വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെേമാക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന് വിജയം ഉറപ്പിച്ചെങ്കിലും നിയമപോരാട്ടത്തിനിറങ്ങി പ്രസിഡന്റും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയുമായ ഡോണള്‍ഡ് ട്രംപ്. ജോ ബൈഡന് വിജയിച്ചുവെന്ന െതറ്റായ അവകാശ വാദം ഉന്നയിക്കരുതെന്നും തനിക്കും വിജയം അവകാശപ്പെടാന്‍ കഴിയുെമന്നും ട്രംപ് ട്വീറ്റ് ചെയ്തു. നിയമപോരാട്ടങ്ങള്‍ ഒരു തുടക്കം മാത്രമാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
‘ജോയ് ബൈഡന് അടുത്ത പ്രസിഡന്റാകുമെന്ന തെറ്റായ അവകാശ വാദം ഉന്നയിക്കരുത്. എനിക്കും വിജയ അവകാശവാദം ഉന്നയിക്കാനാകും. നിയമ നടപടികള്‍ ഒരു തുടക്കം മാത്രം’ -ട്രംപ് ട്വീറ്റ് ചെയ്തു.