ഇസിജിയില്‍ വ്യതിയാനം; എം ശിവശങ്കറിന് ഇന്ന് ആന്‍ജിയോഗ്രാം നടത്തും

author

തി​രു​വ​ന​ന്ത​പു​രം: ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി​യു​മാ​യ എം. ​ശി​വ​ശ​ങ്ക​ര്‍ ഐ​സി​യു​വി​ല്‍ തു​ട​രും. ശി​വ​ശ​ങ്ക​റി​ന്‍റെ ര​ക്ത​സ​മ്മ​ര്‍​ദ്ദം കൂ​ടി​യി​ട്ടു​ണ്ടെ​ന്ന് ഡോ​ക്ട​ര്‍​മാ​ര്‍ അ​റി​യി​ച്ചു. ഇ​സി​ജി​യി​ല്‍ നേ​രി​യ വ്യ​ത്യാ​സ​മു​ണ്ട്. ശിവശങ്കറിന് ഇന്ന് ആന്‍ജിയോഗ്രാം നടത്തും. ശിവശങ്കറിന്‍റെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ഡോക്ടര്‍മാര്‍ കസ്റ്റംസിനെ അറിയിച്ചത്. ഇസിജിയില്‍ വ്യത്യാസമുള്ളതു കൊണ്ടാണ് ആന്‍ജിയോ ഗ്രാം നടത്താന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്.

ഇതിനു ശേഷം ഡോക്ടര്‍മാര്‍ ശിവശങ്കറിന്‍റെ ആരോഗ്യ നിലയെക്കുറിച്ച്‌ നല്‍കുന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാകും കസ്റ്റംസ് തുടര്‍ നടപടികള്‍ സ്വീകരിക്കുന്നത്. കാര്‍ഡിയാക് ഐസിയുവിലാണ് അദ്ദേഹം ഇപ്പോഴുള്ളത്. എത്രനാള്‍ ഇവിടെ അദ്ദേഹം തുടരുമെന്നതില്‍ വ്യക്തതയില്ല. ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കൊ​പ്പം പോ​കു​ന്ന​തി​നി​ടെ​യാ​ണ് ശി​വ​ശ​ങ്ക​റി​ന് ദേ​ഹാ​സ്വ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​ത്. ക​സ്റ്റം​സ് സം​ഘ​മാ​ണ് ശി​വ​ശ​ങ്ക​റി​നെ ക​ര​മ​ന​യി​ലെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ത്.

സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റി​ന് തി​രു​വ​ന​ന്ത​പു​ര​ത്തെ ഓ​ഫീ​സി​ല്‍ ഹാ​ജ​രാ​കാ​നു​ള്ള നോ​ട്ടീ​സു​മാ​യി ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഔ​ദ്യോ​ഗി​ക വാ​ഹ​ന​ത്തി​ല്‍ അ​ഞ്ച് മ​ണി​യോ​ടെ ശി​വ​ശ​ങ്ക​റി​ന്‍റെ വ​സ​തി​യി​ലെ​ത്തി. ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ത്തി​യ വി​വ​രം അ​പ്പോ​ള്‍ ത​ന്നെ അ​ഭി​ഭാ​ഷ​ക​നെ ശി​വ​ശ​ങ്ക​ര്‍ അ​റി​യി​ച്ചി​രു​ന്നു. പി​ന്നീ​ട് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കൊ​പ്പം പോ​ക​വെ​യാ​ണ് ശി​വ​ശ​ങ്ക​റി​ന് ദേ​ഹാ​സ്വ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​ത്.

Leave a Reply

Your email address will not be published. Required fields are marked *

Next Post

വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി യുവതിയെ പീ​ഡി​പ്പിച്ച ശേഷം വി​ദേ​ശ​ത്തേ​ക്ക് മു​ങ്ങി; രണ്ടു വര്‍ഷത്തിനുശേഷം പ്ര​തി പിടിയില്‍

നെ​ടുമ്ബാ​ശേ​രി: പീ​ഡ​ന​ക്കേ​സ് പ്ര​തി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ പി​ടി​യി​ല്‍. വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി യു​വ​തി​യെ പീ​ഡി​പ്പി​ക്കു​ക​യും പ​ണം അ​പ​ഹ​രി​ക്കു​ക​യും ചെ​യ്തശേ​ഷം വി​ദേ​ശ​ത്തേ​ക്ക് മു​ങ്ങി​യ പ്ര​തി​ ര​ണ്ടു വ​ര്‍​ഷ​ത്തി​നുശേ​ഷം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍വച്ച്‌ അ​റ​സ്റ്റിലായി. ആ​ല​ത്തൂ​ര്‍ സ്വ​ദേ​ശി അ​ബ്ദു​ള്‍ ഖാ​ദ​ര്‍(47) ആ​ണ് പി​ടി​യി​ലാ​യ​ത്. ര​ണ്ടു വ​ര്‍​ഷം മു​മ്ബ് യു​വ​തി ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഇ​യാ​ള്‍​ക്കെ​തി​രെ പോ​ലീ​സ് ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ദു​ബാ​യി​യി​ല്‍​നി​ന്ന് നാ​ട്ടി​ലേ​ക്ക് വ​രു​മ്ബോ​ള്‍ നെ​ടുമ്ബാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​മി​ഗ്രേ​ഷ​ന്‍ വി​ഭാ​ഗ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

You May Like

Subscribe US Now