അസം- മിസോറാം അതിര്‍ത്തി സംഘര്‍ഷം; പ്രശ്‌ന പരിഹാരത്തിനായി കേന്ദ്രം അടിയന്തര യോഗം വിളിച്ചു

author

ന്യൂഡല്‍ഹി | അസം – മിസോറാം അതിര്‍ത്തിയില്‍ കഴിഞ്ഞ ദിവസമുണ്ടായ രൂക്ഷമായ സംഘര്‍ഷത്തില്‍ പ്രശ്‌ന പരിഹാരത്തിനായി കേന്ദ്രം ഇടപെടും. കേന്ദ്ര ആഭ്യന്തര മന്ത്രാലയവും പ്രധാനമന്ത്രിയുടെ ഓഫീസും, രണ്ടു സംസ്ഥാന മുഖ്യമന്ത്രിമാരുമായും സംസാരിച്ചു. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ല ഇന്ന് രണ്ടു സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാരുടെ യോഗം വിളിച്ചിട്ടുണ്ട്. സംഘര്‍ഷ മേഖലയില്‍ കൂടുതല്‍ പോലീസ് സേനയെ വിന്യസിച്ചു. മിസോറാം സര്‍ക്കാര്‍ ഇന്ന് അടിയന്തിര മന്ത്രിസഭാ യോഗം വിളിച്ചിട്ടുണ്ട്.

ശനിയാഴ്ച വൈകിട്ടുണ്ടായ സംഘര്‍ഷത്തില്‍ നിരവധി വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും തീവെച്ചിരുന്നു. അതിര്‍ത്തി ഗ്രാമത്തിലെ ഏഴ് പേര്‍ക്ക് പരുക്കേറ്റതായി അസം അറിയിച്ചിട്ടുണ്ട്.

അസമിന്റെ അനുമതിയില്ലതെ മിസോറാം സര്‍ക്കാര്‍ അതിര്‍ത്തിയില്‍ കൊവിഡ് പരിശോധനാ കേന്ദ്രം സ്ഥാപിച്ച്‌ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതാണ് പ്രശനങ്ങള്‍ക്കു തുടക്കമായത്. തുടര്‍ന്ന് അസമിലെ കച്ചാര്‍ ജില്ലയിലെ ലൈലാപൂരിലും മിസോറാമിലെ കൊലാസിബ് ജില്ലയിലും ഏറ്റുമുട്ടലുണ്ടാകുകയായിരുന്നു. സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് ഇരു സംസ്ഥാനങ്ങളും അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഉത്തര്‍പ്രദേശില്‍ പൊലീസുകാരന്‍ പീഡിപ്പിച്ച യുവതി വിഷം കഴിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ചു

ഉത്തര്‍പ്രദേശിലെ രാംപൂരില്‍ പൊലീസുകാരന്‍ പീഡിപ്പിച്ച യുവതി ആത്മഹത്യക്ക് ശ്രമിച്ചു. വിഷം കഴിച്ച്‌ ജീവനൊടുക്കാന്‍ ശ്രമിച്ച യുവതി അപകടനില തരണം ചെയ്തിട്ടില്ല. പ്രതിയായ കോണ്‍സ്റ്റബിള്‍ അമിത് കുമാറിനെ റിമാന്‍ഡ് ചെയ്തു. അമിത്തിനെ സസ്പെന്‍ഡ് ചെയ്തതായും യുപി പൊലീസ് അറിയിച്ചു. അന്വേഷണത്തിന് ഉന്നതസംഘത്തെയും നിയോഗിച്ചു. യുവതിയെ ആറുമാസത്തോളം തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നാണ് പരാതി. പീഡന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയെന്നും യുവതിയുടെ ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ പറയുന്നു. പരാതി പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ഉണ്ടായതിന് പിന്നാലെയാണ് […]

You May Like

Subscribe US Now