ഇന്ത്യന്‍ താരങ്ങളുടെ പരുക്കിനു കാരണം ഐപിഎല്‍: ജസ്റ്റിന്‍ ലാംഗര്‍

author

ഇന്ത്യന്‍ താരങ്ങള്‍ക്ക് തുടര്‍ച്ചയായി പരുക്ക് പറ്റാന്‍ കാരണം ഐപിഎല്‍ എന്ന് ഓസീസ് പരിശീലകന്‍ ജസ്റ്റിന്‍ ലാംഗര്‍. കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്‍ ശരിയായ സമയത്തല്ല നടത്തിയതെന്നും നിരവധി ഇന്ത്യന്‍ താരങ്ങള്‍ക്കാണ് പരുക്ക് പറ്റിയതെന്നും ലാംഗര്‍ പറഞ്ഞു. ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്ബരയിലെ അവസാന മത്സരം നാളെ തുടങ്ങാനിരിക്കെയാണ് ലാംഗറുടെ പ്രതികരണം.

“എത്ര താരങ്ങള്‍ക്കാണ് പരുക്കേറ്റത്. പരിമിത ഓവര്‍ മത്സര പരമ്ബരകളിലും ടെസ്റ്റ് പരമ്ബരകളിലുമൊക്കെ പരുക്കുക റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഐപിഎല്‍ നടത്തിയത് ശരിയായ സമയത്തല്ല എന്നാണ് എനിക്ക് തോന്നുന്നു. ഇതുപോലൊരു വലിയ പരമ്ബരയ്ക്ക് മുന്‍പായി ഐപിഎല്‍ നടത്താന്‍ പാടില്ലായിരുന്നു. ഐപിഎല്‍ എനിക്ക് ഇഷ്ടമാണ്. കൗണ്ടി ക്രിക്കറ്റ് പോലെയാണ് ഐപിഎല്ലിലേക്കും ഞാന്‍ ശ്രദ്ധ കൊടുക്കുന്നത്. യുവ താരങ്ങളെ കൂടുതല്‍ മെച്ചപ്പെടാന്‍ കൗണ്ടി ക്രിക്കറ്റ് സഹായിക്കും. ഐപിഎല്ലും അങ്ങനെ തന്നെയാണെന്ന് ഞാന്‍ കരുതുന്നു. എന്നാല്‍, അവസാന ഐപിഎല്‍ നടത്തിയ സമയം ശരിയായില്ല.”- ലാംഗര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

'വരാനിരിക്കുന്ന നാളുകള്‍ സന്തോഷം നിറഞ്ഞതാകട്ടെ'; മകരസംക്രാന്തി- ബിഹു- പൊങ്കല്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

ഡല്‍ഹി: രാജ്യത്തെ ജനങ്ങള്‍ക്ക് മകരസംക്രാന്തി- ബിഹു- പൊങ്കല്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മകരസംക്രാന്തിയിലെ വിശുദ്ധമായ സൂര്യോദയം എല്ലാവരുടെയും ജീവിതത്തില്‍ പുതിയ ഊര്‍ജ്ജവും ഉത്സാഹവും നിറയ്ക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ ആശംസ. ‘ഏവര്‍ക്കും, പ്രത്യേകിച്ച്‌ തമിഴ് സഹോദരീ സഹോദരന്മാര്‍ക്ക് പൊങ്കല്‍ ആശംസകള്‍. ഈ വിശേഷ ഉത്സവം തമിഴ് സംസ്കാരത്തിന്റെ നന്മകള്‍ വിളിച്ചോതുന്നു. നമുക്കെല്ലാം നല്ല ആരോഗ്യവും വിജയവും ഉണ്ടാകട്ടെ. പ്രകൃതിയുമായി ഇണങ്ങി ജീവിക്കുവാനും സഹാനുഭൂതിയുടെ ഊര്‍ജ്ജം പ്രസരിപ്പിക്കാനും […]

Subscribe US Now