ആദ്യം ബാറ്റ് ചെയ്യാനുള്ള തീരുമാനം തെറ്റിയെന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റന്‍

author

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനുള്ള തങ്ങളുടെ തീരുമാനം തെറ്റായിരുന്നെന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍. ബാംഗ്ലൂര്‍ ബൗളര്‍മാര്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തതെന്നും തെറ്റുകളില്‍ നിന്ന് പാഠം ഉള്‍കൊണ്ട് അടുത്ത മത്സരത്തില്‍ ഇതെല്ലം തിരുത്തുമെന്നും കൊല്‍ക്കത്ത ക്യാപ്റ്റന്‍ പറഞ്ഞു. മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ 4 വിക്കറ്റുകള്‍ നഷ്ടപെട്ടത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് കാര്യങ്ങള്‍ എളുപ്പമാക്കിയില്ലെന്നും ഐ.പി.എല്‍ പോലൊരു ടൂര്‍ണമെന്റില്‍ എല്ലാ മത്സരത്തിലും ടീം എപ്പോഴും മികച്ച പ്രകടനം പുറത്തെടുക്കണമെന്നും മോര്‍ഗന്‍ പറഞ്ഞു.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 20 ഓവറില്‍ 84 റണ്‍സ് മാത്രമാണ് എടുക്കാനായത്. തുടര്‍ന്ന് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ആര്‍.സി.ബി ലക്‌ഷ്യം കാണുകയും ചെയ്തിരുന്നു. 4 ഓവറില്‍ 8 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് സിറാജിന്റെ ബൗളിംഗ് ആണ് ആര്‍.സി.ബിക്ക് മത്സരത്തില്‍ ആധിപത്യം നേടിക്കൊടുത്തത്. കൂടാതെ ഐ.പി.എല്‍ ചരിത്രത്തില്‍ ആദ്യമായി ഒരു ഐ.പി.എല്‍ മത്സരത്തില്‍ രണ്ട് മെയ്ഡന്‍ ഓവറുകള്‍ എറിഞ്ഞ താരമായും മുഹമ്മദ് സിറാജ് മാറിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ശി​വ​ശ​ങ്ക​റി​ന്‍റെ ജാ​മ്യ​ഹ​ര്‍​ജി എ​ന്‍​ഐ​എ കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും

കൊ​ച്ചി: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റി​ന്‍റെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ എ​ന്‍​ഐ​എ കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. വി​വി​ധ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍ ചോ​ദ്യം ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​റ​സ്റ്റ് ഒ​ഴി​വാ​ക്കാ​നു​ള്ള ശി​വ​ങ്ക​റി​ന്‍റെ ഈ ​നീ​ക്കം. അ​ന്വേ​ഷ​ണ​ത്തോ​ട് പൂ​ര്‍​ണ​മാ​യും സ​ഹ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും ഇ​നി​യും ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ന്‍ ത​യാ​റാ​ണെ​ന്നും ജാ​മ്യ ഹ​ര്‍​ജി​യി​ല്‍ ശി​വശ​ങ്ക​ര്‍ വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം, ശി​വ​ശ​ങ്ക​റി​ന്‍റെ മു​ന്‍​കൂ​ര്‍ ജാ​മ്യ​ഹ​ര്‍​ജി​യെ എ​ന്‍​ഐ​എ, കോ​ട​തി​യി​ല്‍ എ​തി​ര്‍​ക്കും. ഇ​ത് സം​ബ​ന്ധി​ച്ച്‌ എ​ന്‍​ഐ​എ കോ​ട​തി​യി​ല്‍ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കും. കേ​സി​ല്‍ […]

Subscribe US Now