ഇടുക്കിയില്‍ പീഡനത്തിനിരയായ ദളിത് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചു

author

കട്ടപ്പന നരിയംപാറയില്‍ ഓട്ടോറിക്ഷാ ഡ്രൈവറുടെ പീഡനത്തിനിരയായ ദളിത് പെണ്‍കുട്ടി തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചതായി റിപ്പോര്‍ട്ട്. പതിനാറുവയസുകാരി വീട്ടില്‍ മണ്ണെണ്ണയൊഴിച്ച്‌ തീകൊളുത്തിയത് വെള്ളിയാഴ്ച രാവിലെയാണ്. 40 ശതമാനത്തോളം ദേഹത്ത് പൊള്ളലേറ്റിട്ടുണ്ട്. പെണ്‍കുട്ടി തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത് രാവിലെ എട്ടരയോടെയാണ്. വീട്ടുകാര്‍ കുട്ടിയെ ആദ്യം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലും എത്തിച്ചു. ആശുപത്രിയില്‍ നിന്നുള്ള വിവരം അപകടനില തരണംചെയ്‌തെന്നാണ്.

ബുധനാഴ്ച പെണ്‍കുട്ടിയെ നരിയംപാറയിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍ മനു മനോജ് (24) പീഡിപ്പിച്ചെന്നുകാട്ടി വീട്ടുകാര്‍ കട്ടപ്പന ഡി.വൈ.എസ്.പി.ക്ക്‌ പരാതി നല്‍കിയിരുന്നു. കുട്ടി ഇക്കാര്യം മൊഴിയെടുത്തപ്പോള്‍ ശരിവയ്ക്കുകയും ചെയ്തു. ഇതോടെ മനുവിനെതിരെ പോക്‌സോ ചുമത്തി കേസെടുത്തു. കുട്ടി ദളിത് വിഭാഗത്തില്‍പ്പെട്ടതായതുകൊണ്ട് കേസെടുത്തത് അതിന്‍പ്രകാരമുള്ള വകുപ്പുകളും പോക്സോ വകുപ്പ് പ്രകാരവുമാണ്. അന്വേഷണം പ്രഖ്യാപിച്ചത് മുതല്‍ മനു ഒളിവില്‍പ്പോയി. പോലീസ്, ഡി.വൈ.എഫ്.ഐ. അംഗമായ മനുവിനെ സംരക്ഷിക്കുന്നെന്ന് ആരോപിച്ച്‌ യുവമോര്‍ച്ച കട്ടപ്പനയില്‍ പ്രതിഷേധപ്രകടനം നടത്തി. അതേസമയം ഡിഐഎഫ്‌ഐ , മനോജിനെ പുറത്താക്കിയതായി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

പിപിഇ കിറ്റ് ധരിച്ചുള്ള ജോലി ശരീരഭാരം കുറയ്ക്കും, ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ട് ഡോക്ടര്‍മാര്‍

മുംബൈ: മുംബൈയിലെ കോവിഡ് വാര്‍ഡുകളില്‍ ജോലിചെയ്യുന്ന ഭൂരിഭാഗം ഡോക്ടര്‍മാരും ശരീരഭാരം കുറയുന്നതായി പറയുന്നു. കോവിഡ് ചികിത്സയില്‍ ഏര്‍പ്പെടുന്ന ഡോക്ടര്‍മാര്‍ മണിക്കൂറുകളാണ് പിപിഇ കിറ്റ് ധരിക്കേണ്ടിവരുന്നത്. ഡ്യൂട്ടിയിലുള്ള മുഴുവന്‍ സമയവും ഒരു ഇടവേളയുമില്ലാതെ പിപിഇ ധരിച്ചുവേണം നില്‍ക്കാന്‍. വിയര്‍പ്പ്, ശ്വാസംമുട്ടല്‍, സമ്മര്‍ദ്ദം, ക്ഷീണം തുടങ്ങിയ വെല്ലുവിളികളെ അതിജീവിച്ചാണ് ഇവര്‍ മാസങ്ങളോളമായി ജോലി ചെയ്തുവരുന്നത്. ഇപ്പോഴിതാ ഇതിന്റെ കൂടുതല്‍ ദോഷഫലങ്ങള്‍ അനുഭവിക്കുകയാണ് ആരോഗ്യപ്രവര്‍ത്തകര്‍. ശരീരഭാരം കുറയുന്നതാണ് ഇവര്‍ നേരിടുന്ന പുതിയ വെല്ലുവിളി. മുംബൈയിലെ […]

You May Like

Subscribe US Now