ഇന്ത്യന്‍ അതിര്‍ത്തിയില്‍ ഡ്രോണ്‍ കണ്ടെത്തിയതായി സംശയം ; സൈന്യം അന്വേഷണം ആരംഭിച്ചു

author

ശ്രീനഗര്‍ : ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ ഡ്രോണ്‍ കണ്ടെത്തിയതായി സംശയം . മേന്ധാര്‍ മേഖലയിലെ നിയന്ത്രണ രേഖയ്ക്ക് മുകളിലൂടെ പറക്കുന്നതായാണ് ഇന്ത്യന്‍ സൈന്യം കണ്ടെത്തിയത്. പാകിസ്താന്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിരീക്ഷണം നടത്താന്‍ ഉപയോഗിക്കുന്ന ഡ്രോണ്‍ ആണെന്ന് സുരക്ഷ സേന സംശയിക്കുന്നു. ഇതെത്തുടര്‍ന്ന് സുരക്ഷ ഏജന്‍സികളുടെ വിശദമായ അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ മാസം ചൈനീസ് ഡ്രോണുകള്‍ ഉപയോഗിച്ച്‌ ഇന്ത്യന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ നിരീക്ഷണം നടത്താന്‍ പാകിസ്താന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ബിഎസ്‌എഫ് ഡ്രോണിനു നേരേ വെടിയുതിര്‍ത്ത് ശ്രമം പരാജയപ്പെടുത്തുകയായിരുന്നു. 300-400 മീറ്റര്‍ വരെ ഉയരത്തില്‍ പറക്കുന്ന ഇത്തരം വസ്തുക്കള നഗ്നനേത്രങ്ങള്‍ കൊണ്ട് കണ്ടെത്താന്‍ സാധിക്കുകയില്ല.

Leave a Reply

Your email address will not be published. Required fields are marked *

Next Post

തന്റെ പേരില്‍ നടിമാരെ വിളിച്ച്‌ തട്ടിപ്പ് നടത്താന്‍ ശ്രമം, സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ പരാതി നല്‍കി

തന്റെ പേരില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ വിളിച്ച്‌ തട്ടിപ്പ് നടത്താന്‍ ശ്രമിച്ചവര്‍ക്കെതിരെ സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കി.സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞായിരുന്നു ഫോണ്‍വിളികള്‍. അല്‍ഫോണ്‍സ് പുത്രന്‍ തന്നെയാണ് ഈ വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്. രണ്ട് നമ്ബരുകളില്‍ നിന്നായി ചില നടിമാര്‍ക്കും മറ്റു സ്ത്രീകള്‍ക്കും തന്റെ പേരില്‍ കോളുകള്‍ ലഭിക്കുന്നുണ്ടെന്നും അത് താന്‍ അല്ലെന്നും അല്‍ഫോണ്‍സ് പുത്രന്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. നമ്ബരുകളും അദ്ദേഹം കുറിപ്പിനൊപ്പം ചേര്‍ത്തിട്ടുണ്ട്. നമ്ബറുകളിലേക്ക് […]

Subscribe US Now