ആ ഫോണ്‍ എവിടെയുണ്ടെന്ന് എനിക്കറിയാം,പക്ഷെ ഞാന്‍ പറയില്ല; അടുത്ത ബോംബുമായി ചെന്നിത്തല

author

കോട്ടയം: സര്‍ക്കാരിനെതിരെ അടുത്ത ബോബ് പൊട്ടിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുടെ കരാറിനായി യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ സ്വപ്ന വഴി നല്‍കിയ അഞ്ചാമത്തെ ഐഫോണ്‍ ആര്‍ക്കാണ് കിട്ടിയതെന്ന് തനിക്കറിയാമെന്ന് ചെന്നിത്തല. യൂണിടാക് വിതരണം ചെയ്ത ഒരു ഫോണ്‍കൂടി ലഭിക്കാനുണ്ട്. ആ ഫോണ്‍ എവിടെയുണ്ടെന്ന് എനിക്കറിയാം. അത് ഞാന്‍ വെളിപ്പെടുത്തുന്നില്ല. ഇത് ഞാന്‍ പറഞ്ഞതിന്റെ പേരില്‍ അന്വേഷണ ഏജന്‍സി എന്നെ ചോദ്യം ചെയ്യുമോ എന്നറിയില്ല. ഏതായാലും ഞാന്‍ വെളിപ്പെടുത്തുന്നില്ല. എന്റെ കൈയില്‍ ആ ഐഫോണില്ലെന്ന് എല്ലാവര്‍ക്കും ബോധ്യപ്പെട്ടതാണ്’ ചെന്നിത്തല പറഞ്ഞു.

കോട്ടയം മണ്ഡലത്തിലെ വികസന വിരുദ്ധതക്കെതിരെയും, ലഹരി, സ്വര്‍ണക്കള്ളക്കടത്ത്, അഴിമതി മാഫിയയ്ക്കെതിരെയും തിരുവഞ്ചൂര്‍ രാധാകൃഷണന്‍ എംഎല്‍എ നടത്തുന്ന 24 മണിക്കൂര്‍ ഉപവാസ സമരം തിരുനക്കര മൈതാനത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐഫോണ്‍ ലഭിച്ച ഒരാളെ താന്‍ പിടിച്ചു. കോടിയേരി ബാലകൃഷ്ണന്‍ തനിക്കെതിരെ ആരോപണം ഉന്നയിച്ചപ്പോള്‍ കോടിയേരിയുടെ പി.എ ആയിരുന്ന ആളുടെ ഫോട്ടോ ഞാന്‍ പുറത്ത് കാണിച്ചപ്പോഴാണ് അത് നിര്‍ത്തിയതെന്നും ചെന്നിത്തല പറഞ്ഞു.ഫോണ്‍ ആര്‍ക്കെല്ലാം ലഭിച്ചുവെന്നു അന്വേഷിക്കണമെന്ന് താന്‍ ഡിജിപിക്ക് എഴുതികൊടുത്തിട്ടും ഒരു നടപടി എടുത്തില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. തനിക്കെതിരായ ആരോപണം ഉന്നയിച്ച ആള്‍ക്ക് നോട്ടീസ് നല്‍കിയിട്ട് അതിന് മറുപടി ലഭിച്ചിട്ടില്ല. മാനനഷ്ട കേസുമായി മുന്നോട്ടുപോകുമെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു.

എന്നാല്‍ ഇ.എം.എസും പി.കൃഷ്ണപിള്ളയും ഇരുന്ന പാര്‍ട്ടി സെക്രട്ടറിയുടെ കസേരയില്‍ മയക്കുമരുന്ന് സംഘത്തിന് നേതൃത്വം കൊടുക്കുന്ന വ്യക്തി ഇരിക്കുന്നുവെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. ഇത്രയും വലിയ ലഹരിമരുന്ന് കേസില്‍ ഉള്‍പ്പെട്ടിട്ടും പാര്‍ട്ടി സെക്രട്ടറിയുടെ മകനെതിരെ സംസ്ഥാനത്ത് ഒരു എഫ്‌ഐആര്‍ ഇട്ട് അന്വേഷിക്കുന്നില്ല. ജനങ്ങള്‍ തിരഞ്ഞെടുത്ത് അധികാരത്തിലേറിയ ഒരു സര്‍ക്കാര്‍ അധോലോകങ്ങളുടെയും, കള്ളക്കടത്തുകാരുടെയും, മനുഷ്യക്കടത്തുകാരുടെയും ഏജന്റുമാരായി മാറിയിരിക്കുകയാണന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഭരിക്കുന്നത് ശിവശങ്കരന്‍ നിയമിച്ച താല്ക്കാലിക ജീവനക്കാരി: ഇവര്‍ നടത്തിയത് നിരവധി വിദേശ യാത്രകള്‍ : പരാതി നല്‍കിയ ഭരണകക്ഷി യൂണിയന്‍ നേതാവിനെ ഇടുക്കിക്ക് തട്ടി.

തിരുവനന്തപുരം : സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഭരണം നടത്തുന്നത് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കരന്‍ നിയമിച്ച താല്ക്കാലിക ജീവനക്കാരി. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ ഇന്ന് നടത്തിയ പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തിയ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജീവനക്കാരിയെക്കുറിച്ചുള്ള വിവരങ്ങള്‍ ഞെട്ടിക്കുന്നതാണ്. കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് ദേശീയ ഗെയിംസിന്റെ ചുമതലയുണ്ടായിരുന്ന ശിവശങ്കരന്‍ ആണ് ഈ യുവതിയെ സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ എത്തിച്ചത്. ഇതിനുമുന്‍പ് എറണാകുളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു കായിക ഭരണസമിതി മേധാവിയുടെ […]

You May Like

Subscribe US Now