ആരോഗ്യപ്രശ്നം; 5 കോടി നഷ്ടപരിഹാരം വേണമെന്ന് കോവിഷീല്‍ഡ് വാക്സിന്‍ പരീക്ഷണത്തില്‍ പങ്കെടുത്ത ചെന്നൈ സ്വദേശി

author

ചെന്നൈ : കോവിഷീല്‍ഡ് വാക്സിന്റെ നിര്‍മാണവും വിതരണവും ഉടന്‍ നിര്‍ത്തിവയ്ക്കണമെന്ന ആവശ്യവുമായി വാക്സിന്‍ പരീക്ഷണത്തില്‍ പങ്കാളിയായ ചെന്നൈ സ്വദേശി. ഓക്സ്ഫഡ് യൂണിവേഴ്സിറ്റി, ആസ്ട്രസെനക്ക എന്നിവ പുനെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച്‌ വികസിപ്പിക്കുന്ന വാക്സിനാണ് കോവിഷീല്‍ഡ്.

കോവിഡ് വാക്സിന് അടിയന്തര അനുമതി ആവശ്യപ്പെട്ട് അധികൃതരെ സമീപിക്കുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദാര്‍ പൂനെവാല പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് കോവിഷീല്‍ഡ് വാക്സിനുമായി ബന്ധപ്പെട്ട വിവാദം.

കോവിഡ് വാക്സിന്‍ എടുത്തതിനെത്തുടര്‍ന്ന് നാഡീവ്യൂഹവുമായി ബന്ധപ്പെട്ടതും മനശാസ്ത്രപരവുമായ പ്രശ്നങ്ങള്‍ ഉണ്ടായെന്നാണ് പരീക്ഷണത്തില്‍ പങ്കാളിയായ 40 വയസുള്ള ചെന്നൈ സ്വദേശിയായ ബിസിനസ് കണ്‍സള്‍ട്ടന്റ് പറയുന്നത്. ഈ സാഹചര്യത്തില്‍ അഞ്ച് കോടിരൂപ നഷ്ടപരിഹാരമായി നല്‍കണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ടു വച്ചിട്ടുണ്ട്.

ചെന്നൈയിലെ ശ്രീ രാമചന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹയര്‍ എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച്‌ എന്ന സ്ഥാപനത്തില്‍നിന്ന് ഒക്ടോബര്‍ ഒന്നിന് കോവിഡ് വാക്സിനെടുത്ത യുവാവാണ് പരാതിക്കാരന്‍. യുവാവിന് ശാരീരികവും മാനസികവുമായ പ്രശ്നങ്ങള്‍ നേരിട്ടത് പരീക്ഷണ ഘട്ടത്തിലുള്ള കോവിഡ് വാക്സിന്‍ എടുത്തതിന്റെ ഫലമായാണോ എന്ന കാര്യം അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

കര്‍ഷക പ്രതിഷേധം; അടിയന്തര യോഗം ചേര്‍ന്ന് ബി.ജെ.പി

കര്‍ഷക പ്രക്ഷോഭം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ അടിയന്തര ഉന്നതതല യോഗം ചേര്‍ന്ന് ബിജെപി. അധ്യക്ഷന്‍ ജെ പി നഡ്ഡയുടെ വസതിയിലായിരുന്നു യോഗം കൂടിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, കൃഷി വകുപ്പ് മന്ത്രി നരേന്ദ്ര സിങ് തോമര്‍ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. നാല് ദിവസമായി ഡല്‍ഹിയില്‍ തുടരുന്ന കര്‍ഷക സമരം അവസാനിപ്പിക്കാനുള്ള നടപടികള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തെന്നാണ് റിപ്പോര്‍ട്ടുക്കള്‍ പറയുന്നത്.

You May Like

Subscribe US Now