ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റ് മത്സ്യത്തൊഴിലാളികള്‍ മരിച്ച സംഭവം; 10 കോടി രൂപ നഷ്ടപരിഹാരം നല്‍കും

admin

കൊച്ചി: എണ്ണക്കപ്പലായ എന്‍റിക്ക ലെക്‌സിയില്‍ നിന്ന് ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റ് മത്സ്യത്തൊഴിലാളികള്‍ മരിച്ച കേസില്‍ 10 കോടി രൂപ നഷ്ടപരിഹാരം നല്‍കി അവസാനിപ്പിക്കാന്‍ നീക്കം. വെടിയേറ്റു മരിച്ച മത്സ്യത്തൊഴിലാളികളായ കൊല്ലം സ്വദേശി വാലന്റൈന്‍ ജലസ്റ്റിന്‍, കന്യാകുമാരി സ്വദേശി അജേഷ് പിങ്ക് എന്നിവരുടെ ആശ്രിതര്‍ക്ക് നാലുകോടി വീതവും ബോട്ടുടമ ഫ്രെഡിക്ക് രണ്ട് കോടിയും നല്കി കേസ് അവസാനിപ്പിക്കാനാണ് ഇറ്റലി സര്‍ക്കാരും കേന്ദ്ര-സംസ്ഥാന സര്‍ക്കാരും ശ്രമം നടത്തുന്നത്.

ചര്‍ച്ചകള്‍ സര്‍ക്കാര്‍ തലത്തില്‍ നേരത്തെ തുടങ്ങിയിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം സംസ്ഥാന സര്‍ക്കാരും ഇറ്റാലിയന്‍ എംബസിയുമായിട്ടായിരുന്നു ചര്‍ച്ച എന്നാണ് അറിയുന്നത്. കേരള സര്‍ക്കാര്‍ 15 കോടി രൂപയാണ് ചോദിച്ചത്. എന്നാല്‍ 10 കോടിയെ നല്‍കാനാകൂ എന്ന് ഇറ്റലി അറിയിക്കുകയായിരുന്നു. അന്താരാഷ്ട്ര ആര്‍ബിറ്ററി ട്രിബ്യൂണലിന്റെ ഉത്തരവിന് തുടര്‍ച്ചയായിട്ടായിരുന്നു ഈ നീക്കം.

ആര്‍ബിറ്ററി ട്രിബ്യൂണലിന്റെ ഉത്തരവ് കഴിഞ്ഞ മെയിലായിരുന്നു. ബോട്ടിലുണ്ടായിരുന്ന എല്ലാവര്‍ക്കും നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്നായിരുന്നു വിധി. വെടിവെച്ച ഇറ്റാലിയന്‍ നാവികരെ ഇന്ത്യയില്‍ വിചാരണ ചെയ്യാനാകില്ലെന്നും വ്യക്തമാക്കിയിരുന്നു. ട്രിബ്യൂണലിന്റെ വിധിക്ക് വിരുദ്ധമായി വെടിയേറ്റ് മരിച്ചവരുടെ ആശ്രിതര്‍ക്കും ബോട്ടുടമയ്ക്കും മാത്രമായി നഷ്ടപരിഹാരം നല്‍കി കേസ് അവസാനിപ്പിക്കുന്നതിനെതിരേ ബോട്ടിലുണ്ടായിരുന്ന മറ്റുള്ളവര്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

പി ബി നൂഹിനെ സഹകരണ രജിസ്ട്രാറായി നിയമിക്കും; പാലക്കാട് കലക്‌ടര്‍ ഡി ബാലമുരളി ലേബര്‍ കമ്മീഷണര്‍

തിരുവനന്തപുരം > പാലക്കാട് ജില്ലാ കലക്ടര് ഡി ബാലമുരളിയെ ലേബര് കമ്മീഷണറായി മാറ്റി നിയമിക്കാന് മന്ത്രിസഭായോഗം തീരുമാനിച്ചു. പരിസ്ഥിതി – കാലാവസ്ഥാ വകുപ്പ് ഡയറക്ടറുടെ അധിക ചുമതല കൂടി ഇദ്ദേഹം വഹിക്കും. സഹകരണ രജിസ്ട്രാര് നരസിംഹുഗാരി ടിഎല് റെഡ്ഡിയെ പത്തനംതിട്ട ജില്ലാ കലക്ടറായും പത്തനംതിട്ട ജില്ലാ കലക്ടര് പി ബി നൂഹിനെ സഹകരണ രജിസ്ട്രാറായും പരസ്പരം മാറ്റി നിയമിക്കും. ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസര് ജോഷി മൃണ്മയി ശശാങ്കിനെ പാലക്കാട് […]

Subscribe US Now