ഇറ്റാലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം പൗലോ റോസി അന്തരിച്ചു

author

റോം: ഇറ്റാലിയന്‍ ഫുട്‌ബോള്‍ ഇതിഹാസവും 1982ലെ ലോകകപ്പ് ഹീറോയുമായ പൗലോ റോസി അന്തരിച്ചു. 64 വയസായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ ഇറ്റാലിയന്‍ മാധ്യമങ്ങളാണ് അദ്ദേഹത്തിന്റെ മരണ വാര്‍ത്ത പുറത്തുവിട്ടത്.

വാതുവയ്പ്പുവിവാദവുമായി ബന്ധപ്പെട്ട് വിലക്കപ്പെടുകയും എന്നാല്‍ ശക്തനായി തിരിച്ചുവന്ന് ലോകകപ്പും ബാലന്‍ ഡി ഓര്‍ പുരസ്കാരവും ഒരേ വര്‍ഷം നേടിയ വീരഇതിഹാസ താരമാണ് പൗലോ റോസി.

എക്കാലത്തെയും മികച്ച ഫോര്‍വേഡുകളിലൊന്നായാണ് റോസിയെ കണക്കാക്കപ്പെടുന്നത്. യുവന്റസ്, എസി മിലാന്‍ എന്നീ ക്ലബ്ബുകള്‍ക്കായും കളിച്ചിട്ടുണ്ട്. യുവന്റസിനായി നാല് വര്‍ഷക്കാലമാണ് റോസി കളിച്ചത്.

1982 ലോകകപ്പില്‍ ഇറ്റലിക്ക് കിരീടം സമ്മാനിച്ചതോടെ അവരുടെ വീരനായകനായി റോസി മാറി. ടൂര്‍ണമെന്റില്‍ ഇറ്റലി ചാമ്ബ്യന്മാരായപ്പോള്‍ ഗോള്‍ഡന്‍ ബൂട്ട്, ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരങ്ങള്‍ റോസി നേടി.

സ്‌പെയിന്‍ ലോകകപ്പിന്റെ ഫൈനലില്‍ ഇറ്റലി 3-1ന് പശ്ചിമ ജര്‍മനിയെ പരാജയപ്പെടുത്തിയപ്പോള്‍ ആദ്യ ഗോള്‍ നേടിയത് റോസിയായിരുന്നു. ടൂര്‍ണമെന്റില്‍ ബ്രസീലിനെതിരേ ഹാട്രിക്കും അദ്ദേഹം നേടിയിരുന്നു.

ഇറ്റലിക്കായി 48 മത്സരങ്ങളില്‍ നിന്ന് 20 ഗോളുകളാണ് റോസി നേടിയത്. വിരമിച്ചതിന് ശേഷം ടെലിവിഷന്‍ അവതാരകനായി.

Leave a Reply

Your email address will not be published. Required fields are marked *

Next Post

ഏഴിന് മുമ്ബ് വോട്ട് ചെയ്തെന്ന്; മന്ത്രി മൊയ്തീനെതിരെ പരാതിയുമായി അനില്‍ അക്കര എം.എല്‍.എ

തൃശൂര്‍: വോട്ടെടുപ്പ് ആരംഭിക്കുന്ന ഏഴ് മണിക്ക് മുമ്ബ് മന്ത്രി എ.സി മൊയ്തീന്‍ വോട്ട് രേഖപ്പെടുത്തിയെന്ന് പരാതി. മന്ത്രിയുടെ നടപടി ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി അനില്‍ അക്കര എം.എല്‍.എ രംഗത്തെത്തി. പോളിങ്ങ് ഔദ്യോഗികമായി തുടങ്ങുന്നതിന് മുമ്ബ് തന്നെ മന്ത്രി വോട്ട് ചെയ്തുവെന്നാണ് പരാതി. ഇതുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും അനില്‍ അക്കരെ വ്യക്തമാക്കി. രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ആറ് വരെയാണ് പോളിങ്ങിന്‍റെ ഔദ്യോഗിക സമയം. അതിന് മുമ്ബ് വോട്ട് രേഖപ്പെടുത്തുന്നത് […]

Subscribe US Now