ആറ്റിങ്ങല്‍ കഞ്ചാവ് വേട്ട : തിരുവനന്തപുരത്തെ ഇടപാടുകള്‍ നിയന്ത്രിച്ചിരുന്നത് ജയന്‍ എന്നയാളെന്ന് സൂചന

author

ആറ്റിങ്ങല്‍ കഞ്ചാവ് വേട്ടയുമായി ബന്ധപ്പെട്ട് ചിറയിന്‍കീഴ് സ്വദേശിയെ കേന്ദ്രീകരിച്ച്‌ അന്വേഷണം പുരോഗമിക്കുന്നു. തിരുവനന്തപുരത്തെ ഇടപാടുകള്‍ നിയന്ത്രിച്ചിരുന്നത് ജയന്‍ എന്നയാളെന്നാണ് സൂചന. നിലവില്‍ തിരിച്ചറിഞ്ഞ പ്രതികളുടെ ഫോണ്‍ വിവരങ്ങള്‍ പരിശോധിക്കും. പ്രതികളുടെ ബാങ്ക് ഇടപാടുകള്‍ ശേഖരിക്കാനും തീരുമാനമായിട്ടുണ്ട്. ഇതിനായി പ്രത്യേക സംഘം ബംഗളൂരുവിലേക്ക് തിരിക്കും.

തിരുവനന്തപുരം ആറ്റിങ്ങല്‍ കോരാണിയില്‍ നിന്ന് 20 കോടി രൂപ വിലവരുന്ന അഞ്ഞൂറ് കിലോ കഞ്ചാവ് പിടിച്ചതിനു പിന്നാലെയാണ് എക്‌സൈസ് അന്വേഷണം ഊര്‍ജിതമാക്കിയത്. ഹൈദരാബാദ്, ബാംഗ്ലൂര്‍, മൈസൂര്‍ എന്നിവിടങ്ങളില്‍ നിന്ന് സംസ്ഥാനത്തേക്ക് വലിയ തോതില്‍ കഞ്ചാവെത്തുന്നുവെന്നാണ് കണ്ടെത്തല്‍.

കേരളത്തിലേക്ക് കഞ്ചാവ് അയക്കുന്നത് രാജു ഭായ് എന്ന പഞ്ചാബ് സ്വദേശിയാണ്. ഇയാള്‍ ഹൈദ്രാബാദ് കേന്ദ്രീകരിച്ച്‌ കച്ചവടം നടത്തുന്നു.

Read Also : ആറ്റിങ്ങല്‍ കഞ്ചാവ് കടത്തിന് പിന്നില്‍ വന്‍ റാക്കറ്റ്; കേരളത്തിലേക്ക് കഞ്ചാവ് അയക്കുന്നത് രാജു ഭായ്

കേരളത്തില്‍ ഇടപാടിന് മേല്‍നോട്ടം വഹിക്കുന്നത് തൃശൂര്‍ സ്വദേശി സെബുവാണ്. ഇയാളാണ് കേരളത്തിലെ ഏജന്റുമാരില്‍ നിന്നും പണം പിരിച്ച്‌ രാജു ഭായിയിലേക്ക് എത്തിക്കുന്നത്. തിരുവനന്തപുരത്തെ ഏജന്റുമാര്‍ വടകര സ്വദേശി ആബേഷ്, ചിറയിന്‍കീഴ് സ്വദേശി ജയന്‍ എന്നിവരാണ്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

സ്പുട്‌നിക് വി ജനങ്ങളിലേക്ക്. റഷ്യ നിര്‍മ്മിച്ച കോവിഡ് വാക്സിന്‍ വിതരണം തുടങ്ങി

മോസ്‌കോ: റഷ്യയുടെ കോവിഡ് വാക്‌സിനായ സ്പുട്‌നിക് വിയുടെ ആദ്യത്തെ ബാച്ച്‌ പുറത്തിറക്കി. റഷ്യയുടെ ഗമാലേയ നാഷണല്‍ റിസര്‍ച്ച്‌ സെന്റര്‍ ഓഫ് എപ്പിഡെമിയോളജി ആന്‍ഡ് മൈക്രോബയോളജിയും റഷ്യന്‍ ഡയറക്‌ട് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടും (ആര്‍ഡിഎഫ്) വികസിപ്പിച്ചെടുത്ത വാക്‌സിന്‍ വിജയകരമാണെന്ന് പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ പ്രഖ്യാപിച്ചതിന് ഏകദേശം ഒരു മാസത്തിനുശേഷമാണ് വാക്‌സിന്‍ ജനങ്ങളിലേക്ക് എത്തിക്കുന്നത്. അതേസമയം പ്രാദേശിക വില്‍പനകള്‍ ഉടന്‍ ഉണ്ടാകുമെന്ന് റഷ്യന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഗമാലേയ നാഷണല്‍ റിസര്‍ച്ച്‌ സെന്റര്‍ ഓഫ് […]

You May Like

Subscribe US Now