ഇന്ത്യക്ക് ഒപ്പം യുഎസ് ; അമേരിക്കയുടെ സൈനികഉപഗ്രഹ ദൃശ്യങ്ങള്‍ കരുത്താകും

author

ന്യൂഡല്‍ഹി: ഏതു ഭീഷണിയും നേരിടാന്‍ ഇന്ത്യയ്‌ക്കൊപ്പം നില്‍ക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ. ഇന്ത്യയുടെ പരമാധികാരം കാത്തുസൂക്ഷിക്കുന്നതിന് ഒപ്പം നില്‍ക്കും. ഗല്‍വാനില്‍ വീരമൃത്യുവരിച്ച സൈനികര്‍ക്ക് ആദരവ് അര്‍പ്പിക്കുന്നു. ഡല്‍ഹിയില്‍ യുദ്ധസ്മാരകം സന്ദര്‍ശിച്ച ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
മൈക്ക് പോംപെയോ, യുഎസ് പ്രതിരോധ സെക്രട്ടറി മാര്‍ക് ടി. എസ്പര്‍ എന്നിവര്‍ തിങ്കളാഴ്ചയാണ് ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണം കൂടുതല്‍ ശക്തമാക്കുക എന്നതാണ് സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം. ഇതിന്റെ ഭാഗമായി നിര്‍ണായക വിവരങ്ങള്‍ കൈമാറുന്നതിന് ഇരു രാജ്യങ്ങളും തമ്മില്‍ കരാര്‍ ഒപ്പുവച്ചു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് വിദേശകാര്യ മന്ത്രി എസ്.ജയ്ങ്കര്‍ എന്നിവരും മൈക്ക് പോംപെയോയും മാര്‍ക് എസ്‌പെറും തമ്മിലാണ് ചര്‍ച്ചകള്‍ നടന്നത്.

യുഎസ് സൈനിക ഉപഗ്രഹങ്ങളില്‍നിന്നുള്ള സൂക്ഷ്മ ഡേറ്റയും തത്സമയ ടോപ്പോഗ്രാഫിക്കല്‍ ചിത്രങ്ങളും ഇന്ത്യയുമായി യുഎസ് പങ്കുവയ്ക്കുന്നതിനുള്ള കരാറില്‍ ഒപ്പുവച്ചു. ഉപഗ്രഹ ഡേറ്റ പങ്കുവയ്ക്കുന്നതിനുള്ള ബിഇസിഎ (ബേസിക് എക്‌സ്‌ചേഞ്ച് ആന്‍ഡ് കോഓപ്പറേഷന്‍ എഗ്രിമെന്റ്), രാജ്യാന്തര പങ്കാളികളുമായുള്ള യുഎസിന്റെ സുപ്രധാന ധാരണയിലൊന്നാണ്. സൈനിക ലോജിസ്റ്റിക്‌സ് കൈമാറുന്നതിനും സുരക്ഷിതമായ ആശയവിനിമയം പ്രാപ്തമാക്കുന്നതിനും ഇരുരാജ്യങ്ങളും ഇതിനകം കരാറായിട്ടുണ്ട്.

ലഡാക്കില്‍ ചൈനയുമായുള്ള സംഘര്‍ഷം സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും ന്യൂഡല്‍ഹിയുമായി വിവരങ്ങള്‍ പങ്കുവയ്ക്കുമെന്നും കഴിഞ്ഞയാഴ്ച യുഎസ് വ്യക്തമാക്കിയിരുന്നു. പ്രസിഡന്റ് തിരഞ്ഞെടുപ്പിനു ദിവസങ്ങള്‍ മാത്രമുള്ളപ്പോഴാണു പ്രതിരോധ ചര്‍ച്ചകള്‍ക്കായി യുഎസ് സംഘം ഇന്ത്യയില്‍ എത്തിയതെന്നത് ശ്രദ്ധേയമാണ്. 2 + 2 എന്ന പേരില്‍ അറിയപ്പെടുന്ന, പ്രതിരോധ വിദേശകാര്യ മന്ത്രിമാര്‍ പങ്കെടുക്കുന്ന മൂന്നാമത്തെ ചര്‍ച്ചയാണിത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ലോ​ക​ത്തെ കോ​വി​ഡ് മ​ര​ണ​ങ്ങ​ള്‍ 11.71 ല​ക്ഷം കടന്നു

വാ​ഷിം​ഗ്ട​ണ്‍ ഡി​സി : ലോ​ക​ത്തെ കോ​വി​ഡ് മ​ര​ണ​ങ്ങ​ള്‍ 11.71 ല​ക്ഷം കടന്നു . ഇ​തു​വ​രെ 1,171,271 പേ​ര്‍ കോ​വി​ഡ് ബാ​ധയെ തുടര്‍ന്ന് മരണപ്പെട്ടതായാണ് ക​ണ​ക്ക്. 24 മ​ണി​ക്കൂ​റി​നി​ടെ 7,023 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച്‌ മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​ത് . ലോ​ക​ത്താ​ക​മാ​നം 44,234,933 പേ​ര്‍​ക്കാ​ണ് ഇ​തു​വ​രെ വൈ​റ​സ് ബാ​ധി​ച്ച​ത്. ബാര്‍ കോഴ കേസ് ;ബിജു രമേശിന്റെ വെളിപ്പെടുത്തല്‍ അന്വേഷിക്കാനൊരുങ്ങി. 24 മ​ണി​ക്കൂ​റി​നി​ടെ 459,020 പേ​ര്‍​ക്ക് വൈ​റ​സ് ബാ​ധി​ച്ചു. 32,442,948 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. 10,620,714 […]

Subscribe US Now