അ​മി​ത് ഷായുടെ സന്ദര്‍ശനം ; സംസ്ഥാന പോലീസിനെ വിശ്വാസമില്ല, ബംഗാളില്‍ സു​ര​ക്ഷ​യ്ക്കാ​യി കേ​ന്ദ്ര​സേ​ന​

author

കോ​ല്‍​ക്ക​ത്ത: കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ ​ഇ​ന്ന് ബം​ഗാ​ളി​ല്‍ എ​ത്തും. രാ​വി​ലെ രാ​മ​കൃ​ഷ്ണ മി​ഷ​ന്‍ സ​ന്ദ​ര്‍​ശി​ച്ച​തി​ന് ശേ​ഷം ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് മി​ഡ്നാ​പ്പൂ​രി​ല്‍ അ​മി​ത് ഷാ ​റാ​ലി ന​ട‌​ത്തും. നേ​ര​ത്തെ ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ ജെ.​പി. ന​ദ്ദ​യു​ടെ വാ​ഹ​ന​വ്യൂ​ഹ​ത്തി​ന് നേ​രെ ക​ല്ലേ​റു​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ കേ​ന്ദ്ര​സേ​ന​യെ സു​ര​ക്ഷ​യ്ക്കാ​യി വി​ന്യ​സി​ക്കും. അതേസമയം ബം​ഗാ​ള്‍ ചീ​ഫ് സെ​ക്ര​ട്ട​റി​യും ഡി​ജി​പി​യും ഉ​ട​ന്‍ ഡ​ല്‍​ഹി​യി​ലെ​ത്താ​ന്‍ ഇന്നലെ നി​ര്‍​ദേ​ശം നല്‍കിയിരുന്നു.

കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത്ഷാ​യു​ടെ ബം​ഗാ​ള്‍ സ​ന്ദ​ര്‍​ശ​ന​ത്തി​ന് മു​ന്നോ​ടി​യാ​യാ​ണ് ഇരുവര്‍ക്കും ക​ര്‍​ശ​ന നി​ര്‍​ദേ​ശം ന​ല്‍​കി​യത്.ക്ര​മ​സ​മാ​ധാ​ന​ത്തെ കു​റി​ച്ച്‌ ച​ര്‍​ച്ച ചെ​യ്യാ​നാ​ണ് ഇ​രു​വ​രെ​യും വി​ളി​പ്പി​ച്ച​തെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. എ​ന്നാ​ല്‍ കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ നേ​രി​ട്ട് ഹാ​ജ​രാ​നാ​വി​ല്ലെ​ന്ന് അ​റി​യി​ച്ച ബം​ഗാ​ള്‍ സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ലൂ​ടെ പ​ങ്കെ​ടു​ക്കാ​മെ​ന്നാ​ണ് മ​റു​പ​ടി ന​ല്‍​കി​യ​ത്.

അതേസമയം അ​മി​ത് ഷാ​യു​ടെ ബം​ഗാ​ള്‍ സ​ന്ദ​ര്‍​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സു​ര​ക്ഷ വി​ല​യി​രു​ത്താ​ന്‍ ഇ​ന്ന​ലെ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി ബം​ഗാ​ള്‍ ചീ​ഫ് സെ​ക്ര​ട്ട​റി, ഡി​ജി​പി എ​ന്നി​വ​രു​മാ​യി വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സിം​ഗ് വ​ഴി സം​സാ​രി​ച്ചി​രു​ന്നു. ച​ര്‍​ച്ച​ക്കാ​യി ഉ​ദ്യോ​ഗ​സ്ഥ​ര്‍ നേ​രി​ട്ടെ​ത്ത​ണ​മെ​ന്ന ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നി​ര്‍​ദേ​ശം സ​ര്‍​ക്കാ​ര്‍ ത​ള്ളി​യി​രു​ന്നു. അ​തേ​സ​മ​യം, തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സി​ല്‍ നി​ന്നും രാ​ജി​വ​ച്ച നേ​താ​ക്ക​ള്‍ ഇ​ന്ന് ബി​ജെ​പി​യി​ല്‍ ചേ​രു​മെ​ന്നും സൂ​ച​ന​യു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

'കെ സുധാകരനെ വിളിക്കൂ. .. കോണ്‍ഗ്രസിനെ രക്ഷിക്കൂ' കെപിസിസി ആസ്‌ഥാനത്ത്‌ വീണ്ടും പോസ്‌റ്റുകള്‍

തിരുവനന്തപുരം> കെ സുധാകരനെ വിളിക്കൂ.. കോണ്‍ഗ്രസിനെ രക്ഷിക്കൂ എന്നാവശ്യപ്പെട്ടുള്ള പോസ്റ്ററുകളും ഫ്ളക്സുകളും കെപിസിസി ആസ്ഥാനത്ത്. കെ സുധാകരനെ കെപിസിസി പ്രസിഡന്റാക്കണമെന്നാണ് ആവശ്യം. കെപിസിസി ആസ്ഥാനത്തിനു പുറമേ എംഎല്‌എ ഹോസ്റ്റലിനു മുന്നിലും ഇത്തരം ബോര്ഡുകള് ഉണ്ട്. യൂത്ത് കോണ്ഗ്രസിന്റെയും കെഎസ്യുവിന്റെയും പേരിലാണ് പോസ്റ്ററുകള്. തദ്ദേശ തെരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത തോല്‍വിയെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ കലാപം രൂക്ഷമായതാണ് നേതാക്കള്‍ക്കെതിരെയും നേതൃമാറ്റം ആവശ്യപ്പെട്ടും വരുന്ന പോസ്റ്ററുകള്‍ക്കും ഫ്ളക്സുകള്‍ക്കും പിന്നില്‍. ഇനിയൊരു പരീക്ഷണത്തിന് സമയമില്ലെന്നും പോസ്റ്ററില്‍ […]

You May Like

Subscribe US Now