ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 68 ലക്ഷം കടന്നു. 78,524 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ചത്.
ഇതോടെ ആകെ രോഗികളുടെ എണ്ണം 68,35,656 ആയി ഉയര്‍ന്നു. ഇതില്‍ 9,02,425 പേരാണ് നിലവില്‍ ചികില്‍സയില്‍ കഴിയുന്നത്. 58,27,705 പേര് രോഗമുക്തി നേടി.
രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം വീണ്ടും ഉയര്‍ന്നു. 971 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 1,05,526 ആയി.
ലോകത്ത് ഇതുവരെ 36,394,156 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1,060,462 പേര് മരിച്ചു. 12,365 കേസുകളും 460 മരണങ്ങളും ആണ് പുതിയതായി റിപ്പോര്‍ട്ട് ചെയ്തത്.
കോവിഡ് വ്യാപനത്തില്‍ ഒന്നാം സ്ഥാനത്ത് അമേരിക്കയാണ്. ഏറ്റവും പുതിയ കണക്ക് പ്രകാരം 7,776,224 രോഗബാധ കണ്ടെത്തി. ഇതുവരെ 216,784 പേര് മരണപ്പെട്ടു.