ന്യൂഡല്‍ഹി: ഇന്ത്യയുടെ സൈനിക വിന്യാസത്തെ ചൈന മാനിക്കുന്നില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. നിലവില്‍ സൈനിക വിന്യാസം ഭൂമിശാസ്ത്രപരമായ ഘടന അടിസ്ഥാനമാക്കി സ്ഥാപിച്ചതാണെന്നും രാജ്നാഥ് സിങ് ലോക്സഭയില്‍ പറഞ്ഞു. മോസ്കോയില്‍ വെച്ച് ഇന്ത്യയുടെ പരാമാധികാരത്തെ സംരക്ഷിക്കാന്‍ ആവശ്യമായതെന്തും ചെയ്യാന്‍ തയാറാണെന്ന് ചൈനീസ് പ്രതിരോധ മന്ത്രിയെ അറിയിച്ചിരുന്നു.
പരസ്പര കൂടിക്കാഴ്ചയില്‍ അതിര്‍ത്തി പ്രശ്നം സമാധാനപരമായി പരിഹരിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അതിനായി ചൈന സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. എന്നാല്‍ ഇന്ത്യയുടെ പരമാധികാരവും സമഗ്രതയും സംരക്ഷിക്കാന്‍ പരമാവധി ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഏതു സാഹചര്യത്തെയും നേരിടാന്‍ ഇന്ത്യന്‍ സേന തയ്യാറാണ്. ചൈന യാഥാര്‍ഥ നിയന്ത്രണ രേഖയിലും അതിര്‍ത്തിയിലും വന്‍ സൈനിക -ആയുധ സന്നാഹം ഒരുക്കിയിട്ടുണ്ട്. പ്രശ്ന മേഖലകളായ കിഴക്കന്‍ ലഡാക്, ഗോഗ്ര, കോങ്ഗാ, പാങ്ഗോങ് തടാകത്തിെന്റ വടക്ക് പടിഞ്ഞാറന്‍ പ്രദേശം എന്നിവിടങ്ങളില്‍ ഇന്ത്യ ശക്തമായ സൈനിക വിന്യാസം നടത്തിയിട്ടുണ്ടെന്നും രാജ്നാഥ് സിങ് അറിയിച്ചു.
ഇരുരാജ്യങ്ങളും അതിര്‍ത്തിയില്‍ സുതാര്യതയും സമാധാനവും പുലര്‍ത്താനാണ് ഉഭയകക്ഷി ചര്‍ച്ചകളിലൂടെ ധാരണയിലെത്തിയിട്ടുള്ളതെന്നും രാജ്നാഥ് സിങ് പറഞ്ഞു. ഏകപക്ഷീയമായി അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ മാറ്റാനുള്ള ശ്രമങ്ങള്‍ ഉഭയകക്ഷി കരാറുകളുടെ ലംഘനമാണെന്ന് നയതന്ത്ര ചര്‍ച്ചകളില്‍ ഇന്ത്യ ചൈനയെ അറിയിച്ചിട്ടുണ്ട്.
ചൈനീസ് സൈന്യം ഇന്ത്യയുമായുള്ള എല്ലാ കരാറുകളും ലംഘിച്ചാണ് സേനക്ക് നേരെ ആക്രമണം നടത്തിയത്. അതിനാല്‍ ഇന്ത്യന്‍ സേന ശക്തമായി പ്രതിരോധിക്കുകയും അതിര്‍ത്തി സംരക്ഷിക്കുകയും ചെയ്തു. അഞ്ച് തവണ കോര്‍പ്സ് കമാന്‍ഡര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ഇരുരാജ്യങ്ങളിലെയും സൈനിക ഉദ്യോഗസ്ഥര്‍ ഈ ആഴ്ച വീണ്ടും കൂടിക്കാഴ്ച നടത്തും. ആഗസ്റ്റ് 29ന് അര്‍ധരാത്രി നടത്തിയ സുപ്രധാന നീക്കത്തിലൂടെ ഇന്ത്യന്‍ സൈന്യം പാങ്ഗോങ് േഝായുടെ പടിഞ്ഞാറന്‍ തീരത്തിലൂടെ നീങ്ങി തര്‍ക്കമേഖലയിലെ പ്രധാന ഉയരങ്ങളില്‍ നിലയുറപ്പിച്ചിരുന്നു. ഇതിന് ശേഷം സൈനിക തലത്തിലുള്ള ആദ്യ കൂടിക്കാഴ്ചയാണ് നടക്കാന്‍ േപാകുന്നതെന്നും രാജ്നാഥ് സിങ് അറിയിച്ചു.