ഇന്ത്യന്‍ ക്രിക്കറ്റ്​ താരങ്ങള്‍ കോവിഡ്​ മാനദണ്ഡം ലംഘിച്ചെന്ന്​; ബി.സി.സി.ഐ അന്വേഷണം തുടങ്ങി

admin

മെല്‍ബണ്‍: ഇന്ത്യന്‍ ക്രിക്കറ്റ്​ താരങ്ങള്‍ കോവിഡ്​ മാനദണ്ഡം ലംഘിച്ചെന്ന്​ ആരോപണം. ആസ്​ട്രേലിയന്‍ മാധ്യമങ്ങളാണ്​ വാര്‍ത്ത റിപ്പോര്‍ട്ട്​ ചെയ്​തത്​. രോഹിത്​ ശര്‍മ്മ, ശുഭ്​മാന്‍ ഗില്‍, പൃഥ്വി ഷാ, റിഷഭ്​ പന്ത്​ എന്നിവര്‍ കോവിഡ്​ നിയന്ത്രണം ലംഘിച്ചുവെന്നാണ്​ ആക്ഷേപം.

കോവിഡ്​ നിയന്ത്രണങ്ങള്‍ പ്രകാരം ആസ്​ട്രേലിയയിലെ ഇന്ത്യന്‍ ക്രിക്കറ്റ്​ താരങ്ങള്‍ക്ക്​ റസ്റ്ററന്‍റിലിരുന്ന്​ ഭക്ഷണം കഴിക്കാന്‍ അനുമതിയുണ്ട്​. പ​േക്ഷ റസ്റ്ററന്‍റിന്​ പുറത്തുള്ള കസേരകളിലാണ്​ അവര്‍ ഇരിക്കേണ്ടത്​. റസ്റ്ററന്‍റിലെത്തുന്ന മറ്റുള്ളവരുമായി ഇടപഴകാനും പാടില്ല. ഇന്ത്യന്‍ ക്രിക്കറ്റ്​ ടീമംഗങ്ങള്‍ ഈ ചട്ടങ്ങളെല്ലാം ലംഘിച്ചുവെന്നാണ്​ ആക്ഷേപം.

ഇന്ത്യന്‍ ടീമിന്‍റെ ആരാധകരിലൊരാളായ നവദീപ്​ സിങ്​ ട്വിറ്ററിലൂടെ ഇന്ത്യന്‍ ടീമംഗങ്ങള്‍ സീക്രറ്റ്​ കിച്ചനെന്ന മെല്‍ബണിലെ റസ്റ്ററന്‍റിലിരുന്ന ഭക്ഷണം കഴിക്കുന്ന വീഡിയോയും ചിത്രങ്ങളും പുറത്ത്​ വിട്ടിരുന്നു. റിഷഭ്​ പന്ത്​ തന്നെ ആലിംഗനം ചെയ്​തുവെന്നും ഇയാള്‍ അവകാശപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഹൃദയാഘാതം; സൗരവ് ഗാംഗുലിയെ ആശുപത്രിയില്‍ പ്രവേശിച്ചു

ന്യൂഡല്‍ഹി | ബി സി സി ഐ പ്രസിഡന്റും ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയെ തുടര്‍ന്നാണ് ചികിത്സക്കായി കൊല്‍ക്കത്തയിലെ വൂഡ്‌ലാന്റ് ആശുപത്രിയില്‍ ഗാഗുലിയെ പ്രവേശിപ്പിച്ചത്. അഹമ്മദാബാദില്‍ കഴിഞ്ഞ ദിവസം നടന്ന ബോര്‍ഡ് യോഗത്തില്‍ ഗാംഗുലി പങ്കെടുത്തിരുന്നു. ശേഷം കൊല്‍ക്കത്തയിലേക്ക് മടങ്ങിയ താരത്തിന് ശനിയാഴ്ച രാവിലെയാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. ആന്‍ജിയോ പ്ലാസ്റ്റി നടത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

You May Like

Subscribe US Now