ഇന്ത്യ-യു.എസ് ബന്ധത്തെ ഉയരങ്ങളിലെത്തിക്കാന്‍ ഒരുമിച്ചു പ്രവര്‍ത്തിക്കാം; ജോ ബൈഡനെയും കമലാ ഹാരിസിനെയും അഭിനന്ദിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി

author

ദില്ലി: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയ ജോ ബൈഡനെയും കമലാ ഹാരിസിനെയും അഭിനന്ദിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. വൈസ് പ്രസിഡന്റ് ആയിരുന്ന വേളയില്‍ ഇന്ത്യ – അമേരിക്ക ബന്ധം ശക്തിപ്പെടുത്തുന്നിതില്‍ ബൈഡന്റെ സംഭാവനകള്‍ നിര്‍ണായകവും അമൂല്യവുമായിരുന്നെന്ന് മോദി ട്വീറ്റ് ചെയ്തു.

ഇന്ത്യ-യു എസ് ബന്ധം കൂടുതല്‍ ഉയരങ്ങളിലെത്തിക്കാന്‍ വീണ്ടും ഒരുമിച്ച്‌ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് മോദി ട്വീറ്റ് ചെയ്തു. വൈസ് പ്രസിഡന്‍റായി വിജയിച്ച ഇന്ത്യന്‍ വംശജ കമല ഹാരിസിനെയും മോദി അഭിനന്ദിച്ചു.

‘തെരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന് അഭിനന്ദനങ്ങള്‍ ജോ ബൈഡന്‍. വൈസ് പ്രസിഡന്‍റ് എന്ന നിലയില്‍, ഇന്ത്യ-യു.എസ് ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള നിങ്ങളുടെ സംഭാവന നിര്‍ണായകവും വിലമതിക്കാനാവാത്തതുമായിരുന്നു. ഇന്ത്യ-യു.എസ് ബന്ധത്തെ കൂടുതല്‍ ഉയരങ്ങളിലെത്തിക്കാന്‍ ഒരിക്കല്‍കൂടി യോജിച്ച്‌ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു’ – മോദി ട്വീറ്ററില്‍ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ബീഹാര്‍ തിരഞ്ഞെടുപ്പ്‌; എല്‍ജെപി സഖ്യം വിട്ടത്‌ എന്‍ഡിഎക്ക്‌ തിരിച്ചടിയാകുമെന്ന്‌ വിലയിരുത്തല്‍

പാറ്റ്‌ന: ബീഹാറില്‍ നിയമസാഭാ തിരഞ്ഞെടുപ്പില്‍ നേരത്തെ സഖ്യക്ഷികളായിരുന്ന എല്‍ജെപി ഭരണകഷിയായ എന്‍ഡിഎ വിട്ടത്‌ തിരഞ്ഞെടുപ്പ്‌ ഫലത്തില്‍ എന്‍ഡിഎക്കു തിരിച്ചടിയുണ്ടാവാന്‍ കാരണമാകുമെന്ന്‌ സര്‍വ്വേ ഫലം . ഇന്ത്യ ടുഡേയും ആക്‌സിസ്‌ മൈ ഇന്ത്യയും ചേര്‍ന്ന്‌ നടത്തിയ സര്‍വ്വേയിലാണ്‌ ഇത്തരത്തലൊരു അനുമാനം. ജെഡിയു മത്സരിക്കുന്ന നിരവധി സീറ്റുകളില്‍ എല്‍ജെപി ഒറ്റക്കു മത്സരിക്കുന്നതിനാല്‍ സവര്‍ണ ദളിത്‌ വോട്ടുകള്‍ ചിതറിപ്പോകുമെന്നും ഇത്‌ ജെഡിയുവിന്‌ കനത്ത തിരിച്ചടിയാകുമെന്നുമാണ്‌ സര്‍വ്വേ സൂചിപ്പിക്കുന്നത്‌. ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിനു ഒരു മാസം […]

You May Like

Subscribe US Now