ഇന്ത്യന്‍ തിരിച്ചടി; 11 പാക് സൈനികര്‍ കൊല്ലപ്പെട്ടു, ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ വിളിപ്പിച്ചു

author

ദില്ലി: അതിര്‍ത്തിയിലെ പാക് പ്രകോപനത്തിന് മറുപടിയായി ഇന്ത്യന്‍ സേന നടത്തിയ പ്രത്യാക്രമണത്തില്‍ 11 പാക്സൈനികര്‍ കൊല്ലപ്പെട്ടു. 16 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പാകിസ്താന്‍റെ സ്പെഷ്യല്‍ സര്‍വീസ് ഗ്രൂപ്പ് (എസ് എസ് ജി) ല്‍പ്പെട്ട സൈനികരുള്‍പ്പടെയാണ് കൊല്ലപ്പെട്ടത്. ജമ്മു കശ്മീര്‍ നിയന്ത്ര രേഖയോടെ ചേര്‍ന്നുള്ള ഉറി, പൂഞ്ച്, കുപാവാര എന്നിവിടങ്ങളില്‍ പാകിസ്താന്‍ സൈന്യം നടത്തിയ പീരങ്കിയാക്രമണത്തില്‍ 4 ഇന്ത്യന്‍ ഭടന്‍മാര്‍ വീരമൃത്യ വരിച്ചിരുന്നു. 3 ഗ്രാമീണരും പാക് ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഇതിന് മറുപടിയായാണ് ഇന്ത്യന്‍ ഭാഗത്ത് നിന്നും ആക്രമണം ഉണ്ടായത്.

സമീപകാലത്ത് ഇന്ത്യ-പാക് അതിര്‍ത്തിയിലുണ്ടായ ഏറ്റവും വലിയ സംഘര്‍ഷമാണിത്. അതിര്‍ത്തിയെ സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥനെ പാകിസ്താന്‍ വിദേശ കാര്യ മന്ത്രാലയം ശനിയാഴ്ച വിളിപ്പിച്ചിട്ടുണ്ട്. പാക്കിസ്ഥാന്‍ ഡയറക്ടര്‍ ജനറല്‍ ഇന്റര്‍ സര്‍വീസസ് പബ്ലിക് റിലേഷന്‍സ് (ഡിജി-ഐ‌എസ്‌പി‌ആര്‍) മേജര്‍ ജനറല്‍ ബാബര്‍ ഇഫ്തിഖറും പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മഹമൂദ് ഖുറേഷിയും നവംബര്‍ 14 ന് രാവിലെ 11 ന് പത്രസമ്മേളനവും വിളിച്ചു ചേര്‍ത്തിട്ടുണ്ട്.

കേരന്‍ സെക്ടറില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം ഇന്ത്യന്‍ സൈന്യം കണ്ടെത്തി തകര്‍ത്തതായിരുന്നു സംഘര്‍ഷാവസ്ഥയുടെ തുടക്കം. ഇതിന് പിന്നാലെ പ്രകോപനമില്ലാതെ അതിര്‍ത്തിയുലടനീളം പാകിസ്ഥാന്‍ വെടിവെയ്പ്പ് നടത്തുകയായിരുന്നു. ജനവാസ മേഖലകള്‍ ലക്ഷ്യമിട്ടായിരുന്നു പാക് സൈനത്തിന്‍റെ ആക്രമണം. ഗ്രാമീണ മേഖലകളിലേക്ക് തുടര്‍ച്ചയായി പീരങ്കിഷെല്ലുകള്‍ പതിക്കാന്‍ തുടങ്ങി. ഇതോടെ ഭയന്ന് വീടിന് പുറത്തേക്ക് ഓടിയ ഗ്രാമീണരെ സൈന്യം ഭൂഗര്‍ഭ ബങ്കറുകളിലേക്കു മാറ്റുകയായിരുന്നു. ബിഎസ്‌എഫ് എസ്‌ഐ രാകേഷ് ദോഭല്‍ ഉള്‍പ്പടേയുള്ള 4 ഇന്ത്യന്‍ പട്ടാളക്കാരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഒരു മണിക്കൂര്‍ സൂര്യപ്രകാശം അടിച്ചാല്‍ വൈറസും ബാക്ടീരിയയും പമ്ബകടക്കുന്ന കോട്ടണ്‍ മാസ്‌ക്ക് വരുന്നു

കാലിഫോര്‍ണിയ: ഒരു മണിക്കൂര്‍ സൂര്യപ്രകാരം അടിച്ചാല്‍ വൈറസും ബാക്ടീരിയയും വിമുക്തമാകുന്ന കോട്ടന്‍ മാസ്‌ക്ക് വിപണിയിലെത്തുന്നു. അമേരിക്കയിലെ കാലിഫോര്‍ണിയ, ദാവിസ് സര്‍വകലാശാലകളിലെ ഗവേഷകരാണ് ഇത് നിര്‍മിച്ചത്. മാസ്‌ക്കില്‍ ഒരു മണിക്കൂര്‍ സൂര്യപ്രകാശം അടിച്ചാല്‍ അതിനല്‍ നിന്ന് റിയാക്ടീവ് ഓക്‌സിജന്‍ സ്പീഷീസ് ഉണ്ടാകും അവ രോഗാണുക്കളെ ഇല്ലാതാക്കും. ടെട്രാ ഡൈഈഥൈല്‍ അമിനോ ഈഥൈല്‍ ക്‌ളോറൈഡ് കണ്ണികള്‍ ചേര്‍ത്തുവെച്ചാണ് ഗവേഷകര്‍ ഈ കോട്ടണ്‍ മാസ്‌ക് നിര്‍മിച്ചിരിക്കുന്നത്. നെഗറ്റീവ് ചര്‍ജ്ജുള്ള ഫോട്ടോസെന്‍സിറ്റൈസര്‍ ലായിനി മാസ്‌ക്ക് നിര്‍മിക്കുന്ന […]

You May Like

Subscribe US Now