‘ഇപ്പോള്‍ മിണ്ടാതിരിക്കുന്നതാണ് നല്ലത്, സാധിക്കുമെങ്കില്‍ നഗരം വിടൂ’; ശിവശങ്കറും ചാര്‍ട്ടേഡ് അക്കൗണ്ടന്റും തമ്മിലുള്ള ചാറ്റ് പുറത്ത്

author

സ്വര്‍ണക്കടത്തു കേസില്‍ സ്വപ്ന സുരേഷ് അറസ്റ്റിലായ ദിവസങ്ങളില്‍ മുന്‍ ഐടി സെക്രട്ടറി എം ശിവശങ്കറും ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പി വേണുഗോപാലും തമ്മില്‍ നടത്തിയ വാട്‌സാപ്പ് ചാറ്റുകളില്‍ ചില ഭാഗങ്ങള്‍ പുറത്ത്. സ്വപ്നയുടെ ലോക്കറിലെ പണമിടപാടുകള്‍ താനറിഞ്ഞിരുന്നില്ലെന്ന് ശിവശങ്കര്‍ നല്‍കിയ മൊഴിയെ ഖണ്ഡിക്കുന്നതാണ് ചാറ്റുകള്‍.

സ്വപ്നയുടെയും വേണുഗോപാലിന്റെയും സംയുക്ത അക്കൗണ്ടില്‍ ബാങ്ക് ലോക്കര്‍ ഉള്ളതായി അതിനകം തന്നെ അന്വേഷണ സംഘങ്ങള്‍ക്കു വിവരം ലഭിച്ചിരുന്നു. എന്‍ഐഎ ഒരു കോടി രൂപ ഇതില്‍ നിന്നു പിടിച്ചെടുക്കുകയും ചെയ്തു. സ്വപ്നയുടെ ഇടപാടുകള്‍ ശിവശങ്കര്‍ അറിഞ്ഞിരുന്നു എന്ന നിഗമനത്തിലേക്കും കേസില്‍ തുടര്‍ നടപടികളിലേക്കും അന്വേഷണ ഏജന്‍സികള്‍ നീങ്ങിയതില്‍ പ്രധാനമാണ് ഈ ഡിജിറ്റല്‍ തെളിവുകള്‍.

വേണുഗോപാല്‍ ഓരോ വിവരവും ശിവശങ്കറിനെ അറിയിച്ചിരുന്നുവെന്ന് ചാറ്റുകളില്‍ വ്യക്തമാകുന്നു. ശിവശങ്കര്‍ അറിയാതെ സ്വപ്നയുടെ പണമിടപാടുകള്‍ വേണുഗോപാല്‍ വഴി നടന്നിട്ടില്ലെന്നും തെളിയുന്നു. എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് ആണ് വാട്‌സാപ്പ് ചാറ്റ് സംബന്ധിച്ച വിവരങ്ങള്‍ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.

കസ്റ്റംസിന്റെ ആദ്യഘട്ട ചോദ്യം ചെയ്യല്‍ വിവരങ്ങളും ഇരുവരും പങ്കുവെച്ചിട്ടുണ്ട്. ഇതിലും ലോക്കറിനെക്കുറിച്ചുള്ള ആശങ്കകള്‍ ശിവശങ്കര്‍ ഉന്നയിച്ചിട്ടുണ്ട്. കുറ്റപത്രം സമര്‍പ്പിക്കുന്നതുവരെ അവധിയെടുക്കാനും സാധിക്കുമെങ്കില്‍ തിരുവനന്തപുരം നഗരം വിടാനും നാഗര്‍കോവിലിലോ മറ്റോ പോകാനും വേണുഗോപാലിനെ ശിവശങ്കര്‍ ഉപദേശിക്കുന്നുമുണ്ട്. കേസെടുത്താല്‍ വേണുഗോപാല്‍ സാക്ഷിപ്പട്ടികയിലായിരിക്കും എന്ന് ശിവശങ്കറിന്റെ ദീര്‍ഘവീക്ഷണവും ചാറ്റിലുണ്ട്. ഇഡി സമര്‍പ്പിച്ച പ്രാഥമിക കുറ്റപത്രത്തില്‍ ശിവശങ്കര്‍ പറഞ്ഞതുപോലെ വേണുഗോപാലിനെ സാക്ഷിയായാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

സ്വപ്ന പിടിക്കപ്പെട്ട ഉടന്‍ അന്വേഷണം ലോക്കറിലേക്കെത്തുമെന്നു ശിവശങ്കര്‍ മനസ്സിലാക്കിയെന്നാണ് അന്വേഷണ സംഘങ്ങളുടെ വിലയിരുത്തല്‍. ശിവശങ്കറും വേണുഗോപാലുമായി 2018 നവംബര്‍ മുതലുള്ള വാട്സാപ് സന്ദേശങ്ങളും പരിശോധിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

മഹാരാഷ്ട്ര ബിജെപിയില്‍ കൊഴിഞ്ഞു പോക്ക്; എം എല്‍ എ ഗീത ജെയിന്‍ ശിവസേനയിലേക്ക്

മുംബൈ : മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ മീര-ഭയന്ദര്‍ സീറ്റില്‍ നിന്ന് വിജയിച്ച ബിജെപിയുടെ പ്രമുഖ നേതാവായ എം എല്‍ എ ഗീത ജെയിന്‍ ശിവസേനയില്‍ ചേര്‍ന്നു . മുന്‍മന്ത്രി ഏക്നാഥ് ഖഡ്സേ ബി.ജെ.പി. വിട്ട് എന്‍.സി.പി.യില്‍ ചേര്‍ന്നതിനു പിന്നാലെയാണ് ഗീതാ ജയിനും പാര്‍ട്ടിയെ കൈയ്യൊഴിയുന്നത്. ബി.ജെ.പി.യിലെ ദേവേന്ദ്ര ഫഡ്നാവിസ് ഗ്രൂപ്പ് തന്നെ കഴിഞ്ഞ കുറെ കാലമായി ദ്രോഹിക്കുകയായിരുന്നെന്ന് കുറ്റപ്പെടുത്തിയാണ് ഖഡ്‌സെ ബി ജെ പി വിട്ടത്. എന്നാല്‍ പക പോക്കാനായി തനിക്കെതിരേ […]

You May Like

Subscribe US Now