അശ്ലീല വീഡിയോ; യൂ ‍ട്യൂബര്‍ വിജയ് പി നായര്‍ക്കെതിരെ പൊലീസ് കേസെടുത്തു

author

സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീകള്‍ക്കെതിരായി അശ്ലീല വീഡിയോ പുറത്തിറക്കിയതില്‍ യൂ ട്യൂബര്‍ വിജയ് പി നായര്‍ക്കെതിരെ കേസെടുത്തു. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് കേസെടുത്തത്. ഡബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി കമ്മീഷണര്‍ക്കും ഡി.ജി.പിക്കും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. സമൂഹ മാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതെ സമയം ഇയാള്‍ക്കെതിരെ ഐ.ടി വകുപ്പ് ചുമത്തിയിട്ടില്ല. സൈബര്‍ സെല്ലില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച ശേഷം ഐ.ടി വകുപ്പ് ചുമത്തുന്നതില്‍ തീരുമാനമാകുമെന്ന് പൊലീസ് അറിയിച്ചു.

സ്ത്രീകളെ അധിക്ഷേപിച്ച്‌ വീഡിയോ; യൂട്യൂബറുടെ ദേഹത്ത് കരിഓയില്‍ ഒഴിച്ച്‌ ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തില്‍ പ്രതിഷേധം

ഇന്നലെയാണ് സമൂഹ മാധ്യമങ്ങളില്‍ സ്ത്രീകളെ അധിക്ഷേപിച്ചെന്ന് ആരോപിച്ച്‌ യുട്യൂബര്‍ ഡോ വിജയ് പി നായരുടെ ദേഹത്ത് നടിയും ഡബ്ബിങ്ങ് ആര്‍ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തില്‍ കരി ഓയില്‍ ഒഴിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തത്. ആക്ടിവിസ്റ്റും റിയാലിറ്റി ഷോ മത്സരാര്‍ത്ഥിയുമായ ദിയ സന, ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരും ഭാഗ്യലക്ഷ്മിക്ക് കൂടെയുണ്ടായിരുന്നു. വിജയ് പി നായര്‍ എന്ന യുട്യൂബര്‍ നിരന്തരമായി തന്റെ യുട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിക്കുന്നെന്ന് ചൂണ്ടിക്കാട്ടി ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കല്‍ നേരത്തെ സംസ്ഥാന വനിതാ കമ്മീഷന് പരാതി നല്‍കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

പശ്ചിമ ബംഗാളില്‍ അല്‍ ഖാഇദാ പ്രവര്‍ത്തകനെന്നാരോപിച്ച്‌ ഒരാളെ കൂടി എന്‍ഐഎ അറസ്റ്റ് ചെയ്തു

കൊല്‍ക്കൊത്ത: പശ്ചിമ ബംഗാളില്‍ നിന്ന് ഒരാളെ കൂടി അല്‍ ഖാഇദ ബന്ധമാരോപിച്ച്‌ എന്‍ഐഎ അറസ്റ്റ് ചെയ്തു. ഇതോടെ ഇത്തരത്തില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ രാജ്യത്ത് അറസ്റ്റിലാവുന്നവരുടെ എണ്ണം 10 ആയി. രാജ്യത്ത് വലിയൊരു ആക്രമണത്തിന് പദ്ധതിയിടുമ്ബോഴാണ് ഇവരെ പിടികൂടിയതെന്നാണ് എന്‍ഐഎ അവകാശപ്പെടുന്നത്. മുര്‍ഷിദാബാദിലെ സമിം അന്‍സാരിയെയാണ് സംസ്ഥാന പ്രത്യേക അന്വേഷണ സംഘത്തിന്റെ സഹായത്തോടെ എന്‍ഐഎ അറസ്റ്റ് ചെയ്തത്. ഇന്നു തന്നെ അന്‍സാരിയെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കും. സപ്തംബര്‍ 19ാം തിയ്യതി കേരളത്തിലും പശ്ചിബംഗാളിലുമായി 9 […]

You May Like

Subscribe US Now