നോട്ട് നിരോധനത്തിന്റെ നാലാം വാര്‍ഷികമായ ഇന്ന് വിശ്വാസവഞ്ചന ദിനമായി ആചരിക്കുമെന്ന് കോണ്‍ഗ്രസ് പാര്‍ട്ടി അറിയിച്ചു. നോട്ട് നിരോധന തീരുമാനത്തെത്തുടര്‍ന്നുള്ള ജനങ്ങളുടെ ദുരിതം ഉയര്‍ത്തിക്കാട്ടുന്നതിനായി സംസ്ഥാന കോണ്‍ഗ്രസ് യൂണിറ്റുകള്‍ എല്ലാ സംസ്ഥാന ആസ്ഥാനങ്ങളിലും പത്രസമ്മേളനങ്ങള്‍ നടത്തുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പറഞ്ഞു.
2016 നവംബര്‍ 8 നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അര്‍ദ്ധരാത്രി മുതല്‍ 500, 1000 രൂപ നോട്ടുകള്‍ നിരോധിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനുശേഷം, തൊട്ടടുത്ത ആഴ്ചകളില്‍ സാമ്ബത്തികമേഖലയില്‍ കനത്ത ഇടിവ് അനുഭവപ്പെട്ടു. ജനങ്ങള്‍ക്ക് ആവശ്യത്തിനുള്ള നോട്ടുകള്‍ ലഭ്യമല്ലാതായി. തങ്ങളുടെ കൈയ്യിലുള്ള നോട്ടുകള്‍ മാറിയെടുക്കാന്‍ വേണ്ടി, ആളുകള്‍ക്ക് മണിക്കൂറുകളോളം ബാങ്കുകളിലും മറ്റും ക്യൂ നില്‍ക്കേണ്ടതായി വന്നു.