തൃശൂര്‍: അന്തിക്കാട് ബിജെപി പ്രവര്ത്തകന് നിധിലിനെ പട്ടാപകല്‍ റോഡിലിട്ട് വെട്ടിക്കൊന്ന കേസില്‍ ഒരാള്‍ കൂടി കസ്റ്റഡിയില്‍. കൊലയാളി സംഘത്തിലുണ്ടായിരുന്ന ശ്രീരാഗാണ് പിടിയിലായത്. കേസില്‍ നേരത്തെ പിടിയിലായ സനല്‍ കൂട്ടുപ്രതികളുടെ പേരുകളെല്ലാം വെളിപ്പെടുത്തിയിരുന്നു.
ശനിയാഴ്ച രാവിലെ പതിനൊന്നിനു ശേഷം മാങ്ങാട്ടുകര വട്ടുകുളം ക്ഷേത്രത്തിനു സമീപമായിരുന്നു സംഭവം. അക്രമിസംഘം നിധിന് സഞ്ചരിച്ച കാറില്‍ മറ്റൊരു കാര്‍ ഇടിപ്പിച്ചു. മാരകായുധങ്ങളുമായി എത്തിയ സംഘം നിധിലിനെ പുറത്തേക്കു വലിച്ചിറക്കി റോഡിലിട്ടു വെട്ടുകയായിരുന്നു. കൃത്യം നടത്തിയശേഷം വന്ന കാറില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ട സംഘം ഈ സമയം അതുവഴി വന്ന കാറ്ററിംഗ് സ്ഥാപനത്തിന്റെ വാഹനത്തിലാണ് രക്ഷപ്പെട്ടത്. പ്രതികള്‍ രക്ഷപെടാന്‍ ഉപയോഗിച്ച ഈ വാഹനം പോലീസ് കണ്ടെത്തിയിട്ടുണ്ട്. എറണാകുളം പനങ്ങാട് നിന്നാണ് വാഹനം കിട്ടിയത്.
രണ്ടു ഗുണ്ടാസംഘങ്ങളും തമ്മില്‍ നിരന്തരം പ്രദേശത്ത് പ്രശ്നങ്ങള്‍ ഉണ്ടാകാറുണ്ട്. ഇതാണ് നിധിലിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ നിഗമനം.