ഇന്ത്യയും റഷ്യയും ചൈനയും വായു മലിനമാക്കുന്നു: ട്രംപ്‌

author

വാഷിങ്ടണ്‍
ഇന്ത്യ, റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങള്‍ ആഗോള വായുമലിനീകരണം വര്‍ധിപ്പിക്കുകയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. തന്റെ ഭരണത്തില്‍ അമേരിക്ക ശുദ്ധമായ പരിസ്ഥിതിയെ സംരക്ഷിച്ചുകൊണ്ടുതന്നെ ഊര്‍ജസ്വാതന്ത്ര്യം കൈവരിച്ചതായും ട്രംപ് അവകാശപ്പെട്ടു. നോര്‍ത്ത് കാരലൈനയില്‍ റിപ്പബ്ലിക്കന്‍ പ്രചാരണയോഗത്തില്‍ അനുയായികളോട് സംസാരിക്കുകയായിരുന്നു ട്രംപ്.

അമേരിക്കയ്ക്ക് ഏറ്റവും മികച്ച പരിസ്ഥിതി നമ്ബര്‍, ഓസോണ്‍ നമ്ബര്‍, മറ്റ് പല നമ്ബരുകള്‍ ഉണ്ട്. അതേസമയം, ഇന്ത്യയും റഷ്യയും ചൈനയും വായുവിലേക്ക് മാലിന്യം തള്ളുകയാണെന്ന് ട്രംപ് ആരോപിച്ചു. അധികാരമേറ്റ് ആറുമാസം തികയുംമുമ്ബ്, 2017 ജൂണില്‍ ട്രംപ് പാരീസ് കാലാവസ്ഥാ ഉടമ്ബടിയില്‍നിന്ന് ഏകപക്ഷീയമായി അമേരിക്കയുടെ പിന്മാറ്റം പ്രഖ്യാപിച്ചിരുന്നു.

അതേസമയം, റഷ്യയും ചൈനയും അമേരിക്ക കഷ്ടപ്പെട്ട് നേടിയ നേട്ടങ്ങള്‍ ഇല്ലാതാക്കുന്നതായി അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി മാര്‍ക് എസ്പര്‍ ഒരു വെബിനാറില്‍ പറഞ്ഞു. ഈ രാജ്യങ്ങള്‍ അന്താരാഷ്ട്ര ചട്ടങ്ങളും നടപടിക്രമങ്ങളും ദുര്‍ബലമാക്കുകയാണെന്നും സ്വന്തം നേട്ടങ്ങള്‍ക്കുവേണ്ടി മറ്റ് രാജ്യങ്ങള്‍ക്കുമേല്‍ സമ്മര്‍ദം ചെലുത്തുകയാണെന്നും എസ്പര്‍ ആരോപിച്ചു. ദേശീയ പ്രതിരോധ സര്‍വകലാശാലയുടെ കരിക്കുലത്തില്‍ 50 ശതമാനം ചൈനയ്ക്കെതിരെയാക്കാന്‍ താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും എസ്പര്‍ പറഞ്ഞു. യാഥാസ്ഥിതിക ബൗദ്ധികകേന്ദ്രമായ ഹെറിറ്റേജ് ഫൗണ്ടേഷനാണ് വെബിനാര്‍ സംഘടിപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ജോ​സ് കെ.​ മാ​ണി കാ​ണി​ച്ച​ത് അ​ബ​ദ്ധം: കെ.​ മു​ര​ളീ​ധ​ര​ന്‍

കോ​​​ഴി​​​ക്കോ​​​ട്: കേ​​​ര​​​ള കോ​​​ണ്‍​​​ഗ്ര​​​സ് -എം ​​​ജോ​​​സ് വി​​​ഭാ​​​ഗം മു​​​ന്ന​​​ണി വി​​​ടാ​​​തെ നോ​​​ക്ക​​​ണ​​​മാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് കെ.​​​ മു​​​ര​​​ളീ​​​ധ​​​ര​​​ന്‍​ എം​​​പി. ഇ​​​രു​​​ഭാ​​​ഗ​​​ത്തും വി​​​ട്ടു​​​വീ​​​ഴ്ച വേ​​​ണ​​​മാ​​​യി​​​രു​​​ന്നു. ജോ​​​സ് കെ.​​​ മാ​​​ണി കാ​​​ണി​​​ച്ച​​​ത് അ​​​ബ​​​ദ്ധ​​​മാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. കെ.​​​ ക​​​രു​​​ണാ​​​ക​​​ര​​​ന്‍റെ കാ​​​ല​​​ത്ത് ആ​​​രും മു​​​ന്ന​​​ണി വി​​​ട്ടു​​​പോ​​​യി​​​ട്ടി​​​ല്ല. പി​​​ള​​​ര്‍​​​ന്ന കേ​​​ര​​​ള കോ​​​ണ്‍​​​ഗ്ര​​​സു​​​ക​​​ളെ​​​യെ​​​ല്ലാം അ​​​ദ്ദേ​​​ഹം കൂ​​​ടെ നി​​​ര്‍​​​ത്തി​​​യി​​​ട്ടേ​​​യു​​​ള്ളൂ​​​വെ​​​ന്നും മു​​​ര​​​ളീ​​​ധ​​​ര​​​ന്‍ കൂ​​​ട്ടി​​​ച്ചേ​​​ര്‍​​​ത്തു.​​​ കേ​​​വ​​​ലം ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് സീ​​​റ്റി​​​ന്‍റെ പേ​​​രി​​​ലാ​​​ണ് മു​​​ന്ന​​​ണി​​​ക്കു പു​​​റ​​​ത്തു​​​പോ​​​യ​​​ത്. കൂ​​​ടു​​​ത​​​ല്‍ ക​​​ക്ഷി​​​ക​​​ള്‍ മു​​​ന്ന​​​ണി വി​​​ട്ടു​​​പോ​​​യാ​​​ല്‍ പ്ര​​​വ​​​ര്‍​​​ത്ത​​​ക​​​രു​​​ടെ ആ​​​ത്മ​​​വി​​​ശ്വാ​​​സ​​​ത്തെ ബാ​​​ധി​​​ക്കും. മു​​​ന്ന​​​ണി […]

You May Like

Subscribe US Now