മലപ്പുറം: ബിഹാറില്‍ പ്രതീക്ഷിച്ച നേട്ടം മഹാ സഖ്യത്തിന് ഉണ്ടായില്ലെന്ന് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം പി അഭിപ്രായപ്പെട്ടു. ന്യൂനപക്ഷ വോട്ടുകള്‍ ഭിന്നിച്ചതായി കാണുന്നുവെന്നും അദ്ദേഹം ചൂണ്ടികാട്ടി.
ഇന്ത്യന്‍ രാഷ്ട്രീയം ഭാവിയില്‍ ബിജെപിക്ക് സുഖകരമാവില്ലെന്ന സൂചനയും ബിഹാറില്‍ നിന്നും വരുന്നുണ്ടെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
യുഡിഎഫ് നേതാക്കളെ ജയിലടക്കുമെന്ന് ഇടതു മുന്നണി കണ്‍വീനര്‍ എ വിജയരാഘവന്‍്റെ പ്രസ്താവന അധികാര ദുര്‍വിനിയോഗമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
യുഡിഎഫ് നേതാക്കളെ വേട്ടയാടലിന്്റെ ഉദാഹരണമാണ് കെ എം ഷാജിക്കെതിരെ നടക്കുന്നതും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അന്വേഷിച്ച് ഒന്നും കണ്ടെത്താനാവാത്ത വിജിലന്‍സ് കേസ് ഇഡിക്ക് കൈമാറിയെന്നും കുഞ്ഞാലിക്കുട്ടി വിമര്‍ശിച്ചു.
അതേസമയം, എട്ട് മണിക്ക് തുടങ്ങിയ ബിഹാര്‍ വോട്ടെണ്ണല്‍ മന്ദഗതിയില്‍ പുരോഗമിക്കുമ്ബോള്‍ ബിജെപിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ മുന്നേറ്റമാണ് ദൃശ്യമാകുന്നത്.
എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം ഉറപ്പിക്കാവുന്ന സ്ഥിതി ബിഹാറിലായിട്ടില്ലെന്നാണ് വ്യക്തമാകുന്നത്.