ഇഞ്ചികൃഷിക്ക്​ അനുയോജ്യമായ ഭൂമി ഉണ്ടെങ്കില്‍ അറിയിക്കണം – കെ.ടി ജലീല്‍

author

കോഴിക്കോട്​: കസ്​റ്റംസ്​ ചോദ്യം ചെയ്യലിന്​ പിന്നാലെ പ്രതികരണവുമായി കെ.ടി ജലീലി​െന്‍റ ഫേസ്​ബുക്ക്​ പോസ്​റ്റ്​. ചോദ്യം ചെയ്യലിന്​ ശേഷം ആകാശം ഇടിഞ്ഞു വീഴുകയോ ഭൂമി പിളരുകയോ ചെയ്​തില്ലെന്ന്​ ജലീല്‍ ഫേസ്​ബുക്കില്‍ കുറിച്ചു.

സിറിയയിലേക്കും പാകിസ്താനിലേക്കും വിളിച്ച കോളുകളടങ്ങിയതുള്‍പ്പടെ മന്ത്രി നടത്തിയ നിഗൂഢ നീക്കങ്ങളെ സംബന്ധിച്ചും, സ്വര്‍ണ്ണ കള്ളക്കടത്തിലെ പങ്കാളിത്തത്തെക്കുറിച്ചുമെല്ലാമുള്ള, അതീവ പ്രാധാന്യമര്‍ഹിക്കുന്ന വിവരങ്ങളടങ്ങിയ, കസ്റ്റംസ് പിടിച്ചെടുത്ത ഗണ്‍മാന്‍്റെ ഫോണ്‍ തിരികെ ലഭിച്ചു. ഇഞ്ചി കൃഷിക്ക് യോജ്യമായ ഭൂമി വയനാട്ടിലോ കര്‍ണ്ണാടകയിലോ പാട്ടത്തിനോ വിലക്കോ ലഭിക്കാനുള്ളതായി ആരുടെയെങ്കിലും ശ്രദ്ധയിലുണ്ടെങ്കില്‍ അറിയിച്ചാല്‍ നന്നായിരുന്നുവെന്നും ജലീല്‍ ഫേസ്​ബുക്കില്‍ കുറിച്ചു.

ഫേസ്​ബുക്ക്​ പോസ്​റ്റി​െന്‍റ പൂര്‍ണ്ണ രൂപം

ആകാശം ഇടിഞ്ഞു വീണില്ല, ഭൂമി പിളര്‍ന്നില്ല.

സിറിയയിലേക്കും പാകിസ്ഥാനിലേക്കും വിളിച്ച കോളുകളടങ്ങിയതുള്‍പ്പടെ മന്ത്രി നടത്തിയ നിഗൂഢ നീക്കങ്ങളെ സംബന്ധിച്ചും, സ്വര്‍ണ്ണ കള്ളക്കടത്തിലെ പങ്കാളിത്തത്തെക്കുറിച്ചുമെല്ലാമുള്ള, അതീവ പ്രാധാന്യമര്‍ഹിക്കുന്ന വിവരങ്ങളടങ്ങിയ, കസ്റ്റംസ് പിടിച്ചെടുത്ത ഗണ്‍മാന്‍്റെ ഫോണ്‍, തിരിച്ചു ലഭിച്ച വിവരം എല്ലാ “അഭ്യുദയകാംക്ഷികളെ”യും സന്തോഷപൂര്‍വ്വം അറിയിക്കുന്നു. മന്ത്രി നാട്ടിലൊക്കെത്തന്നെ ഉണ്ടെന്ന വിവരവും സവിനയം ഉണര്‍ത്തുന്നു. ഇഞ്ചി കൃഷിക്ക് യോജ്യമായ ഭൂമി വയനാട്ടിലോ കര്‍ണ്ണാടകയിലോ പാട്ടത്തിനോ വിലക്കോ ലഭിക്കാനുള്ളതായി ആരുടെയെങ്കിലും ശ്രദ്ധയിലുണ്ടെങ്കില്‍ അറിയിച്ചാല്‍ നന്നായിരുന്നു. സത്യമേവ ജയതെ.

Leave a Reply

Your email address will not be published. Required fields are marked *

Next Post

അ​തി​ര്‍​ത്തി​യി​ല്‍ ആ​രെ​ങ്കി​ലും പ​രീ​ക്ഷ​ണ​ത്തി​ന് മു​തി​ര്‍​ന്നാ​ല്‍ ഉ​ചി​ത​മാ​യ മ​റു​പ​ടി ന​ല്‍​കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി

ജയ്സാല്‍മീര്‍: അ​തി​ര്‍​ത്തി​യി​ല്‍ ആ​രെ​ങ്കി​ലും പ​രീ​ക്ഷ​ണ​ത്തി​ന് മു​തി​ര്‍​ന്നാ​ല്‍ ഉ​ചി​ത​മാ​യ മ​റു​പ​ടി ന​ല്‍​കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി. ദീ​പാ​വ​ലി ദി​ന​ത്തി​ല്‍ രാ​ജ​സ്ഥാ​നി​ലെ ജ​യ്‌​സാ​ല്‍​മീ​രി​ല്‍ സൈ​നി​ക​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. രാ​ജ്യ​ത്തെ സം​ര​ക്ഷി​ക്കാ​ന്‍ സ​ദാ ഉ​ണ​ര്‍​ന്നി​രി​ക്കു​ന്ന​വ​രാ​ണ് സൈ​നി​ക​ര്‍. ദീ​പാ​വ​ലി ആ​ഘോ​ഷം പൂ​ര്‍​ണ​മാ​കു​ന്ന​ത് സൈ​നി​ക​ര്‍​ക്കൊ​പ്പം ആ​ഘോ​ഷി​ക്കു​മ്ബോ​ഴാ​ണ്. എ​ല്ലാ ഭാ​ര​തീ​യ​രു​ടെ​യും പേ​രി​ല്‍ സൈ​നി​ക​ര്‍​ക്ക് ആ​ശം​ക​ള്‍ നേ​രു​ന്നു. സ​മാ​ന​ക​ളി​ല്ലാ​ത്ത ധൈ​ര്യ​മാ​ണ് ന​മ്മു​ടെ സൈ​നി​ക​രു​ടേ​ത്. എ​ന്തും നേ​രി​ടാ​നു​ള്ള ക​രു​ത്ത് ന​മു​ക്കു​ണ്ടെ​ന്ന് നാം ​തെ​ളി​യി​ച്ചു. സൈ​നി​ക​രാ​ണ് രാ​ജ്യ​ത്തി​ന്‍റെ സ​മ്ബ​ത്ത്. ഭാ​ര​ത​ത്തെ ത​ക​ര്‍​ക്കാ​നോ ഇ​ല്ലാ​താ​ക്കാ​നോ ഒ​രു […]

You May Like

Subscribe US Now