റിസര്‍വേഷന്‍ വെയ്റ്റിങ് ലിസ്റ്റിലുള്ളവര്‍ക്ക് ഇനി യാത്ര മുടങ്ങുമെന്ന ഭയം വേണ്ട ; സന്തോഷവാര്‍ത്തയുമായി റയില്‍വേ
Wed Sep 9 , 2020
ന്യൂഡല്‍ഹി:വെയ്റ്റിങ് ലിസ്റ്റിലുള്ള യാത്രക്കാര്‍ക്കായി മറ്റൊരു ട്രെയിന്‍(ക്ലോണ്‍ ട്രെയിന്‍) കൂടി ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് റെയില്‍വെ ആലോചിക്കുന്നു. ഇതോടെ ട്രെയിനുകളില്‍ വെയ്റ്റിങ് ലിസ്റ്റിലുള്‍പ്പെട്ടവരുടെ യാത്രാക്ലേശത്തിന് പരിഹാരമാകും. റെയില്‍വെ ബോര്‍ഡ് ചെയര്മാന് വികെ യാദവാണ് ഇക്കാര്യം അറിയിച്ചത്. നിലവില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനുകള്‍ നിരീക്ഷിച്ചായിരിക്കും ആവശ്യമെങ്കില്‍ മറ്റൊരു ട്രെയിന്‍കൂടി അതേ റൂട്ടില്‍ ഏര്‍പ്പെടുത്തുക. നിലവിലുള്ള ട്രെയിനിന്റെ അതേ നമ്ബറില്‍ തന്നെയായിരിക്കും പ്രത്യേക ട്രെയിനും ഓടുക. ഇത്തരത്തില്‍ പ്രത്യേകം ഏര്‍പ്പെടുത്തുന്ന ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് കുറവായിരിക്കുമെന്നും യാത്രക്കാരുടെ ആവശ്യംമാനിച്ചായിരിക്കും പ്രധാന […]
