ഇപി ജയരാജ‍ന്‍റെ ഭാര്യ കോവിഡ് ചട്ടം ലംഘിച്ച്‌ ബാങ്കിലെത്തിയെന്ന് ആരോപണം

author

കണ്ണൂര്‍: മന്ത്രി ഇപി ജയരാജന്റെ ഭാര്യ പികെ ഇന്ദിര കോവിഡ് ചട്ടം ലംഘിച്ച്‌ കേരള ബാങ്ക് കണ്ണൂര്‍ ശാഖയിലെത്തി ലോക്കര്‍ തുറന്നുവെന്ന് ആരോപണം. കോവിഡ് പരിശോധനയ്ക്കായി സാമ്ബിള്‍ നല്‍കിയ ശേഷമാണ് ഇന്ദിര ബാങ്കിലെത്തിയത്.

ഇവര്‍ക്ക് പിന്നീട് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ ബാങ്കിലെ മൂന്നു ജീവനക്കാര്‍ ക്വാറന്റൈനില്‍ പോയി. സംഭവത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്ബില്‍ എംഎല്‍എ രംഗത്തെത്തി.

ലൈഫ് മിഷന്‍ ഇടപാടില്‍ മന്ത്രി ഇപി ജയരാജന്‍റെ മകന് പങ്കെന്ന ആരോപണവുമായി കഴിഞ്ഞദിവസം ബിജെപി രംഗത്തെത്തിയിരുന്നു. ഒരു കോടി രൂപ കമ്മീഷന്‍ ജയരാജന്‍റെ മകന്‍ കൈപ്പറ്റിയെന്നാണ് വാര്‍ത്തയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് ആരോപിച്ചത്. വാര്‍ത്താ സമ്മേളനത്തിലായിരുന്നു ബിജെപി നേതാവിന്‍റെ ആരോപണം.

‘മുഖ്യമന്ത്രി എവിടെ? കാനം കാശിക്കു പോയോ?’; അന്തസുണ്ടെങ്കില്‍ രാജിവയ്ക്കണമെന്ന് ചെന്നിത്തല

ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായി ഒരു കോടി രൂപയില്‍ കവിഞ്ഞുള്ള കമ്മീഷന്‍ ജയരാജന്‍റെ മകന്‍റെ കയ്യിലേക്ക് പോയതായാണ് വാര്‍ത്തകള്‍ വരുന്നത്. ഇതിന്റെ ഫോട്ടോകളും പുറത്തുവന്നിരുന്നു.

സ്വര്‍ണക്കളളക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്‍റെ ലോക്കറില്‍ നിന്ന് കിട്ടിയ പണത്തില്‍ ഒരു കോടി രൂപ ലൈഫ് മിഷന്‍ പദ്ധതിയിലെ കമ്മീഷനെന്നായിരുന്നു എന്നാണ് കണ്ടെത്തല്‍. യു എ ഇയിലെ സന്നദ്ധ സംഘടനായ റെഡ് ക്രസന്റ് പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 20 കോടി രൂപയാണ് കേരളത്തിനായി മുടക്കിയത്. ലൈഫ് മിഷന്‍ പദ്ധതി വഴി വടക്കാഞ്ചേരിയില്‍ ഫ്ലാറ്റുകള്‍ നി‍ര്‍മിക്കുന്നതിനാണ് യൂണിടെകിന് കരാര്‍ കിട്ടിയത്. നിര്‍മാണ കരാ‍ര്‍ കിട്ടാന്‍ 4 കോടിയോളം രൂപ കമ്മീഷന്‍ നല്‍കിയതായി കണ്ടെത്തിയിരുന്നു. ഈ ഇടപാടിന് ചുക്കാന്‍ പിടിച്ചത് മന്ത്രിയുടെ മകനാണെന്ന സൂചനകളെത്തുടര്‍ന്നാണ് കേന്ദ്ര ഏജന്‍സികള്‍ പരിശോധിക്കുന്നത്. മന്ത്രി പുത്രന്‍റെ ദുബായ് യാത്രകളും അന്വേഷിക്കുന്നുണ്ട്.

സ്വപ്ന സുരേഷും ജയരാജന്റെ മകനും ഒരുമിച്ചുളള ചിത്രങ്ങളും അന്വേഷണ സംഘങ്ങള്‍ക്ക് കിട്ടിയിട്ടുണ്ട്. തനിക്ക് കിട്ടിയ ഒരു കോടി കൂടാതെ കോണ്‍സല്‍ ജനറല്‍ അടക്കമുളള മറ്റ് ചിലര്‍ക്കും കമ്മീഷന്‍ കിട്ടിയതായി സ്വപ്ന സുരേഷ് തന്നെ കേന്ദ്ര ഏജന്‍കളോട് പറഞ്ഞിരുന്നു. ഇതിന്‍റെ ചുവടുപിടിച്ചാണ് വിവരശേഖരണം.

ലൈഫ് മിഷനിലെ കമ്മീഷന്‍ സംബന്ധിച്ച്‌ കെട്ടിട നിര്‍മാതാക്കളായ യൂണിടെക് ഉടമകളെ വീണ്ടും ചോദ്യം ചെയ്യാനും കേന്ദ്ര ഏജന്‍സികള്‍ തീരുമാനിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തിന് ഇന്ന് തുടക്കം; കൊവിഡ് വ്യാപനത്തിനിടയില്‍ കടുത്ത നിയന്ത്രണം

ദില്ലി: 18 ദിവസത്തെ പാര്‍ലമെന്റ് മണ്‍സൂണ്‍ സമ്മേളനം ഇന്ന് ആരംഭിക്കും. കൊവിഡ് വ്യാപനത്തിനിടയില്‍ കനത്ത സുരക്ഷാ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും സമ്മേളനം. 18 ബില്ലുകളും രണ്ട് സാമ്ബത്തിക ഇനങ്ങളുമാണ് ചര്‍ച്ചക്കുള്ളതെന്നായിരുന്നു ബിസിനസ് ഉപദേശക സമിതി യോഗത്തിന് ശേഷം വ്യക്തമാക്കിയത്. കൊവിഡ് പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സര്‍വ്വകക്ഷി യോഗം വിളിച്ചിരുന്നില്ല. ജെഡിയു സഖ്യത്തില്‍ വിള്ളലില്ല, ബിജെപിക്കൊപ്പം തന്നെയെന്ന് നിതീഷ്, ബീഹാറില്‍ 200 സീറ്റ് നേടും!! രാജ്യസഭ രാവിലെ 9 മുതല്‍ 1 […]

You May Like

Subscribe US Now