ഇന്ത്യയെയും പാകിസ്താനെയും ബംഗ്ലാദേശിനെയും ഒന്നിച്ചു ചേര്‍ക്കണം: നവാബ് മാലിക്

author

ഇന്ത്യയെയും പാകിസ്താനെയും ബംഗ്ലാദേശിനെയും ചേര്‍ത്ത് ഒറ്റ രാജ്യമാക്കണമെന്ന് എന്‍.സി.പി നേതാവും മഹാരാഷ്ട്ര മന്ത്രി കൂടിയായ നവാബ് മാലിക് പറഞ്ഞു. കറാച്ചി ബേക്കറി പേര് മാറ്റല്‍ സംഭവത്തില്‍ കറാച്ചി ഒരിക്കല്‍ ഇന്ത്യയുടെ ഭാഗമാകുമെന്ന് ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് നേരത്തെ പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു നവാബ് മാലിക്.

“ഇന്ത്യയെയും പാകിസ്താനെയും ബംഗ്ലാദേശിനെയും ഒന്നിച്ചു ചേര്‍ക്കണമെന്നാണ് തങ്ങള്‍ക്ക് പറയാനുള്ളത്. ബെര്‍ലിന്‍ മതില്‍ തകര്‍ക്കപ്പെടാമെങ്കില്‍ എന്തുകൊണ്ട് ഇന്ത്യയെയും പാകിസ്താനെയും ബംഗ്ലാദേശിനെയും ഒന്നിപ്പിച്ചു കൂടാ. മൂന്ന് രാജ്യങ്ങളെയും കൂട്ടിച്ചേര്‍ത്ത് ഒരൊറ്റ രാജ്യമാക്കാന്‍ ബി.ജെ.പി ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതിനെ തങ്ങള്‍ പൂര്‍ണമായും സ്വാഗതം ചെയ്യുമെന്നും” നവാബ് മാലിക് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Next Post

പോലീസ് ഭേദഗതി നിയമത്തിന് കൂച്ചുവിലങ്ങിട്ടത് സീതാറാം യെച്ചൂരി : നിയമം ദുര്‍വിനിയോഗം ചെയ്യില്ലെന്ന പിണറായിയുടെ നിര്‍ദ്ദേശം തള്ളി : പാര്‍ട്ടിക്കുള്ളിലും നിയമത്തിനെതിരെ ഉയര്‍ന്നത് സമാനതകളില്ലാത്ത പ്രതിഷേധം

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാര്‍ പാസ്സാക്കിയ പോലീസ് ഭേദഗതി (118 എ) വകുപ്പില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്‍വാങ്ങിയത് സിപിഐ(എം) ദേശീയ നേതൃത്വത്തിന്റെയും ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെയും ശക്തമായ നിലപാട് മൂലം. നിയമം പാസ്സാക്കിയപ്പോള്‍ മുതല്‍ സംസ്ഥാനത്ത് ഉയര്‍ന്നത് സമാനതകളില്ലാത്ത പ്രതിഷേധമാണ്. സിപിഐ പരസ്യമായി തന്നെ രംഗത്ത് ഇറങ്ങിയപ്പോള്‍ സിപിഎം നേതാക്കള്‍ നിയമത്തിനെതിരെ രഹസ്യമായി പലയിടത്തും പ്രതിഷേധം രേഖപ്പെടുത്തി. പഞ്ചായത്ത് തെരഞ്ഞെടുപ്പിലടക്കം ഈ വിഷയം ബാധിക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ട് […]

You May Like

Subscribe US Now