കൊച്ചി : സ്വര്‍ണ്ണക്കടത്തിന്റെ വേരുകള്‍ തേടിയുള്ള കസ്റ്റംസിന്റെ അന്വേഷണം എത്തി നില്‍ക്കുന്നത് രാഷ്ട്രീയ ഉന്നതരിലേക്ക്. ഇന്നലെ കസ്റ്റഡിയില്‍ എടുത്ത ഇടത് കൗണ്‍സിലര്‍ കാരാട്ട് ഫൈസലിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ സിപിഐ(എം) ന്റെ ഒരു ജില്ലാ സെക്രട്ടറിയുടെയും ഇടത് എം.എല്‍.എ യുടെയും മൊഴി രേഖപ്പെടുത്തുമെന്ന സുപ്രധാന വിവരമാണ് കസ്റ്റംസ് കേന്ദ്രങ്ങള്‍ നല്‍കുന്നത്. വിവിധ ഇടപാടുകളിലായി 100 ലധികം കിലോ സ്വര്‍ണ്ണം വിറ്റഴിച്ചതായി കാരാട്ട് ഫൈസല്‍ കസ്റ്റംസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇദ്ദേഹത്തെ ചോദ്യം ചെയ്തതില്‍ നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രമുഖരുടെ പേരുവിവരങ്ങള്‍ പുറത്തുവന്നത്. കഴിഞ്ഞ മൂന്ന് മാസത്തെ ഫൈസലിന്റെ ഫോണ്‍ രേഖകള്‍ ശേഖരിച്ച പോലീസിന് ഇദ്ദേഹത്തിന്റെ ഉന്നത ബന്ധങ്ങള്‍ വ്യക്തമായിട്ടുണ്ട്. സംസ്ഥാനത്തെ ഒരു ഉന്നത രാഷ്ട്രീയ നേതാവുമായി സംഭാഷണം നടത്തിയതായും അന്വേഷണ സംഘം കണ്ടെത്തി. എം.എല്‍.എ യെ അടക്കം ചോദ്യം ചെയ്യുന്ന നിലയിലേക്ക് സ്വര്‍ണ്ണക്കടത്ത് കേസ് എത്തുമ്പോള്‍ രാഷ്ട്രീയ വിവാദങ്ങള്‍ കൂടുതല്‍ ശക്തമാകുവാ നുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്.
രോഗിയെ പുഴുവരിച്ച സംഭവം: നടപടി പിന്‍വലിക്കില്ലെന്ന് മന്ത്രി, ഡോക്ടര്‍മാരും നഴ്സുമാരും സമരത്തിലേക്ക്
Sat Oct 3 , 2020
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍മാരും നഴ്സുമാരുമായി ആരോഗ്യമന്ത്രി നടത്തിയ ചര്‍ച്ച പരാജയം. രോഗിയെ പുഴുവരിച്ച സംഭവത്തില്‍ നടപടി പിന്‍വലിക്കില്ലെന്ന് മന്ത്രി ചര്‍ച്ചയില്‍ വ്യക്തമാക്കി. ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തില്‍ ഡോക്ടര്‍മാരും നഴ്സുമാരും പ്രഖ്യാപിച്ച സമരം തുടരും. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ ഇന്ന് ഒ.പി ബഹിഷ്കരിക്കും. കോവിഡ് രോഗിയെ പുഴുവരിച്ച സംഭവത്തില്‍ ജീവനക്കാര്‍ക്ക് എതിരെ നടപടി എടുത്തത് പിന്‍വലിക്കണമെന്നായിരുന്നു കെജിഎംസിടിഎയും നഴ്സുമാരുടെ സംഘടനകളും ആവശ്യപ്പെട്ടത്. ഡോക്ടര്‍മാരും നഴ്സുമാരും പ്രതിഷേധവുമായി റോഡിലിറങ്ങിയതോടെ സര്‍ക്കാര്‍ […]
