ഇ​ന്ത്യ-​ചൈ​ന വി​ദേ​ശ​കാ​ര്യ മ​ന്ത്രി​ത​ല ച​ര്‍​ച്ച​; അഞ്ച് കാര്യങ്ങളില്‍ ധാ​ര​ണ​യായി

author

മോ​സ്കോ : കി​ഴ​ക്ക​ന്‍ ല​ഡാക്ക് അതിര്‍ത്തിയിലെ പിരിമുറുക്കം ല​ഘൂ​ക​രി​ക്കാ​ന്‍ ഇ​ന്ത്യ-​ചൈ​ന വി​ദേ​ശ​കാ​ര്യ മ​ന്ത്രി​ത​ല ച​ര്‍​ച്ച​യി​ല്‍ ധാ​ര​ണയായി . ഇ​തി​നാ​യി അ​ഞ്ച് കാര്യങ്ങളിലാണ് ധാ​ര​ണ​യായ​ത്

രാ​ജ്യാ​തി​ര്‍​ത്തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള നി​ല​വി​ലു​ള്ള എ​ല്ലാ ക​രാ​റു​ക​ളും കീ​ഴ്‌​വ​ഴ​ക്ക​ങ്ങ​ളും അം​ഗീ​ക​രി​ക്കു​ക, സ​മാ​ധാ​ന അ​ന്ത​രീ​ക്ഷം കാ​ത്തു​സൂ​ക്ഷി​ക്കു​ക, സം​ഘ​ര്‍​ഷം വ​ര്‍​ധി​പ്പി​ക്കു​ന്ന ന​ട​പ​ടി​ക​ള്‍ ഒ​ഴി​വാ​ക്കു​ക, അ​ക​ലം​പാ​ലി​ക്കു​ക തു​ട​ങ്ങി​യ​വ ന​ട​പ്പാ​ക്കാ​നാ​ണ് തീ​രു​മാ​ന​മെ​ടു​ത്ത​ത് . ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി ഇ​ന്ത്യ-​ചൈ​ന വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​മാ​ര്‍ സം​യു​ക്ത പ്ര​സ്താ​വ​ന​യി​റ​ക്കി . വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ര്‍ ചൈ​നീ​സ് വി​ദേ​ശ​കാ​ര്യ മ​ന്ത്രി വാം​ഗ് ക്വി​യു​മാ​യി മോ​സ്ക്കോ​യി​ല്‍ ഷാം​ഗ്ഹാ​യ് സ​ഹ​ക​ര​ണ സം​ഘം സ​മ്മേ​ള​ന​ത്തി​നി​ടെ​യാ​ണ് ച​ര്‍​ച്ച ന​ട​ത്തി​യ​ത് .

ര​ണ്ടു മ​ണി​ക്കൂ​റി​ല​ധി​കം നീ​ണ്ടു നിന്ന ച​ര്‍‌​ച്ച​യി​ല്‍, അ​തി​ര്‍​ത്തി​യി​ല്‍ ചൈ​ന​യു​ടെ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​യ പ്ര​കോ​പ​ന​ങ്ങ​ളി​ല്‍ ഇ​ന്ത്യ ക​ടു​ത്ത ആ​ശ​ങ്ക​ അറിയിച്ചു . ഇ​ന്ത്യ​ന്‍ സൈ​ന്യം നി​യ​ന്ത്ര​ണ രേ​ഖ മ​റി​ക​ട​ന്നു​വെ​ന്ന വാ​ദം തെ​റ്റാ​ണെ​ന്നും എ​സ്.​ജ​യ്ശ​ങ്ക​ര്‍ ചൈ​നീ​സ് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി വാം​ഗ് ക്വി​യോ​ട് പ​റ​ഞ്ഞു . സേ​നാ പി​ന്മാ​റ്റ​ത്തി​നു​ള്ള ധാ​ര​ണ​ക​ള്‍ ലം​ഘി​ക്ക​രു​തെ​ന്നും ഇ​ന്ത്യ ചൈ​ന​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു . ഇ​രു രാ​ജ്യ​ങ്ങ​ളു​ടെ​യും കോ​ര്‍ ക​മാ​ന്‍​ഡ​ര്‍​മാ​ര്‍ ഉ​ട​ന്‍ ച​ര്‍​ച്ച ന​ട​ത്താ​ന്‍ ധാ​ര​ണ​യാ​യി​ട്ടു​ണ്ട് .

Leave a Reply

Your email address will not be published. Required fields are marked *

Next Post

കൊല്ലം ജില്ലയില്‍ പുതിയ റൂറല്‍ വനിതാ പൊലീസ് സ്റ്റേഷന്‍ ആരംഭിക്കും; മുഖ്യമന്ത്രി

കൊല്ലം: റൂറല്‍ പൊലീസ് പരിധിയില്‍ പുതിയ വനിതാ പൊലിസ് സ്റ്റേഷന്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജില്ലയിലെ റൂറല്‍ കമാന്റ് സെന്ററിന്റെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കൊല്ലത്തിന് പുറമെ തിരുവനന്തപുരം, എറണാകുളം, വയനാട്, കോഴിക്കോട് എന്നിവിടങ്ങളില്‍ സമാനമായ സംവിധാനമൊരുക്കുമെന്നും കാലാനുസൃതമായ പരിഷ്‌കരണം പൊലീസ് സേനയില്‍ വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് നിലമ്ബൂര്‍ ആസ്ഥാനമാക്കി ആരംഭിക്കുന്ന പുതിയ ബറ്റാലിയനില്‍ 50 ശതമാനം വനിതകളെ നിയോഗിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഫിഷറീസ് […]

Subscribe US Now