അ​തി​ര്‍​ത്തി​യി​ല്‍ ആ​രെ​ങ്കി​ലും പ​രീ​ക്ഷ​ണ​ത്തി​ന് മു​തി​ര്‍​ന്നാ​ല്‍ ഉ​ചി​ത​മാ​യ മ​റു​പ​ടി ന​ല്‍​കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി

author

ജയ്സാല്‍മീര്‍: അ​തി​ര്‍​ത്തി​യി​ല്‍ ആ​രെ​ങ്കി​ലും പ​രീ​ക്ഷ​ണ​ത്തി​ന് മു​തി​ര്‍​ന്നാ​ല്‍ ഉ​ചി​ത​മാ​യ മ​റു​പ​ടി ന​ല്‍​കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി. ദീ​പാ​വ​ലി ദി​ന​ത്തി​ല്‍ രാ​ജ​സ്ഥാ​നി​ലെ ജ​യ്‌​സാ​ല്‍​മീ​രി​ല്‍ സൈ​നി​ക​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

രാ​ജ്യ​ത്തെ സം​ര​ക്ഷി​ക്കാ​ന്‍ സ​ദാ ഉ​ണ​ര്‍​ന്നി​രി​ക്കു​ന്ന​വ​രാ​ണ് സൈ​നി​ക​ര്‍. ദീ​പാ​വ​ലി ആ​ഘോ​ഷം പൂ​ര്‍​ണ​മാ​കു​ന്ന​ത് സൈ​നി​ക​ര്‍​ക്കൊ​പ്പം ആ​ഘോ​ഷി​ക്കു​മ്ബോ​ഴാ​ണ്. എ​ല്ലാ ഭാ​ര​തീ​യ​രു​ടെ​യും പേ​രി​ല്‍ സൈ​നി​ക​ര്‍​ക്ക് ആ​ശം​ക​ള്‍ നേ​രു​ന്നു.

സ​മാ​ന​ക​ളി​ല്ലാ​ത്ത ധൈ​ര്യ​മാ​ണ് ന​മ്മു​ടെ സൈ​നി​ക​രു​ടേ​ത്. എ​ന്തും നേ​രി​ടാ​നു​ള്ള ക​രു​ത്ത് ന​മു​ക്കു​ണ്ടെ​ന്ന് നാം ​തെ​ളി​യി​ച്ചു. സൈ​നി​ക​രാ​ണ് രാ​ജ്യ​ത്തി​ന്‍റെ സ​മ്ബ​ത്ത്. ഭാ​ര​ത​ത്തെ ത​ക​ര്‍​ക്കാ​നോ ഇ​ല്ലാ​താ​ക്കാ​നോ ഒ​രു ശ​ക്തി​യ്ക്കും ക​ഴി​യി​ല്ല. അ​തി​ര്‍​ത്തി​യി​ല്‍ പാ​കി​സ്താ​ന്‍ ക​ണ്ട​ത് ന​മ്മു​ടെ സൈ​നി​ക​രു​ടെ ശൗ​ര്യ​മാ​ണ്. പാ​കി​സ്താ​ന്‍റെ ക​ട​ന്നാ​ക്ര​മ​ണ​ങ്ങ​ളെ ഇ​ന്ത്യ ത​ക​ര്‍​ത്തെ​റി​ഞ്ഞു.

വെ​ട്ടി​പ്പി​ടി​ക്കാ​ന്‍ വെ​മ്ബു​ന്ന ശ​ക്തി​ക​ളെ​ക്കൊ​ണ്ട് ലോ​കം കു​ഴ​പ്പ​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ്. വൈ​കൃ​ത മ​ന​സു​ക​ളാ​ണ് അ​വ​രെ ന​യി​ക്കു​ന്ന​ത്. മ​റ്റു​ള്ള​വ​രെ മ​ന​സി​ലാ​ക്കു​ക​യും മ​ന​സി​ലാ​ക്കി​ക്കു​ക​യും ചെ​യ്യു​ക എ​ന്ന​താ​ണ് ഇ​ന്ത്യ​യു​ടെ ന​യം. എ​ന്നാ​ല്‍ അ​തി​നെ പ​രീ​ക്ഷി​ക്കാ​ന്‍ വ​ന്നാ​ല്‍ ക​ടു​ത്ത മ​റു​പ​ടി ന​ല്‍​കും.

