ഇടത് നേതാക്കള്‍ കൂട്ടത്തോടെ അറസ്റ്റില്‍; കെജ്‌രിവാളിന് പുറമേ സുഭാഷിണി അലിയും വീട്ടുതടങ്കലില്‍

author

കേന്ദ്രസര്‍ക്കാരിനെതിരെ കര്‍ഷകര്‍ നടത്തുന്ന ഭാരത് ബന്ദിന് പിന്തുണയുമായി സമരം ചെയ്‌ത ഇടത് നേതാക്കളെ ഒന്നൊന്നായി അറസ്റ്റ് ചെയ്ത് ഡല്‍ഹി പൊലീസ്. കെ.കെ രാഗേഷ്, പി.കൃഷ്‌ണപ്രസാദ് എന്നിവരെയാണ് സമരത്തിനിടെ പൊലീസ് അറസ്റ്റ് ചെയ്തത്. ബിലാസ്‌പൂരില്‍ വെച്ച്‌ ഇരുവരേയും പൊലീസ് റോഡിലൂടെ വലിച്ചിഴച്ചു കൊണ്ട് പോവുകയായിരുന്നു. ഇവരെ കൂടാതെ സി.പി.എം നേതാവ് മറിയം ധാവ്‌ലെയും അറസ്‌റ്റിലായിട്ടുണ്ട്.

അതേസമയം കര്‍ഷക സമരത്തിന് പങ്കെടുക്കാന്‍ പുറപ്പെടവെ ഭീം ആ‌ദ്മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെയും പൊലീസ് ‌കസ്‌റ്റഡിയിലെടുത്തു. യു.പിയിലെ വീട്ടില്‍ നിന്നും സമരത്തില്‍ പങ്കെടുക്കാനിറങ്ങവെയാണ് ആസാദിനെ അറസ്‌റ്റ് ചെയ്‌തത്. സുഭാഷിണി അലി, അരവിന്ദ് കെജ്‌രിവാള്‍ എന്നിവരും വീട്ടുതടങ്കലിലാണ്.

കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദില്‍ നിന്നും തെരഞ്ഞെടുപ്പ് കാരണം കേരളത്തെ ഒഴിവാക്കിയിരുന്നു. ബന്ദ് സമാധാനപരമായിരിക്കുമെന്ന് കര്‍ഷകര്‍ പറഞ്ഞു. വാഹനങ്ങള്‍ തടയുകയോ കടകള്‍ നിര്‍ബന്ധമായും അടുപ്പിക്കുകയോ ചെയ്താല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചിട്ടുണ്ട്.

ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസും ഇടതു പാര്‍ട്ടികളും ട്രെയിന്‍ തടഞ്ഞു. എന്നാല്‍ ബന്ദ് ഡല്‍ഹിയിലെ വാഹന ഗതാഗതതെ ബാധിച്ചിട്ടില്ല. മഹാരാഷ്ട്രയില്‍ കര്‍ഷക സംഘടനകള്‍ ട്രെയിന്‍ തടഞ്ഞു. അഹമ്മദാബാദ്- വിരാംഗം ദേശീയ പാതയില്‍ ടയര്‍ കത്തിച്ച്‌ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ജയ്പ്പൂരില്‍ കോണ്‍ഗ്രസ് – ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. ആന്ധ്ര, തെലങ്കാന, കര്‍ണാടക, തമിഴ്‌നാട് തുടങ്ങിയ ദക്ഷിനെന്ത്യന്‍ സംസ്ഥാനങ്ങളിലും ബന്ദ് ജനജീവിതത്തെ കാര്യമായി ബാധിച്ചു. ഡല്‍ഹി – യു പി ദേശീയപാതകളിലും കര്‍ഷകര്‍ റോഡ് ഉപരോധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

കര്‍ഷക നേതാക്കളുമായി അമിത് ഷാ ചര്‍ച്ചയ്ക്ക്

ന്യൂഡല്‍ഹി: കര്‍ഷക സമരം രാജ്യത്ത് ശക്തമാകുന്നതോടെ കര്‍ഷകരെ ചര്‍ച്ചയ്ക്ക് വിളിച്ച്‌ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇന്ന് രാത്രി ഏഴുമണിക്ക് ആഭ്യന്തര മന്ത്രിയുടെ വസതിയിലാണ് കൂടിക്കാഴ്ച. ഭാരതീയ കിസാന്‍ യൂനിയന്‍ നേതാവ് രാഗേഷ് ടിഖായത്താണ് അമിത് ഷാ ചര്‍ച്ചയ്ക്ക് വിളിച്ചതായി വെളിപ്പെടുത്തിയത് അതേസമയം, കര്‍ഷക പ്രതിഷേധം അടിച്ചമര്‍ത്താനുള്ള ശ്രമം സര്‍ക്കാര്‍ തുടരുകയാണ്. പ്രതിഷേധത്തിന് പിന്തുണ നല്‍കിയ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ പൊലീസ് വീട്ടുതടങ്കലിലാക്കിയിരുന്നു. പ്രതിഷേധ സ്ഥലത്തേക്ക് പുറപ്പെട്ട […]

You May Like

Subscribe US Now