ആലപ്പുഴയില്‍ വി​ഗ്രഹനിര്‍മ്മാണ ശാല ആക്രമിച്ച്‌ രണ്ടു കോടിയുടെ പഞ്ചലോഹ വിഗ്രഹം കവര്‍ന്നു

author

ആലപ്പുഴ: ചെങ്ങന്നൂരിലെ വിഗ്രഹ നിര്‍മ്മാണ ശാല ആക്രമിച്ച്‌ രണ്ടു കോടിയുടെ പഞ്ചലോഹ വിഗ്രഹം കവര്‍ന്നു. ഇന്നലെ രാത്രി ഒന്‍പതരയോടെയാണ് സംഭവം. ചെങ്ങന്നൂര്‍ തട്ടാവിളയില്‍ മഹേഷ് പണിക്കര്‍, പ്രകാശ് പണിക്കര്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള പണിക്കേഴ്സ് ഗ്രാനൈറ്റ്സിലാണ് സംഭവം. ബൈക്കിലെത്തിയ സംഘം തൊഴിലാളികളെ മര്‍ദ്ദിച്ച്‌ അവശരാക്കിയശേഷം വിഗ്രഹം കൊണ്ടുപോകുകയായിരുന്നു എന്ന് ഉടമകള്‍ പറഞ്ഞു.

ഇവിടെയുണ്ടായിരുന്ന 6 തൊഴിലാളികളെ മര്‍ദിച്ച്‌ അവശരാക്കി. പഞ്ചലോഹത്തില്‍ നിര്‍മിച്ച 60 കിലോ തൂക്കമുള്ള അയ്യപ്പ വിഗ്രഹം കവരുകയായിരുന്ന് ഇവര്‍ പറഞ്ഞു. സ്ഥാപനത്തില്‍ നേരത്തെ ജോലി ചെയ്തിരുന്ന കാരയ്ക്കാട് സ്വദേശിയുടെ നേതൃത്വത്തിലാണ് അക്രമിസംഘം എത്തിയതെന്ന് ഉടമകള്‍ പറയുന്നു. ഒന്നര മാസത്തോളം ഇയാള്‍ ഇവിടെ ജോലി ചെയ്തിരുന്നു. അക്രമികളെ തടയാനെത്തിയ മഹേഷിനും പ്രകാശിനും മര്‍ദനമേറ്റു. ലണ്ടനിലെ ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കാനായി നിര്‍മ്മിച്ച 60 കിലോ തൂക്കമുള്ള അയ്യപ്പവിഗ്രഹം ആണ് കവര്‍ന്നത്. തൊഴില്‍ തര്‍ക്കമാണ് സംഭവത്തിനു പിന്നിലെന്നാണ് പൊലീസിന്റെ സംശയം. അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

പരുക്കേറ്റ തൊഴിലാളികളെ ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥാപനത്തിലെ സിസി ടിവി ക്യാമറകള്‍ പ്രവര്‍ത്തിച്ചിരുന്നില്ല. പരാതിക്കാരുടെ മൊഴികളില്‍ വൈരുധ്യമുണ്ടെന്നും നഷ്ടം കണക്കാക്കാനായിട്ടില്ലെന്നും പൊലീസ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

തദ്ദേശഭരണ തെരഞ്ഞെടുപ്പ്; സംവരണ വാര്‍ഡുകള്‍ നിശ്ചയിക്കല്‍; നറുക്കെടുപ്പിന് ഇന്ന് തുടക്കം

തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ സംവരണ വാര്‍ഡുകള്‍ നിശ്ചയിക്കാനുള്ള നറുക്കെടുപ്പിന് ഇന്ന് തുടക്കം. കോഴിക്കോട്, കണ്ണൂര്‍ കോര്‍പറേഷനുകളിലെ സംവരണ വാര്‍ഡുകള്‍ ഇന്നറിയാം.ഗ്രാമ പഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍ എന്നിവിടങ്ങളിലെ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് ഇന്ന് മുതല്‍ ഒക്ടോബര്‍ ഒന്ന് വരെയാണ്. ബ്ലോക്ക്- ജില്ലാ പഞ്ചായത്തുകളില്‍ ഒക്ടോബര്‍ അഞ്ചിനും കൊച്ചി, തൃശൂര്‍ കോര്‍പ്പറേഷനുകളില്‍ മറ്റന്നാളും തിരുവനന്തപുരം, കൊല്ലം കോര്‍പ്പറേഷനുകളില്‍ 6നുമാണ് നറുക്കെടുപ്പ്. സ്ത്രീ സംവരണ വാര്‍ഡുകളാണ് ആദ്യം നറുക്കെടുക്കുക. തുടര്‍ന്ന് പട്ടികജാതി- പട്ടിക വര്‍ഗ സംവരണ വാര്‍ഡുകള്‍ […]

You May Like

Subscribe US Now