത്തിന് കുടുങ്ങുകയായിരുന്നു. പൊലീസുകാര്‍ പറഞ്ഞപ്പോഴാണ് മകന്‍ തന്റെ ഫോണ്‍ ഉപയോഗിച്ച്‌ ഇത്തരം കാര്യങ്ങള്‍ ചെയ്തിരുന്നുവെന്ന് പിതാവിന് മനസിലായത്. നിരവധി വീഡിയോകളും ചിത്രങ്ങളും അച്ഛന്റെ ഫോണുപയോഗിച്ച്‌ യുവാവ് ഡൗണ്‍ലോഡു ചെയ്തിട്ടുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

കുട്ടികളുടെ ദൃശ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത സംഭവത്തില്‍ ആലപ്പുഴ ജില്ലയില്‍ മറ്റൊരാളെയും പിടികൂടിയിട്ടുണ്ട്. ഇവരില്‍ നിന്ന് ഫോണുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. ഇവ തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബില്‍ അയച്ച്‌ പരിശോധിക്കും. ഇതിന്റെ ഫലം വന്ന ശേഷമായിരിക്കും ഇവര്‍ക്കെതിരെ പോക്‌സോ നിയമ പ്രകാരമുളള നടപടികള്‍ സ്വീകരിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ജനുവരി അവസാനിക്കും മുന്‍പ് കര്‍ഷകസമരത്തിന് പ്രശ്‌നപരിഹാരമുണ്ടായില്ലെങ്കില്‍ നിരാഹാര സത്യാഗ്രഹം ആരംഭിക്കുമെന്ന് അണ്ണാ ഹസാരെ

കര്‍ഷകസമരത്തിന് ജനുവരി അവസാനിക്കും മുന്‍പ് പ്രശ്‌നപരിഹാരമുണ്ടായില്ലെങ്കില്‍ നിരാഹാര സത്യാഗ്രഹം ആരംഭിക്കുമെന്ന് ഗാന്ധിയന്‍ അണ്ണാ ഹസാരെ. കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരെ കേള്‍ക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും വ്യക്തമാക്കി. അതേസമയം നാളെ കാര്‍ഷിക നിയമങ്ങളില്‍ കേന്ദ്രസര്‍ക്കാരും കര്‍ഷക സംഘടനകളുമായി നിര്‍ണായക ചര്‍ച്ച നടക്കും. ചര്‍ച്ച നിശ്ചയിച്ചിരിക്കുന്നത് നാളെ രാവിലെ പതിനൊന്നിന് വിഗ്യാന്‍ ഭവനിലാണ് സംയുക്ത കിസാന്‍ മോര്‍ച്ച കേന്ദ്രസര്‍ക്കാരിന് മുന്നില്‍ വച്ചിരിക്കുന്നത് നാല് അജന്‍ഡകളാണ്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിനുള്ള നടപടിക്രമം, താങ്ങുവിലയുടെ നിയമപരിരക്ഷ, അന്തരീക്ഷ […]

You May Like

Subscribe US Now