ദില്ലി: സുപ്രിംകോടതി ജഡ്ജി ജസ്റ്റിസ് എന്‍വി രമണയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് സുപ്രിംകോടതി ചീഫ് ജസ്റ്റിസിന് കത്തയച്ച് ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി ജഗന്മോഹന് റെഡ്ഡി. അഴിമതി കേസുകളില്‍ മുന്‍മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന് വേണ്ടി ഹൈക്കോടതി ജഡ്ജിമാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് രമണയ്ക്കെതിരെ ജഗന്റെ ആരോപണം. ജസ്റ്റിസും ജുഡീഷ്യറിയും ചേര്‍ന്ന് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും കത്തില്‍ ജഗന് ആരോപിച്ചു.
"ടി ആര് പി കുടുക്കുമോ"; റിപ്പബ്ലിക് ടിവി സി.ഇ.ഒ അടക്കം ആറുപേര്‍ക്ക് മുംബൈ പോലീസിന്റെ നോട്ടീസ്
Sun Oct 11 , 2020
വ്യാജ ടി.ആര്.പി തട്ടിപ്പ് കേസ് അന്വേഷണത്തില്‍ ആറുപേര്‍ക്ക് മുംബൈ പോലീസിന്റെ സമന്‍സ്. റിപ്പബ്ലിക് ടിവി സിഇഒ വികാസ് ഖഞ്ചന്ദാനി, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍മാരായ ഹെര്‍ഷ് ഭന്ദാരി, പ്രിയ മുഖര്‍ജി, ചാനലിന്റെ ഡിസ്ട്രിബ്യൂഷന്‍ തലവനായ ഘനശ്യാം സിംഗ്, ഹന്‍സ റിസേര്‍ച്ച് ഗ്രൂപ്പിന്റെ സിഇഒയായ പ്രവീണ്‍ നിജ്ഹാര, മറ്റൊരു ജീവനക്കാരന് എന്നിവര്‍ക്കാണ് അന്വേഷണത്തിന്റെ ഭാഗമായി ഹാജരാകണമെന്ന് കാണിച്ച് പൊലീസ് സമന്‍സ് അയച്ചിരിക്കുന്നത്. ഇന്ന് രാവിലെ 9 മണിക്ക് ഹാജരാകണമെന്നാണ് നോട്ടീസ്. എന്നാല്‍ റിപ്പബ്ലിക് […]
