ആറാം വര്‍ഷവും വര്‍ധനവില്ലാതെ വൈദ്യുതി നിരക്ക്; വാക്ക് പാലിച്ച്‌ കെജ്രിവാള്‍ സര്‍ക്കാര്‍

author

ദില്ലി: ദില്ലിയില്‍ തുടര്‍ച്ചയായ ആറാം വര്‍ഷവും വൈദ്യുതി നിരക്കില്‍ വര്‍ധനവ് ഇല്ല. ഇത്തവണ കൊവിഡ് മഹാമാരി കണക്കിലെടുത്താണ് 2020-21 വര്‍ഷത്തില്‍ വൈദ്യൂതി നിരക്ക് വര്‍ധിപ്പിക്കേണ്ടന്നെ് തീരുമാനിക്കുന്നത്. ദില്ലി ഇലക്‌ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്‍ ആഗസ്റ്റ് 28 നാണ് ഇക്കാര്യം പ്രഖ്യാപിച്ചു.

പ്രഖ്യാപനത്തിന് പിന്നാലെ ദില്ലിയിലെ ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ക്ക് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ രംഗത്തെത്തി.’ ദില്ലിയിലെ ജനങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍. രാജ്യത്തുടനീളം വര്‍ഷാവര്‍ഷം വൈദ്യൂതി നിരക്ക് കുത്തനെ ഉയരുമ്ബോള്‍ തുടര്‍ച്ചയായ ആറാമത്തെ വര്‍ഷവും ദില്ലിയില്‍ നിരക്ക് വര്‍ധനവ് ഉണ്ടായിട്ടില്ല. ചില പ്രദേശങ്ങളില്‍ നിരക്ക് കുറക്കുകയും ചെയ്തു. ഇത് ചരിത്രമാണ്. നിങ്ങള്‍ ദില്ലിയില്‍ സത്യസന്ധമായ ഒരു സര്‍ക്കാരിനെ തെരഞ്ഞെടുത്തത് കൊണ്ടാണ് ഇത് സംഭവിച്ചത്.’ കെജ്രരിവാള്‍ ട്വീറ്റ് ചെയ്തു.

2013 ല്‍ ദില്ലിയിലെ ഉയര്‍ന്ന വൈദ്യുതി നിരക്കിനെതിരെ കെജ്രരിവാള്‍ അനിശ്ചിതകാല നിരാഹാരസമരം നടത്തിയിരുന്നു. അതോടൊപ്പം സര്‍ക്കാര്‍ രൂപീകരിക്കുകയാണെങ്കില്‍ രാജ്യത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ വൈദ്യുതി വിതരണം ചെയ്യുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു.

ഗുജറാത്തില്‍ 101-200 യൂണിറ്റ് വരെ 4.15 രൂപ, പഞ്ചാബിബില്‍ 100 യൂണിറ്റിന് 4.49 രൂപയും 101-200 യൂണിറ്റിന് 6.34 രൂപ, ഗോവയില്‍ 100 യൂണിറ്റിന് 1.5 രൂപയും 101-200 യൂണിറ്റിന് 2.25 രൂപ എന്നിങ്ങനെയാണ് നിരക്ക്. എന്നാല്‍ ദില്ലിയില്‍ ഒന്ന് മുതല്‍ 200 യൂണിറ്റ് വരെ പൂജ്യം നിരക്കിലാണ് വൈദ്യുതി വിതരണം ചെയ്യുന്നത്. 201-400 വരെ യൂണിറ്റിന് 50 ശതമാനം സബ്‌സിഡിയും നല്‍കുന്നുണ്ട്.

അടുത്തിടെയാണ് അയല്‍സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ ഇലക്‌ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്‍ വൈദ്യുതി നിരക്ക് വര്‍ധനവ് പ്രഖ്യാപിച്ചത്. 151 യൂണിറ്റ് വരെ വൈദ്യുതിക്ക് നേരത്തേയുണ്ടായിരുന്ന 4.9 രൂപയില്‍ നിന്ന് 5.5 രൂപയായും 151-300 യൂണിറ്റ് വരെ വൈദ്യുതിക്ക് 5.4 രൂപയില്‍ നിന്നും 6 രൂപയും 301-500 യൂണിറ്റ് വരെ വൈദ്യുതിക്ക് 6.2 രൂപയില്‍ നിന്നും 6.5 രൂപയാക്കുകയും 500 യൂണിറ്റില്‍ കൂടുതല്‍ വൈദ്യുതിക്ക് 7 രൂപയുമായാണ് നിരക്ക് വര്‍ധിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

വയയ്ക്കലില്‍ കാറും ഓട്ടോയും കൂട്ടിയിടിച്ച്‌ മൂന്നു മരണം; അപകടത്തില്‍പ്പെട്ടത് ഓണസാധനങ്ങള്‍ വാങ്ങി മടങ്ങുകയായിരുന്ന കുടുംബം

കൊട്ടാരക്കര : എം.സി.റോഡില്‍ വയയ്ക്കളില്‍ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച്‌ മൂന്നു പേര്‍ മരിച്ചു. ഓട്ടോറിക്ഷ ഡ്രൈവര്‍ തേവന്നൂര്‍ ചരുവിളപുത്തന്‍വീട്ടില്‍ രഞ്ജിത്ത് (35), യാത്രികരായ വണ്ടിപ്പുര ആലാച്ചമല പുതിയിടം ഗോപവിലാസത്തില്‍ രമാദേവി (65), കൊച്ചുമകള്‍ ഗോപിക (ഏഴ്‌) എന്നിവരാണ് മരിച്ചത്. ഗോപികയുടെ അമ്മ ഉദയ(30)യെ ഗുരുതര പരിക്കുകളോടെ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തടിക്കാട് സ്വദേശി അഹമ്മദലി (29), ഭാര്യ അഹിയ എന്നിവരാണ് കാറിലുണ്ടായിരുന്നത്. ഇവരും പരിക്കുകളേറ്റ് ചികിത്സയിലാണ്.പൊലിക്കോട്ടുനിന്ന് ഓണസാധനങ്ങള്‍ വാങ്ങി […]

You May Like

Subscribe US Now