ഇന്ധന വിലവര്‍ധനവ് തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയായില്ലെന്ന് കുമ്മനം

author

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ പെട്രോള്‍, ഡീസല്‍ വില വര്‍ധനവ് ചര്‍ച്ചയായിട്ടില്ലെന്നു ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. ജനങ്ങള്‍ ഇത്തവണ എന്‍ഡിഎയ്‌ക്കൊപ്പമാണെന്നും കുമ്മനം പറഞ്ഞു.

എന്‍ഡിഎ നടപ്പാക്കുന്ന ജനക്ഷേമ പ്രവര്‍ത്തനങ്ങളും ജീവകാരുണ്യ സന്നദ്ധ പ്രവര്‍ത്തനങ്ങളും ജനം കാണുന്നുണ്ട്. അതവര്‍ സ്വീകരിക്കുന്നു. അതിന്റെ ഗുണഫലങ്ങള്‍ അവര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നു. അതുകൊണ്ട് ഇത്തവണ അവര്‍ എന്‍ഡിഎയെ കൈവിടില്ലെന്നും കുമ്മനം പറഞ്ഞു.

ഇന്ധനവില വര്‍ധനവ് തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയായിട്ടില്ല. അതൊരു അന്തര്‍ദേശീയ വിഷയമാണ്. അന്തര്‍ദേശീയമായ ഏറ്റക്കുറച്ചിലുകള്‍ സംഭവിക്കുന്നതാണ്. അത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണെന്നും തിരുവനന്തപുരത്തു വോട്ട് ചെയ്തശേഷം അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫിനെയും യുഡിഎഫിനെയും പുറന്തള്ളി കേരളത്തിലെ ജനങ്ങള്‍ എന്‍ഡിഎയെ സ്വാഗതം ചെയ്യുന്നു എന്നുള്ളതു വലിയൊരു മാറ്റമാണ്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എന്‍ഡിഎ ഭരണം പിടിക്കുമെന്നും കുമ്മനം അവകാശപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Next Post

തദ്ദേശ തിരഞ്ഞെടുപ്പ് : ബൂത്തുകളില്‍ നീണ്ട നിര; ആദ്യ 3 മണിക്കൂറില്‍ 21% പോളിംഗ്

തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങള്‍ക്കിടയിലും കേരളം ആവേശത്തോടെ ബൂത്തിലെത്തുകയാണ്. ആദ്യമൂന്ന് മണിക്കൂറില്‍ത്തന്നെ പോളിംഗ് ഇരുപത്തിയൊന്ന് ശതമാനം കടന്നു. നഗരസഭകളിലും മുന്‍സിപ്പാലിറ്റികളിലും വോട്ടര്‍മാരുടെ നീണ്ട നിരയാണ്. അഞ്ച് ജില്ലകളിലും വോട്ടര്‍മാരുടെ ഭാഗത്തുനിന്ന് മികച്ച പ്രതികരണമാണ് ഉണ്ടാകുന്നത്. മിക്ക ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ടനിര ദൃശ്യമാണ്. എന്നാല്‍ ചിലയിടങ്ങളില്‍ യന്ത്രത്തകരാര്‍ മൂലം വോട്ടിങ് തടസ്സപ്പെട്ടു. ഏറ്റവും കൂടുതല്‍ പോളിംഗ് ശതമാനം പത്തനംതിട്ടയിലാണ്. ആലപ്പുഴയാണ് പോളിംഗ് ശതമാനത്തില്‍ രണ്ടാം സ്ഥാനത്ത്. ഏറ്റവും കുറവ് തിരുവനന്തപുരത്താണ്. എങ്കിലും പതിനഞ്ച് ശതമാനത്തിന് […]

You May Like

Subscribe US Now