അസം മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ് അന്തരിച്ചു

author

ഗുവഹാട്ടി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അസം മുന്‍ മുഖ്യമന്ത്രിയുമായ തരുണ്‍ ഗൊഗോയി (86) അന്തരിച്ചു. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഗുവഹാട്ടി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. കൊവിഡ് നെഗറ്റീവ് ആയി ആശുപത്രി വിട്ട തരുണ്‍ ഗൊഗോയിയെ് ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

2001 മുതല്‍ 2016 വരെ തുടരെ മൂന്നുവട്ടം അസം മുഖ്യമന്ത്രിയായിരുന്നിട്ടുണ്ട്. ഏറ്റവുംകാലം ഈ പദവി വഹിച്ചതും ഗോഗോയ് തന്നെയാണ്. 1971ല്‍ ലോക്‌സഭയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു. 1976 ല്‍ എഐസിസി ജോയിന്റ് സെക്രട്ടറിയായി. 86ലും 96ലും സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനായി.

Leave a Reply

Your email address will not be published. Required fields are marked *

Next Post

തരുണ്‍ ഗൊഗോയിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

തിരുവനന്തപുരം: അസം മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗൊഗോയിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. മൂന്നു തവണ അസം മുഖ്യമന്ത്രിയായ ഗൊഗോയി കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവായിരുന്നു. കോവിഡ് ബാധിച്ച്‌ പിന്നീട് നെഗറ്റീവ് ആയ തരുണ്‍ ഗൊഗോയി കോവിഡ് അനന്തര ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ഗുവഹാട്ടി മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്ററിലായിരുന്നു. നേരത്തെ കോവിഡ് നെഗറ്റീവ് ആയി ആശുപത്രി വിട്ട തരുണ്‍ ഗൊഗോയിയെ നവംബര്‍ രണ്ടിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശനിയാഴ്ച ഉച്ചയ്ക്കു ശേഷം മുതല്‍ […]

Subscribe US Now