ഞാ​ന്‍ എ​ല്ലാ വ​ര്‍​ഷ​വും സൈ​നി​ക​രെ കാ​ണാ​ന്‍ പോ​കു​ന്ന​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്ന് ചി​ല​ര്‍ ചി​ന്തി​ച്ചേ​ക്കാം. എ​ന്നാ​ല്‍ ഒ​രു കാ​ര്യം പ​റ​യ​ട്ടെ, ദീ​പാ​വ​ലി കു​ടും​ബ​ത്തോ​ടൊ​പ്പം ആ​ഘോ​ഷി​ക്കു​ന്ന ഒ​രു ഉ​ത്സ​വ​മാ​ണ്, ന​മ്മ​ള്‍ സ്വ​ന്ത​മെ​ന്ന് വി​ളി​ക്കു​ന്ന​വ​രോ​ടൊ​പ്പ​മാ​ണ് ആ​ഘോ​ഷി​ക്കു​ന്ന​ത്. അ​തി​നാ​ല്‍ ഓ​രോ വ​ര്‍​ഷ​വും ഞാ​ന്‍ എ​ല്ലാ​വ​രു​മാ​യും സ​മ​യം ചെ​ല​വ​ഴി​ക്കു​ന്നു, കാ​ര​ണം നി​ങ്ങ​ള്‍ എ​ല്ലാ​വ​രും എ​ന്‍റെ സ്വ​ന്ത​വും എ​ന്‍റെ കു​ടം​ബ​വു​മാ​ണ്. ന​രേ​ന്ദ്ര മോ​ദി പ​റ​ഞ്ഞു.

2014ല്‍ ​പ്ര​ധാ​ന​മ​ന്ത്രി​യാ​യി അ​ധി​കാ​ര​മേ​റ്റ​തി​ന് ശേ​ഷം എ​ല്ലാ വ​ര്‍​ഷ​വും ന​രേ​ന്ദ്ര​മോ​ദി ദീ​പാ​വ​ലി ആ​ഘോ​ഷം ന​ട​ത്തു​ന്ന​ത് സൈ​നി​ക​ര്‍​ക്കൊ​പ്പ​മാ​ണ്. ക​ഴി​ഞ്ഞ വ​ര്‍​ഷം ജ​മ്മു ക​ഷ്മീ​രി​ലെ ര​ജൗ​രി ജി​ല്ല​യി​ലെ നി​യ​ന്ത്ര​ണ രേ​ഖ​യി​ല്‍ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന സൈ​നി​ക​ര്‍​ക്കൊ​പ്പ​മാ​ണ് അ​ദ്ദേ​ഹം ദീ​പാ​വ​ലി ആ​ഘോ​ഷി​ച്ച​ത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ആത്മഹത്യ ഭീഷണി മുഴക്കി മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും ഭാഗ്യലക്ഷ്മിയുടെ ഇ-മെയില്‍ സന്ദേശം : രാത്രിയില്‍ ഫ്‌ളാറ്റില്‍ പാഞ്ഞെത്തി പോലീസ് : പരസ്യ മാപ്പു പറച്ചിലുമായി ശാന്തിവിള ദിനേശ്

തിരുവനന്തപുരം : സോഷ്യല്‍ മീഡിയയിലൂടെ ശാന്തിവിള ദിനേശ് തുടര്‍ച്ചയായി അപമാനിക്കുന്നതില്‍ മനംനൊന്ത് താന്‍ ആത്മഹത്യ ചെയ്യുവാന്‍ പോകുകയാണെന്ന് കാണിച്ച് ഭാഗ്യലക്ഷ്മി മുഖ്യമന്ത്രിക്കും ഡിജിപിക്കും ഇ-മെയില്‍ അയച്ചതോടെ പുലിവാല്‍ പിടിച്ചത് കേരളപോലീസ്. കഴിഞ്ഞ ദിവസമാണ് സംഭവം അരങ്ങേറിയത്. സംവിധായകനായ ശാന്തിവിള ദിനേശ് കുറച്ച് നാളുകള്‍ക്ക് മുന്‍പ് ഭാഗ്യലക്ഷ്മിയെ അപമാനിക്കുന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരെ ഭാഗ്യലക്ഷ്മി പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയൊന്നും കാര്യമായി ഉണ്ടായില്ല. ഇതിനടുത്ത ദിവസമാണ് […]

You May Like

Subscribe US Now